സെലിബ്രിറ്റികൾക്കൊപ്പം തന്നെ അവരുടെ ദാമ്പത്യ ജീവിതത്തിലേക്കും ഇടിച്ചുകയറി ചെല്ലുന്നതാണ് പൊതുവേ മനുഷ്യരുടെ ഒരു സ്വഭാവം. അങ്ങനെയാണ് സുപ്രിയ പ്രിത്വിരാജിനേ മലയാളികൾ അറിഞ്ഞു തുടങ്ങിയത്. സിനിമാ പ്രേമികൾ പൃഥ്വിരാജിനോടൊപ്പം തന്നെ അദ്ദേഹത്തിന്റെ പങ്കാളിയായ സുപ്രിയയും ഒരു സെലിബ്രിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതും അങ്ങനെയാണ്. നടൻ പൃഥ്വിരാജിന്റെ ഒരു ഭാര്യാപട്ടം എന്നതിന് അപ്പുറത്തേക്ക്, സുപ്രിയ ഒരു നിർമ്മാതാവും അതോടൊപ്പം തന്നെ മുൻ മാധ്യമപ്രവർത്തകയും ആണ്. ബിബിസിയിലായിരുന്നു സുപ്രിയ ഉണ്ടായിരുന്നത്. തുടർന്ന് കുടുംബത്തിനു വേണ്ടി തന്നെയാണ് സുപ്രിയ ജോലി ഉപേക്ഷിക്കുന്നതും നിർമ്മാണ രംഗത്തേക്കും മറ്റും കടന്നുവരുന്നതും.
പൃഥ്വിരാജിനോടൊപ്പം തന്നെ സുപ്രിയയുടെ ആസ്തി വിവരങ്ങളും മാധ്യമങ്ങൾ പലതവണ ചർച്ച ചെയ്തിട്ടുണ്ട്. കാരണം ഗോൾഡ് അടക്കമുള്ള സിനിമകൾ സുപ്രിയ പ്രൊഡ്യൂസ് ചെയ്തിരുന്നു. ലിസ്റ്റിൻ സ്റ്റീഫനൊപ്പം ചേർന്നും സുപ്രിയ നിർമ്മാണ സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ എമ്പുരാൻ എന്ന സിനിമ വലിയ നേട്ടങ്ങൾ സ്വന്തമാക്കിക്കൊണ്ട് മുന്നോട്ടുപോകുമ്പോൾ, അവിടെ പൃഥ്വിരാജിനൊപ്പം തന്നെ ചർച്ച ചെയ്യപ്പെടുകയാണ് സുപ്രിയയും അവരുടെ ആസ്തി വിവരങ്ങളും.
കോടികളുടെ ആസ്തി ഉണ്ടെന്നല്ലാതെ എത്ര ആസ്ഥി സുപ്രിയയ്ക്ക് ഉണ്ട് എന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. നെറ്റ്വർത്ത് ഗയാൻ എന്ന വെബ്സൈറ്റിലെ പുതിയ വിവരങ്ങൾ പ്രകാരം പൃഥ്വിരാജ് സുകുമാരന്റെ മൊത്തം ആസ്തി 37 കോടിയായാണ് സൂചിപ്പിക്കുന്നത്. എന്നാൽ മറ്റെവിടെയും വരാത്ത സുപ്രിയ പൃഥ്വിരാജിന്റെ സ്തി പ്യൂപ്പിള്‍ എ ഐ എന്ന സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് അവരുടെ കണക്ക് പ്രകാരം 4.41 മില്യൺ അഥവാ 37 കോടിക്ക് മുകളിലാണ് സുപ്രിയയുടെയും ആസ്തിയുള്ളത്. നിരവധി താരങ്ങളുടെ നെറ്റ്‌വർത്തുകൾ പ്രകടമാകുന്ന ഈ വെബ്സൈറ്റ് എന്നാൽ പൂർണ്ണമായും വിശ്വാസയോഗ്യമല്ല. എന്നാൽ സുപ്രിയ സംവിധാന സംരംഭങ്ങളും കുടുംബ സ്വത്തും ചേർത്തു നോക്കിയാൽ 30 കോടിക്ക് മുകളിൽ ഉറപ്പായും സുപ്രിയക്യ്ക്ക് ആസ്തി ഉണ്ടാകാൻ സാധ്യതകളുണ്ട്.
9, കടുവ, കുരുതി, ഡ്രൈവിംഗ് ലൈസൻസ്, ജന ഗണ മന എന്നീ സിനിമകൾ സുപ്രിയയുടെ നിർമാണ സംരംഭങ്ങൾ ആണ്. ഇവയിൽ തന്നെ കടുവ, ജന ഗണ മന തുടങ്ങിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വിജയം തീർത്ത ചിത്രങ്ങളാണ്.
2011-ലായിരുന്നു സുപ്രിയയുടെയും പൃഥ്വിരാജ് സുകുമാരന്റെയും വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും കുടുംബവും മാത്രമായി വളരെ സ്വകാര്യമായ ഒരു ചടങ്ങായിരുന്നു അത്. പാലക്കാട്ട് സ്വദേശിയായ സുപ്രിയ മേനോൻ, തന്റെ റോൾ മോഡൽ എന്നും അച്ഛൻ ആയിരുന്നു എന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

'എന്റെ സത്യസന്ധത, നേരെ സംസാരിക്കാനുള്ള ഈ കഴിവ്, എന്റെ ശക്തി എന്നിങ്ങനെ ഇന്ന് അംഗീകാരം ലഭിക്കുന്ന എല്ലാ കാര്യങ്ങളും അദ്ദേഹത്തിൽ നിന്ന് പാരമ്പര്യമായി ലഭിച്ചതാണ്', ഒരു അഭിമുഖത്തിൽ സുപ്രിയ പറഞ്ഞിരുന്നു.
'നാളെ എന്ത് സംഭവിച്ചാലും ഷൂട്ടിംഗിന്റെ അവസാന ദിവസം എടുത്ത ഈ ചിത്രത്തിലെന്ന പോലെ ഞാൻ എപ്പോഴും നിങ്ങളുടെ പിന്നിലുണ്ടാകും, നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. നിങ്ങൾ ഇല്ലുമിനാറ്റി അല്ല, പക്ഷേ എന്റെ അഹങ്കാരി, താന്തോന്നി, തന്റേടി ഭർത്താവാണ്!', എന്ന് എമ്പുരാൻ റിലീസിന് മുൻപ് സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. പൃഥ്വിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളും മറ്റും മുന്നിൽ കണ്ടുകൊണ്ടായിരുന്നു ഇത്തരമൊരു കുറിപ്പ്.
അതേസമയം, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ മലയാളത്തിലെ എല്ലാ റെക്കോർഡുകളും തകർത്തുകൊണ്ട് മുന്നേറുകയാണ് രണ്ടുദിവസം കൊണ്ടാണ് അതായത് 48 മണിക്കൂർ കൊണ്ടാണ് സിനിമ 100 കോടി ക്ലബ്ബിൽ കയറിയത് വെറും ഒറ്റ ദിവസം കൊണ്ട് സിനിമ 22 കോടിയോളം രൂപയും നേടിയിരുന്നു. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയുള്ള മുന്നേറ്റമാണ് ഇത്. 180 കോടി മുതൽമുടക്കിലിറങ്ങിയ ചിത്രം എന്തായാലും ഒരാഴ്ച തികയും മുമ്പ് തന്നെ അതിന്റെ ബഡ്ജറ്റ് മറികടക്കും എന്നാണ് റിപ്പോർട്ടുകൾ വിലയിരുത്തുന്നത്. രാഷ്ട്രീയപരമായി പല വിവാദങ്ങളും സിനിമയുടെ ആശയം സംബന്ധിച്ച് ഉണ്ടാവുന്നുണ്ട്. എന്നാൽ അതിനെയെല്ലാം മറികടന്നു കൊണ്ട് തന്നെയാണ് ഈ കളക്ഷൻ റെക്കോർഡുകളും പുറത്തുവരുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications