ഇന്ത്യ- പാക്കിസ്ഥാന് ടി20 ലോകകപ്പ് മത്സരം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. മത്സരം ബഹിഷ്ക്കരിക്കാനുള്ള തീരുമാനത്തില്‍ പാക്കിസ്ഥാന് ഉറച്ചുനില്‍ക്കുന്നതാണ് കാരണം. പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് മേധാവി മൊഹ്സിന്‍ നഖ് വി, ഐസിസി (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ബോര്‍ഡ് ) പ്രതിനിധികളുമായി ഇക്കാര്യം സംസാരിച്ചു. ഉയര്‍ന്ന വരുമാന വിഹിതം, ഇന്ത്യ-പാക്കിസ്ഥാന് ദ്വിരാഷ്ട്ര പരമ്പരകള്‍ പുനരാരംഭിക്കുക, കളിയ്ക്ക് ആദ്യവും അവസാനവും ഇന്ത്യന്‍ താരങ്ങള്‍ ഹസ്തദാനം നല്‍കുക, എന്നീ ആവശ്യങ്ങള്‍ നഖ് വി മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഷ്ഹാബാസ് ഷരീദിനെ നഖ് വികാണും. തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് പാക്ക് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാക്ക് പിന്മാറ്റം
ഒക്ടോബര്‍ 15 ന് കൊളംബോയില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ നിന്നാണ് പാക്കിസ്ഥാന് പിന്മാറിയത്. ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയ ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു നടപടി.എന്നാല്‍ ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളും പാക്ക് കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കാനും നഖ് വിയുടെ കൈകളില്‍ നിന്നും ഏഷ്യാ കപ്പ് ഏറ്റു വാങ്ങാനും വിസമ്മതിച്ച ഇന്ത്യന്‍ കളിക്കാരുടെ നടപടിയുമാണ് പാക്കിസ്ഥാനെ പ്രകോപിപ്പിച്ചത്. പാക്കിസ്ഥാന്റെ തീരുമാനത്തെക്കുറിച്ചറിയില്ലെന്നും കൊളംബോയിലേയ്ക്ക് ടീമിനെ അയക്കുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
മത്സരത്തിന്റെ വാണിജ്യ പ്രധാന്യം
ഇന്ത്യ-പാക്കിസ്ഥാന് മത്സരത്തിന്റെ പ്രധാന്യം അതിന്റെ വാണിജ്യ സാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. സംപ്രേഷണാവകാശം, പരസ്യം, സ്പോണ്‍സര്‍ഷിപ്പ്, ടിക്കറ്റ് വില്‍പ്പന, ഡിജിറ്റല്‍ ഇടപെടല്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു ഇന്ത്യ-പാകിസ്ഥാന് മത്സരം ഏകദേശം 500 മില്യണ്‍ യുഎസ് ഡോളര്‍ (4,500 കോടി രൂപ) വിലമതിക്കും. മറ്റൊരു ക്രിക്കറ്റ് മത്സരവും ഈ മൂല്യത്തിന് അടുത്തെത്തില്ല.
ആഗോളതലത്തില്‍ വന്‍തോതില്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നതിനാല്‍ ടെലിവിഷന്‍ ചാനലുകളും സ്ട്രീമിംഗ് സേവന ദാതാക്കളും പ്രീമിയം നിരക്കാണ് പരസ്യങ്ങള്ക്കീടാക്കുക.
ഐസിസിയുടെ പണലഭ്യത ഇത്തരം വലിയ മത്സരങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. മത്സരം നടക്കാതെ പോകുന്നപക്ഷം ഐസിസിയ്ക്കും ശ്രീലങ്കന്‍ ക്രിക്കറ്റ് അസോസിയേഷനും വന്‍ നഷ്ടം സഹിക്കേണ്ടി വരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
