ഇന്ത്യൻ റെയിൽവേ ഓരോ ദിവസവും വളർന്നു കൊണ്ടിരിക്കുന്നു. യാത്രക്കാർക്ക് മികച്ച യാത്രാ സൗകര്യം ഉറപ്പാക്കിക്കൊണ്ട് നിരവധി ട്രെയിനുകളാണ് സമീപകാലത്തായി റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്. ആ ലിസ്റ്റിലേക്കാണ് അടുത്ത ബുള്ളറ്റ് ട്രെയിനും എത്തുന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ ഹൈദരാബാദിനെയും, ചെന്നൈയിനെയും ബന്ധിപ്പിച്ചു കൊണ്ട് ബുള്ളറ്റ് ട്രെയിൻ എത്തുന്നുവെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട അനുമതിക്കായുള്ള പ്രപ്പോസൽ സൗത്ത് സെൻട്രൽ റെയിൽവേ തമിഴ്‌നാട് സർക്കാരിന് ഔദ്യോഗികമായി അയച്ചു.
ഒരു മാസത്തിൽ തമിഴ്‌നാട് സർക്കാർ അനുമതി നൽകുമെന്നാണ് വിവരം. പ്രപ്പോസലിൽ തമിഴ്നാട് ചില മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു. ഇതുപ്രകാരം തിരുപ്പതിയിൽ ഒരു പ്രത്യേക സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്നാണ് സൂചന.
2 മണിക്കൂറിൽ യാത്ര
ഹൈദരാബാദ്-ചെന്നൈ റൂട്ട് 778 കിലോമീറ്റർ ദൈർഘ്യമുണ്ട്. സാധാരണയായി 12 മണിക്കൂറെങ്കിലും സമയമെടുത്താണ് ഈ റൂട്ടിൽ യാത്ര പൂർത്തിയാവുന്നത്. എന്നാ ഈ അതിവേഗ പാത എത്തുന്നതോടെ 2 മണിക്കൂർ 20 മിനിറ്റിൽ താഴെ മാത്രമേ യാത്രാ ദൈർഘ്യം വരുന്നുള്ളൂ. ഈ രണ്ട് നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യുന്നവർക്ക് ഇത് ഏറെ ആശ്വാസകരമായ കാര്യമാണ്.
ചെന്നൈ സെൻട്രൽ, ചെന്നൈ റിംഗ് റോഡിനടുത്തുള്ള മിഞ്ചൂരിനടുത്ത് എന്നിങ്ങനെ ചെന്നൈയിൽ രണ്ട് പ്രധാന സ്റ്റേഷനുകളുണ്ട്. ഓരോ സ്റ്റേഷനു ചുറ്റും ഏകദേശം 50 ഏക്കർ സ്ഥലം റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. വാണിജ്യ മേഖലയുടെ വളർച്ചക്കു വേണ്ടിയാണ് സ്ഥലം ഏറ്റെടുക്കുന്നത്.

തമിഴ്നാട് നേരിടുന്ന വെല്ലുവിളി
തമിഴ്‌നാട്ടിലൂടെ കടന്നുപോകുന്ന ഇടനാഴിയുടെ ഭാഗം 61 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു. ഇതിൽ 11.6 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു തുരങ്കം ഉൾപ്പെടുന്നുണ്ട്. ഇതാണ് പദ്ധതിയിലെ വെല്ലുവിളി നിറഞ്ഞ ഘടകം. 65 റോഡുകളെയും 21 ഹൈ-വോൾട്ടേജ് വൈദ്യുതി ലൈനുകളെയും ഈ അലൈൻമെൻ്റ് വിഭജിക്കുന്നു.
ദക്ഷിണ റെയിൽവേയുടെ വളർച്ച
ഹൈദരാബാദ്-ബെംഗളൂരു ലൈനിനൊപ്പം ദക്ഷിണ മേഖലയിൽ ആസൂത്രണം ചെയ്തിരിക്കുന്ന രണ്ട് അതിവേഗ പാതകളിൽ ഒന്നാണ് ചെന്നൈ-ഹൈദരാബാദ് അലൈൻമെന്റ്. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലായി അതിവേഗ പാതകൾ കൊണ്ടു വരുന്നതിലൂടെ വാണിജ്യ മേഖലയുടെ വളർച്ചക്കും ഗുണം ചെയ്യും. ഭാവിയിൽ കേരളത്തിലും ബുള്ളറ്റ് ട്രെയിൻ സർവ്വീസ് എത്തുമെന്നതിൽ സംശയമില്ല.
ചെന്നൈയെ സംബന്ധിച്ചിടത്തോളം, ഈ പദ്ധതി വളർച്ചാ സാധ്യത ഉയർത്തുന്നു. ഇന്ത്യയിലെ രണ്ട് പ്രധാന നഗരങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നതിനും ഈ അതിവേഗ പാതയിലൂടെ സാധിക്കും. നിലവിൽ വന്ദേ ഭാരത് എക്സ്പ്രസുകൾ ഇന്ത്യയിലുടനീളം സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്നു. വന്ദേഭാരതിനേക്കാളും വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ എത്തുമ്പോൾ വിമാന സർവ്വീസുകൾ പോലും തോറ്റു പോകും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications