ഇസ്രായേലും അമേരിക്കയും ഇറാനില്‍ സംയുക്ത മിസൈല്‍ ആക്രമണം നടത്തി. ടെഹ്റാനിലെ പ്രസിഡന്‍ഷ്യല്‍ കെട്ടിടവും യൂണിവേഴ്സിറ്റി സ്ട്രീറ്റ്, ജോംഹുരി ഇടങ്ങളുമാണ് ആക്രമണത്തിന് വിധേയമായത്.

ഇറാന് പരാമാധികാരി ആയത്തൊള്ള ഖമനേയിയെ സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രായേല്‍, പൗരന്മാര്ക്ക് മിസൈല്‍ ആക്രമണ മുന്നറിയിപ്പ് നല്കി.
യുദ്ധപ്രഖ്യാപനം നടത്തി ട്രംപ്
ദേശീയ സുരക്ഷാ ഭീഷണി തടയാനാണ് ആക്രമണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. "ഈ ദുഷ്ടവും തീവ്രവുമായ സ്വേച്ഛാധിപത്യം അമേരിക്കയെയും നമ്മുടെ പ്രധാന ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങളെയും ഭീഷണിപ്പെടുത്തുന്നു. ഇത് തടയാന്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് സൈന്യം വിപുലവും തുടര്‍ച്ചയായതുമായ ഒരു പ്രവര്‍ത്തനം നടത്തുകയാണ്,'' ട്രംപ് അറിയിച്ചു.
''ഞങ്ങള്‍ അവരുടെ മിസൈലുകള്‍ നശിപ്പിക്കുകയും അവരുടെ മിസൈല്‍ വ്യവസായം നിലംപരിശാക്കുകയും ചെയ്യും.'' ഇറാന് ആണവപദ്ധതി പുന:രാരംഭിച്ചുവെന്നും സമാധാനത്തിനായുള്ള തങ്ങളുടെ ശ്രമങ്ങളെ തൃണവത്ഗണിച്ചുവെന്നും യുഎസ് പ്രസിഡന്റ് ആരോപിച്ചു.
ഒരു കരാറിനായി ആവര്‍ത്തിച്ച് ശ്രമിച്ചെങ്കിലും ഇറാന് വഴങ്ങിയില്ല. ആണവായുധം വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇനിയൊരിക്കലും അവരുടെ ഭാഗത്തുനിന്നുണ്ടാകില്ല. ഇക്കാര്യം ഞങ്ങള്‍ ഉറപ്പുവരുത്തും.
ആയുധങ്ങള്‍ താഴെയിടുക, അല്ലെങ്കില്‍ മരണം വരിക്കുക, ഇറാന്, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പസിന് അയച്ച സന്ദേശത്തില്‍ ട്രംപ് പറഞ്ഞു. ഭരണം ഏറ്റെടുക്കാന്‍ ഇറാന് ജനതയോട് പറഞ്ഞ ട്രംപ്, അത് തലമുറകള്‍ക്ക് ചെയ്യുന്ന സേവനമാകുമെന്നും ഉപദേശിച്ചു.
"ഞങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ നിങ്ങള്‍ ഏറ്റെടുക്കുക. വര്‍ഷങ്ങളായി നിങ്ങള്‍ അമേരിക്കയോട് സഹായം അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ ഒരു പ്രസിഡന്റും നിങ്ങളുടെ അഭ്യര്‍ത്ഥന ചെവിക്കൊണ്ടില്ല. ഇന്ന് രാത്രി ഞാന്‍ അതിന് തയ്യാറാകുകയാണ്," 'ട്രംപ് പറഞ്ഞു.
യുഎസിന്റെ ഭാഗത്തും നാശനഷ്ടങ്ങള്‍ അനുഭവപ്പെടാം. അത് പരമാവധി കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഇതിനോടകം നടത്തിയതായി ട്രംപ് പറഞ്ഞു.
അമേരിക്കന്‍ കപ്പല്‍വ്യൂഹം ഇതിനോടകം ഇറാനെ വളഞ്ഞിട്ടുണ്ട്. വന്‍ മിസൈല്‍ സന്നാഹങ്ങളുമായി യുഎസിന്റെ അബ്രഹാം ലിങ്കണ് വ്യൂഹം സ്ട്രേയ്റ്റ് ഓഫ് ഹോര്‍മസിലും ജെറാള്‍ഡ് ആര് ഫോര്‍ഡ്, മെഡിറ്റേറിയനിയന് കടലിടുക്കിലും റോന്തു ചുറ്റുന്നു.
അവസാന ഘട്ട ശ്രമമെന്ന നിലയില്‍ ഇറാനുമായി ആണവനിര്‍വ്യാപന ചര്‍ച്ചയില്‍ യുഎസ് പങ്കുകൊണ്ടിരുന്നെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു. തുടര്‍ന്നാണ് ആക്രമണം.എന്നാല്‍ തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിയ്ക്കുമെന്ന് ഇറാന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
