ഭൂലോക വൈകുണ്ഡം എന്നറിയപ്പെടുന്ന ഇന്ത്യയിലെ പ്രശസ്തമായ വിഷ്ണു ക്ഷേത്രമാണ് കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഗുരുവായൂർ ക്ഷേത്രം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഈ ക്ഷേത്രത്തിലേക്ക് ദിനംപ്രതി ഭക്തർ എത്തുന്നത്. ഇത്രയും തിരക്കേറിയ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു മികച്ച ട്രെയിൻ സർവ്വീസ് ഇല്ല എന്നത് നിരാശാജനകമാണ്.
ക്ഷേത്രനഗരിയിലേക്കുള്ള ദൈനംദിന യാത്രക്കാർക്കും ഭക്തർക്കും കടുത്ത യാത്രാക്ലേശം നേരിടുന്ന സാഹചര്യത്തിൽ റെയിൽവേ ഇതിനൊരു പരിഹാരം കണ്ടെത്തിയിട്ടുണ്ട്. അതായത് ഏറെ കാത്തിരിപ്പിനൊടുവിൽ തൃശൂർ-ഗുരുവായൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസിന് അംഗീകാരം ലഭിച്ചു. കേന്ദ്ര റെയിൽവേ മന്ത്രാലയം പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കുവെക്കുകയായിരുന്നു.
യാത്രക്കാർ സോഷ്യൽ മീഡിയയിലൂടെയും വ്യക്തിപരമായ നിവേദനങ്ങളിലൂടെയും ഉന്നയിച്ച ദീർഘകാല ആവശ്യങ്ങൾക്കുള്ള മറുപടിയായാണ് അംഗീകാരം ലഭിച്ചതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപി വ്യക്തമാക്കി. റെയിൽവേ മന്ത്രാലയത്തിന്റെ ഈ തീരുമാനം ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് ഇങ്ങനെ;
ഗുരുവായൂർ-തൃശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചുവെന്ന സന്തോഷവാർത്ത പങ്കുവെക്കുന്നു! ഏറെ കാലമായി സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും നിങ്ങൾ ആവശ്യപ്പെട്ട കാര്യത്തിന് ഇപ്പോൾ ഒരു തീരുമാനമായിരിക്കുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ഈ തീരുമാനം നമ്മുടെ യാത്രാക്ലേശത്തിന് വലിയൊരു ആശ്വാസമാകും.

ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഈ പ്രൊപ്പോസലിന് അംഗീകാരം നൽകിയ റെയിൽവേ മന്ത്രാലയത്തിനും ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നാടിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് മുന്നോട്ട് നീങ്ങാം. സ്നേഹത്തോടെ, സുരേഷ് ഗോപി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ട്രെയിൻ സമയം
56115/56116 നമ്പർ പാസഞ്ചർ ട്രെയിനുകൾ തൃശ്ശൂരിനും ഗുരുവായൂരിനും ഇടയിൽ സർവീസ് നടത്തും. ഇവ രണ്ടിൻ്റെയും സമയക്രമം അറിഞ്ഞിരിക്കാം;
തൃശ്ശൂർ - ഗുരുവായൂർ (56115) - രാത്രി 08 : 10-ന് തൃശ്ശൂരിൽ നിന്ന് പുറപ്പെട്ട് 08:45-ന് ഗുരുവായൂരിലെത്തും.
ഗുരുവായൂർ - തൃശ്ശൂർ (56116) - വൈകുന്നേരം 06:10-ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 06:50-ന് തൃശ്ശൂരിലെത്തും.
ഈ രണ്ട് സർവ്വീസും സ്ഥിരമായി ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസകരമാവും. 35, 40 മിനുറ്റിനുള്ളിൽ തൃശൂരിനും ഗുരുവായൂരിനും ഇടയിൽ യാത്ര ചെയ്യാൻ ഇതിലൂടെ സാധിക്കും. തൃശൂരിൽ നിന്നും റോഡ് മാർഗത്തിൽ ഗുരുവായൂരിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ 1 മണിക്കൂറിന് അടുത്ത് സമയം ചിലവഴിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ പുതിയ പാസഞ്ചർ ട്രെയിൻ എത്തുന്നതോടെ സമയം ലാഭിക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications