പ്രധാനമന്ത്രി സ്വാനിധി പദ്ധതിയുമായി കൈകോർക്കാൻ സ്വിഗ്ഗി: പ്രവർത്തനം 30,000 ത്തോളം തെരുവ് ഭക്ഷണ വിൽപ്പനക്കാർക്ക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: നിർണ്ണായക പ്രഖ്യാപനവുമായി ഭക്ഷ്യവിതരണ പ്ലാറ്റ്ഫോം സ്വിഗ്ഗിയുടെ പ്രഖ്യാപനം. പ്രധാനമന്ത്രി സ്വാനിധി പദ്ധതിയ്ക്ക് കീഴിൽ ഇന്ത്യയിലെ 125 നഗരങ്ങളിലേക്ക് " സ്ട്രീറ്റ് ഫുഡ് വെണ്ടർ‌സ്" പ്രോഗ്രാം വിപുലീകരിക്കുന്നതായാണ് സ്വിഗ്ഗി വ്യാഴാഴ്ച പ്രഖ്യാപിച്ചിട്ടുള്ളത്. അഹമ്മദാബാദ്, വാരണാസി, ചെന്നൈ, ദില്ലി, ഇൻഡോർ എന്നീ നഗരങ്ങളിലെ ഭവന, നഗരകാര്യ മന്ത്രാലയവുമായി സഹകരിച്ച് ഡെലിവറി സേവനം ആരംഭിച്ച വിജയകരമായ സാഹചര്യത്തിലാണ് ഈ വിപുലീകരണം. 300 തെരുവ് കച്ചവടക്കാരെ ഉൾപ്പെടുത്തിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.

അടുത്ത വ‍‍ർഷം കാശുണ്ടാക്കാൻ ഇപ്പോഴേ ഒരു കൈ നോക്കാം, മികച്ച ലാഭം നേടി തരുന്ന നാല് ഓഹരികൾഅടുത്ത വ‍‍ർഷം കാശുണ്ടാക്കാൻ ഇപ്പോഴേ ഒരു കൈ നോക്കാം, മികച്ച ലാഭം നേടി തരുന്ന നാല് ഓഹരികൾ

കൊറോണ വൈറസ് പ്രതിസന്ധി പ്രതികൂലമായി ബാധിച്ച തെരുവ് കച്ചവടക്കാരെ സഹായിക്കുന്നതിനായി ഭവന, നഗരകാര്യ മന്ത്രാലയം 2020 ജൂൺ 1 നാണ് പ്രധാനമന്ത്രി എസ്വാനിധി അല്ലെങ്കിൽ പ്രധാൻ മന്ത്രി സ്ട്രീറ്റ് വെൻഡേഴ്സ് ആത്മാനിർഭർ നിധി പദ്ധതി ആരംഭിച്ചത്. 10,000 രൂപ വരെ പ്രവർത്തന മൂലധന വായ്പകൾ സബ്‌സിഡി പലിശ നിരക്കിൽ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയ്ക്ക് കീഴിൽ വായ്പ യഥാസമയം അല്ലെങ്കിൽ നേരത്തേ തിരിച്ചടയ്ക്കുന്നതിനുള്ള പലിശ സബ്സിഡി 7% ആയാണ് നിശ്ചയിച്ചിട്ടുള്ളത്. തെരുവ് കച്ചവടക്കാരെ ഒരു വർഷത്തിനുള്ളിൽ പ്രതിമാസ തവണകളായി വായ്പ തിരിച്ചടയ്ക്കാൻ അനുവദിക്കും.

പ്രധാനമന്ത്രി സ്വാനിധി പദ്ധതിയുമായി കൈകോർക്കാൻ സ്വിഗ്ഗി: പ്രവർത്തനം 30,000 ത്തോളം തെരുവ് ഭക്ഷണ വിൽപ്

സർക്കാർ സഹകരണത്തോടെ പ്രവർത്തിക്കുന്ന പങ്കാളികളാകുന്ന ആദ്യത്തെ ഭക്ഷ്യ വിതരണ വേദിയായി ഇതോടെ സ്വിഗ്ഗി മാറുന്നു. എഫ്എസ്എസ്എഐയുമായും അവരുടെ എംപാനൽഡ് പങ്കാളികളുമായും പങ്കാളിത്തത്തോടെ ഒരു ഭക്ഷ്യ സുരക്ഷാ പരിശീലനത്തിനും സർട്ടിഫിക്കേഷനും സ്വിഗ്ഗി സഹായിക്കും.

ഇന്ത്യൻ സാമ്പത്തിക വളർച്ചയ്ക്ക് സജീവമായി സംഭാവന ചെയ്യുന്ന നിരവധി മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളാണ് ഇന്ത്യയിലുള്ളത്. എം‌എസ്‌എം‌ഇകളെ നിർവചിക്കുന്ന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭ വികസന നിയമമാണ് ഇപ്പോൾ ഇന്ത്യ നടപ്പാക്കി വരുന്നു. ഈ എം‌എസ്‌എം‌ഇകൾ രാജ്യത്തിന്റെ വികസനത്തിന്റെ തന്നെ നട്ടെല്ലായാണ് വിലയിരുത്തപ്പെടുത്തുന്നത്. അസംഘടിത തൊഴിൽ മേഖലയിൽപ്പെടുന്ന ഈ വിഭാഗക്കാരെ സഹായിക്കാൻ ഇന്ത്യൻ സർക്കാർ 'പി.എം സ്വാനിധി' എന്ന പദ്ധതി കൊണ്ടുവന്നു.

Read more about: swiggy
English summary

Swiggy works under PM SVANidhi scheme on onboard nearly 30,000 street food vendors

Swiggy works under PM SVANidhi scheme on onboard nearly 30,000 street food vendors
Story first published: Thursday, December 10, 2020, 19:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X