സുസ്‌ലോൺ എനർജി ഓഹരി വില ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി: ഓഹരി ലക്ഷ്യ വില പുതുക്കി നുവാമ

പുനരുപയോഗ ഊർജ്ജ മേഖലയിലെ പ്രമുഖ കമ്പനിയായ സുസ്‌ലോൺ എനർജി ലിമിറ്റഡിൻ്റെ ഓഹരികൾ ഇന്ന് മെയ് 30 വെള്ളിയാഴ്ച ശ്രദ്ധാ കേന്ദ്രമാവുന്നു. ഇന്ന് ഓഹരികൾ 8.80 ശതമാനം ഉയർന്ന് 71.18 രൂപയിലെത്തി. ഇന്നലെ മെയ് 29ന് സുസ്‌ലോൺ ഓഹരികളുടെ നാലാം പാദ ഫലങ്ങൾ എത്തിയതോടെയാണ് ഇന്നും ഓഹരികൾ പോസിറ്റീവ് നേട്ടത്തിൽ കുതിക്കുന്നത്. 2025 മാർച്ച് പാദത്തിൽ അവസാനിച്ച പാദത്തിലെ കണക്ക് പ്രകാരം വിൽപ്പനയിൽ 73.20 ശതമാനം വർധനവാണ് ഉണ്ടായത്.

2025 സാമ്പത്തിക വർഷത്തെ നാലാം പാദ ഫലങ്ങളെത്തുടർന്ന് സുസ്‌ലോൺ എനർജിയുടെ 2026-27 സാമ്പത്തിക വർഷത്തെ ടാർ​ഗറ്റുകൾ നുവാമ ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് പരിഷ്കരിച്ചു. നിലവിൽ 70 രൂപയിൽ കൂടുതലാണ് ഓഹരിയുടെ വില.

"സുസ്‌ലോൺ എനർജിയിൽ ദീർഘകാലമായി പോസിറ്റീവ് നേട്ടം തുടരുന്നു; 61 രൂപയിൽ നിന്ന് 68 രൂപ എന്ന ലക്ഷ്യ വിലയോടെ 'ഹോൾഡ്' ചെയ്യാനാണ്" ​​നുവാമ പറഞ്ഞത്.

സുസ്‌ലോൺ എനർജി നാലാം പാദ ഫലങ്ങൾ....

2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ സുസ്‌ലോൺ എനർജിയുടെ സംയോജിത അറ്റാദായം 1,181 കോടി രൂപയായി. എന്നാൽ ഇത് കഴിഞ്ഞ വർഷം 254 കോടി രൂപയായിരുന്നു. 600 കോടി രൂപയുടെ മാറ്റിവച്ച നികുതി നേട്ടമാണ് ഇതിന് കാരണം. നാലാം പാദത്തിലെ വിൽപ്പന നിരക്ക് 3,773.50 കോടി രൂപയായി ഉയർന്നു. ഇതും ഓഹരികൾക്ക് നേട്ടം നൽകുന്നു.

2025 സാമ്പത്തിക വർഷത്തിൽ സുസ്‌ലോൺ എനർജിയുടെ അറ്റാദായം 2,072 കോടിയായി ഉയർന്നു. എന്നാൽ കഴിഞ്ഞ വർഷത്തിൽ ഇതേ പാദത്തിൽ ഇത് 660 കോടിയായിരുന്നു. വരുമാനത്തിലെ 10,851 കോടി വർധനവാണ് ഈ ഉയർച്ചയ്ക്ക് കാരണം.

സുസ്‌ലോൺ എനർജി ഓഹരി വില ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി: ഓഹരി ലക്ഷ്യ വില പുതുക്കി നുവാമ

2025 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ സുസ്‌ലോൺ എനർജിയുടെ ഉൽപ്പാദനത്തിൽ 573MW എന്ന റെക്കോർഡ് ഡെലിവെറി നേട്ടം നേടി. ഇതിന്റെ ഭാ​ഗമായി പ്രവർത്തന ലാഭ മാർജിൻ (OPM) 14.7 ശതമാനത്തിൽ നിന്ന് 18.3 ശതമാനമായി മെച്ചപ്പെട്ടു. തങ്ങളുടെ S144 - 3.X MW സീരീസിനായി 10 പുതിയ ഉൽ‌പാദന ലൈനുകൾ കൂട്ടിച്ചേർത്തുവെന്നും ദാമനിലെയും പോണ്ടിച്ചേരിയിലെയും പ്രവർത്തനം പൂർത്തിയാക്കിയതായും കമ്പനി അറിയിച്ചു.

ചില ഓർഡറുകൾ വെട്ടിക്കുറയ്ക്കുകയും റദ്ദാക്കുകയും ചെയ്തതിനാൽ, 2025 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ 5 ജി​ഗാവാട്ട് (24 മാസത്തിനുള്ളിൽ എക്സിക്യൂഷൻ) ഓർഡർ ബുക്ക് ലഭിച്ചതിനാൽ, 2025 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ സുസ്ലോൺ എനർജിയുടെ ഓർഡർ ഇൻഫ്ലോ 100 മെ​ഗാവാട്ടിൽ താഴെയായിരുന്നുവെന്ന് നുവാമ പറയുന്നു. ഇത് വരുമാനത്തിൽ കൂടുതൽ വ്യക്തത നൽകുന്നു.

Take a Poll

"ഗവൺമെന്റ് ഓഫ് ഇന്ത്യ ടെൻഡറുകളിൽ എഫ്‌ഡിആർഇ/ആർടിസി/ഹൈബ്രിഡ് എന്നിവയുടെ പ്രധാന ഗുണഭോക്താവായി സുസ്‌ലോൺ എനർജി തുടരുമെന്ന് കരുതുന്നു. C & I, പി‌എസ്‌യു വിഭാഗത്തിലും സുസ്‌ലോൺ ഒരു പ്രധാന കമ്പനിയായി തുടരുന്നു. " നുവാമ കൂട്ടിച്ചേർത്തു.

സുസ്ലോൺ എനർജി ഓഹരി വില

കഴിഞ്ഞ ഒരു മാസത്തിനിടെ 16 ശതമാനവും കഴിഞ്ഞ ഒരു വർഷത്തിനിടെ 44 ശതമാനവും വർധനവോടെ സുസ്ലോൺ എനർജി ഓഹരികൾ കുതിക്കുന്നു. 65.44 രൂപയിലാണ് ഇന്നലെ വ്യാഴാഴ്ച വിപണി ക്ലോസ് ചെയ്യുമ്പോൾ ഓഹരിയുടെ വില.

സുസ്ലോൺ എനർജി ഓഹരികൾ വാങ്ങണോ?

നുവാമ ബ്രോക്കറേജ് ഈ ഓഹരികൾ ഹോൾഡ് ചെയ്യാനാണ് പറയുന്നത്. എന്നാൽ ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി ഓഹരിയ്ക്ക് 'ഓവർവെയ്റ്റ്' റേറ്റിംഗ് നിലനിർത്തുന്നു. ഓഹരികൾക്ക് 77 രൂപയാണ് ലക്ഷ്യ വില നിശ്ചയിച്ചത്.

മറുവശത്ത് മോട്ടിലാൽ ഓസ്വാൾ ഓഹരിയ്ക്ക് 'ബൈ' റേറ്റിംഗ് നിലനിർത്തി, ലക്ഷ്യ വില 83 രൂപയിൽ നിലനിർത്തി.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X