ദില്ലി: കെട്ടിക്കിടക്കുന്ന വണ്ടിച്ചെക്ക് കേസുകള്‍ തീര്‍പ്പാക്കാനുളള മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച് സുപ്രീം കോടതി. വണ്ടിച്ചെക്ക് കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനുളള നിര്‍ദേശങ്ങള്‍ നല്കാന് സുപ്രീം കോടതി പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് സുപ്രീം കോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്താകമാനം 35 ലക്ഷത്തോളം വണ്ടിച്ചെക്ക് കേസുകള്‍ ആണ് കെട്ടിക്കിടക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നത്.

വണ്ടിച്ചെക്ക് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനുളള നിര്‍ദേശങ്ങള്‍ ആണ ്നല്കിയിരിക്കുന്നത്. ഒരാളുടെ വിവിധ വണ്ടിച്ചെക്ക് കേസുകള്‍ ഒരു ഇടപാടില്‍ ആണെങ്കില്‍ അവ ഒരുമിച്ചാക്കണം. അതിനായി നിയമ ഭേദഗതി നടത്താനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി പരിഹാരം കാണാത്ത വണ്ടിച്ചെക്ക് കേസുകള്‍ ലക്ഷക്കണക്കിന് കെട്ടി കിടക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.
ചെക്ക് മടങ്ങാന്‍ പല കാരണങ്ങള്‍ ആണുളളത്. അക്കൗണ്ടില്‍ പണം ഇല്ലാത്തത് കാരണം ചെക്കുകള്‍ മടങ്ങാം. ചെക്കില്‍ എഴുതിയ തിയ്യതിയില്‍ പ്രശ്നം ഉണ്ടെങ്കില്‍ ചെക്ക് ബൗണ്‍സ് ആകാം. ചെക്കില്‍ എഴുതിയ തുകയില്‍ തെറ്റുണ്ടെങ്കിലും ചെക്കില്‍ കീറലുണ്ടെങ്കിലും ചെക്ക് മടങ്ങാം. ചെക്ക് നല്കിയ വ്യക്തി പണം നല്‍കുന്നത് നിര്‍ത്തി വെക്കാന്‍ നിര്‍ദേശിച്ചാലും ചെക്ക് ബൗണ്‍സ് ആകാം. ചെക്ക് ബൗണ്‍സ് ആയാല്‍ ബാങ്കില്‍ നിന്ന് കാരണം വ്യക്തമാക്കിക്കൊണ്ടുളള അറിയിപ്പ് ലഭിക്കും. ചെക്ക് നല്കിയ ആള്‍ക്കെതിരെ ഇതോടെ വക്കീല്‍ നോട്ടീസ് അയക്കാവുന്നതാണ്. ബാങ്കില്‍ നിന്നും ലഭിച്ച മെമ്മോയുടെ തിയ്യതി മുതല്‍ 30 ദിവസത്തിനകമാണ് വക്കീല്‍ നോട്ടീസ് അയക്കാവുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
