2025-ലെ യൂണിയൻ ബജറ്റിന് മുന്നോടിയായി വ്യക്തിഗത വരുമാന നികുതികൾ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഐഎംഎഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സുർജിത് ഭല്ല രംഗത്ത്. കോർപ്പറേറ്റ് നികുതി ഇളവ് കൂടാതെ വ്യക്തിഗത നികുതി ഇളവുകൾക്ക് മുൻഗണന നൽകണം എന്നും ഭല്ല പറഞ്ഞു.
'ആദ്യം, ഞങ്ങളുടെ എഫ്‌ഡിഐ നയം മാറ്റുക. രണ്ടാമത്, വ്യക്തിഗത വരുമാന നികുതി നിരക്കുകൾ കുറയ്ക്കുക. നികുതികൾ വളരെ കൂടുതലാണ്. ഇന്ത്യ കോർപ്പറേറ്റ് നികുതികൾ കുറയ്ക്കണം എന്നൊരു പ്രധാന അന്താരാഷ്ട്ര ബാങ്ക് അഭിപ്രായപ്പെട്ട ഒരു കഥ ഉണ്ടായിരുന്നു. അങ്ങനെ നടന്നാൽ അത് ആർക്കാണ് ഉപകാരപ്പെടുക? നിങ്ങൾക്കല്ല, എനിക്കും അല്ല, ഇക്കാണുന്ന ആർക്കുമല്ല അതിന്റെ ഉപകാരം ലഭിക്കുക. അത് കോർപ്പറേറ്റുകൾക്ക് മാത്രമേ ലഭിക്കൂ. എൻ ഡി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഭല്ല അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ മൊത്തത്തിലുള്ള നികുതി ഭാരത്തെയും അത് ജനങ്ങളിൽ ഏൽപ്പിക്കുന്ന ബുദ്ധിമുട്ടിനേയും ഭല്ല വിമർശിച്ചു. രാജ്യത്തിന്റെ നികുതി-ജിഡിപി അനുപാതം 19% ആണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത്രയും അളവിൽ മറ്റേതെങ്കിലും രാജ്യം ജനങ്ങളെ നികുതി ചുമത്തി പീഡിപ്പിക്കുന്നില്ലെന്നും വ്യക്തമാക്കി. അമേരിക്കയോ കൊറിയയോ പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ പെർ കാപിറ്റൽ ഇൻകം വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'വ്യക്തിഗത വരുമാന നികുതികൾ കുറയ്ക്കുന്നത് വരുമാന വർധനവിന് സഹായിക്കും. 2019-ലെ കോർപ്പറേറ്റ് നികുതി ഇളവിന് പിന്നിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. എല്ലാവരും നികുതികൾ അടയ്ക്കുന്ന സാഹചര്യം ഇപ്പോഴും ഇല്ല. അതിനാൽ, നിങ്ങൾ നികുതി നിരക്കുകൾ കുറച്ചാൽ, നിങ്ങളുടെ വരുമാനം കുറയില്ല; അത് വർധിക്കുകയേ ഉള്ളൂ. അതിനാൽ, ദയവായി നികുതികൾ കുറയ്ക്കുക, കൂടുതൽ ഗ്രൗണ്ട് ലെവൽ വികസനത്തിന് ഫണ്ട് നൽകുക, കൂടുതൽ ക്ഷേമപദ്ധതികൾ നടത്തുക. നികുതികൾ ഉയർത്തിയാൽ അത് സാധ്യമല്ല. വ്യക്തിഗത നികുതികൾ കുറയ്ക്കുക, എഫ്‌ഡിഐയെ സ്വാഗതം ചെയ്യുക. ഇത് ഇരട്ട വിജയം നൽകും', അദ്ദേഹം പറഞ്ഞു.

2019-ലെ കോർപ്പറേറ്റ് നികുതി ഇളവുകൾ "വലിയ വിജയമായിരുന്നു" എന്ന് പറഞ്ഞ ഭല്ല അതിനാൽ ഇനി കോർപ്പറേറ്റ് നികുതികൾ കുറയ്ക്കേണ്ട ആവശ്യമില്ലെന്ന് വിലയിരുത്തി. വ്യക്തിഗത നികുതികൾ കുറയ്ക്കുന്നത് ഉപഭോഗം വർധിപ്പിക്കുകയും ചെലവുചെയ്യാവുന്ന വരുമാനം കൂടുകയും സമ്പദ്‌വ്യവസ്ഥ വളരുകയും ചെയ്യുന്നതിനാവശ്യമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നികുതി ഇളവുകൾ സർക്കാരിന്റെ ഫണ്ട് കുറവിന് കാരണമാകുമെന്ന് ചിലർ ഉന്നയിച്ച ആശങ്കകൾക്കു മറുപടിയായി ഭല്ല പറഞ്ഞത് 'മറ്റ് രാജ്യങ്ങൾ ഫണ്ട് പ്രശ്നങ്ങൾ നേരിടുന്നില്ലേ? എല്ലാവരും സാധാരണയായി ഈ പ്രശ്നം നേരിടുന്നവരാണ്. അവർ അത് എങ്ങനെ പരിഹരിക്കുന്നു എന്നത് നോക്കുക?' എന്നാണ്
വ്യക്തിഗത നികുതിയിൽ ബജറ്റ് പ്രഖ്യാപനത്തോടെ കുറവുകൾ ഉണ്ടാകുമെന്ന് തന്നെയാണ് ഇന്ത്യൻ ജനത ഉറച്ചു വിശ്വസിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
