സുസുക്കി മോട്ടോർ കോർപ്പറേഷന് ഇന്ത്യൻ വിപണിയോടുള്ള താത്പര്യം കുറയുന്നു. വിൽപ്പനയിൽ വളർച്ചയില്ലാത്തതു തന്നെയാണ് കമ്പനിയ്ക്ക് ഇന്ത്യൻ വിപണിയോട് താത്പര്യം കുറയാൻ കാരണം. ഈ വർഷം ജനുവരിക്ക് ശേഷം മാരുതിയുടെ വിൽപ്പന താഴോട്ടാണ്. ജനുവരി വരെ വളർച്ച രേഖപ്പെടുത്തിയ മാരുതിയുടെ വിൽപ്പന 2019 ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെ എല്ലാ മാസങ്ങളിൽ എല്ലാ മാസവും കുത്തനെ കുറയുകയായിരുന്നു.
ഈ ആഴ്ച പുറത്തുവിട്ട കമ്പനിയുടെ ത്രൈമാസ ലാഭത്തിലും വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതിനെ തുടർന്നാണ് ജാപ്പനീസ് വാഹന നിർമാതാവായ സുസുക്കി മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ഈ പ്രതിസന്ധിയിൽ മാരുതി ഒറ്റയ്ക്കല്ല. ഫോക്സ്വാഗൺ, ഫോർഡ് മുതലായ വിദേശ നിർമ്മാതാക്കൾക്കും ഇന്ത്യൻ വിപണിയോടുള്ള താത്പര്യത്തിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

ഉയർന്ന ജിഎസ്ടി നിരക്ക്, വൈദ്യുത വാഹന നയത്തിലെ അനിശ്ചിതത്വം, ഓല - ഊബർ കമ്പനികളുടെ അധിനിവേശം എന്നിവയെല്ലാം വിപണിയിൽ കാർ വിൽപ്പന കുറയാനുളള കാരണങ്ങളാണ്. ചെറു കാറുകളുടെ അഭാവവും പരിമിതമായ വിൽപ്പന ശൃഖലയും ആഗോള നിർമ്മാതാക്കളുടെ സ്ഥിതി ഇന്ത്യയിൽ പ്രതിസന്ധിയിലാക്കുന്നു.
ഫോർഡ്, ഫോക്‌സ്‌വാഗൺ, ഫിയറ്റ് തുടങ്ങിയ വമ്പൻ കമ്പനികളും അവരുടെ വിൽപ്പന തന്ത്രം പുന:പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ചെറിയ കാറുകൾക്ക് ആധിപത്യമുള്ള ഇന്ത്യൻ വിപണിയിൽ അതിക്രമിച്ച് കടക്കാനുള്ള പരിശ്രമത്തിലാണ് ഈ വമ്പന്മാർ. ലോകത്തിലെ ഏറ്റവും മികച്ച രണ്ട് കാർ വിപണികളാണ് ചൈനയും അമേരിക്കയും. ഇവിടെ കൂടുതൽ എസ്‌യുവികളും ആഡംബര കാറുകളുമാണ് വിൽക്കുന്നത്. എന്നാൽ ഇന്ത്യൻ വിപണിയിൽ ചെറുകാറുകൾക്കാണ് പ്രിയം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
