ഈ വർഷം അവസാനം നടക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സുപ്രധാന പരിഷ്കരണവുമായി സുപ്രീം കോടതി. ആധാർ ഒരു വാലിഡ് തിരിച്ചറിയൽ രേഖയായി സ്വീകരിക്കാമെന്നാണ് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചത്. അതായത് സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) വോട്ടർ പട്ടികയിൽ ആധാറിനെ പന്ത്രണ്ടാമത്തെ തിരിച്ചറിയൽ രേഖയായി അംഗീകരിച്ചു കൊണ്ടാണ് പുതിയ നിർദ്ദേശം. വോട്ടർമാർക്ക് ഇനി മുതൽ തിരിച്ചറിയൽ രേഖയായി ആധാറും സമർപ്പിക്കാം എന്നർത്ഥം.
വോട്ടർ പട്ടികയിൽ അനധികൃത കുടിയേറ്റക്കാരെ ചേർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, യഥാർത്ഥ പൗരന്മാർക്ക് മാത്രമേ വോട്ട് ചെയ്യാൻ അവകാശമുള്ളൂ എന്നും ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ബിഹാറിലെ വോട്ടർ രജിസ്ട്രേഷൻ പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്ന അധികാരികൾക്ക് വ്യക്തികൾ സമർപ്പിക്കുന്ന ആധാർ കാർഡുകളുടെ ആധികാരികത പരിശോധിക്കാൻ അവകാശമുണ്ടെന്നും കോടതി നിർദ്ദേശിച്ചു.
നിലവിലെ തിരിച്ചറിയൽ സംവിധാനം
ബീഹാറിലെ വോട്ടർമാർക്ക് ഇപ്പോൾ 11 തരം തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് സെൻസസ് ഫോമുകൾ സമർപ്പിക്കാം. പാൻ കാർഡ്, വോട്ടർ ഐഡി, കർഷക കാർഡ്, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് തുടങ്ങിയ രേഖകളെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഈ ലിസ്റ്റിലേക്ക് ആധാറും കൂടെ വരുന്നതോടെ വോട്ടർമാർക്ക് അവരുടെ ഐഡന്റിറ്റി രേഖയായി ആധാറും സമർപ്പിക്കാം.

പൗരത്വം തെളിയിക്കാൻ സാധിക്കില്ല
'അനധികൃത കുടിയേറ്റക്കാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആഗ്രഹിക്കുന്നില്ല' എന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വോട്ടർ പട്ടിക പുതുക്കുന്ന പ്രക്രിയ ലളിതമാക്കുന്നതിനും കൂടുതൽ പൗരന്മാർക്ക് എളുപ്പത്തിൽ വോട്ടവകാശം വിനിയോഗിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനുമാണ് സുപ്രീം കോടതിയുടെ ഈ തീരുമാനം.
പക്ഷേ പൗരത്വം തെളിയിക്കുന്നതിന് ഈ ആധാർ ഉപയോഗിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. "ആധാർ കാർഡ് പൗരത്വത്തിന്റെ തെളിവല്ല, അത് അങ്ങനെ അംഗീകരിക്കില്ല." എന്നാണ് കോടതി ഇന്നത്തെ വിധിയിൽ കൂട്ടിച്ചേർത്തത്. മറ്റേതൊരു തിരിച്ചറിയൽ രേഖയെയും പോലെ ആധാർ കാർഡുകളും ഉപയോഗിക്കാം എന്നു മാത്രം.
കോടതി നിശ്ചയിച്ച നിയമങ്ങൾ കൃത്യമായി പാലിക്കുമെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) വ്യക്തമാക്കി. ബിഹാറിലെ തിരഞ്ഞെടുപ്പ് സമയത്ത് ഉദ്യോഗസ്ഥർ ഈ നിർദ്ദേശങ്ങളെല്ലാം നിർബന്ധമായും പാലിക്കേണ്ടി വരും. ആധാർ തിരിച്ചറിയൽ രേഖയായി സമർപ്പിക്കുമ്പോൾ അതിൻ്റെ ആധികാരികതയും വ്യക്തമായി പരിശോധിക്കേണം.
സെപ്റ്റംബർ 1ലെ സുപ്രീം കോടതി വിധി
ആഗസ്റ്റ് 1-ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ തിരുത്തലുകൾ വരുത്താനും മറ്റും കൂടുതൽ സമയം നൽകിയിരുന്നു. ജൂൺ 24-ലെ ഇലക്ഷൻ കമ്മീഷൻ ഷെഡ്യൂൾ പ്രകാരം ഇത്തരം അവകാശവാദങ്ങളും എതിർപ്പുകളും തിരുത്തലുകളുമെല്ലാം സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 1നായിരുന്നു. അന്തിമ വോട്ടർ പട്ടിക സെപ്റ്റംബർ 30-ന് പ്രസിദ്ധീകരിക്കും.
വ്യാജ രേഖകളുടെ ഉപയോഗം തടയുക
വ്യാജരേഖകളുപയോഗിച്ച് വോട്ട് ചെയ്യുന്നത് തടയുന്നതിനും, യഥാർത്ഥ പൗരന്മാർക്ക് വോട്ട് ഉറപ്പാക്കാനും വേണ്ടിയാണ് ബിഹാറിൽ നിലവിൽ നടക്കുന്ന സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്ഐആർ) ആരംഭിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. 2003-നു ശേഷം ഇതാദ്യമായാണ് ഇത്തരമൊരു നടപടി സംസ്ഥാനത്ത് നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications