ഇന്ത്യയിലെ മുന്‍നിര ആഭരണ ബ്രാന്‍ഡായ തനിഷ്ക്കിന്റെ ആഗോള ക്യാംപയിന് - 'ഓരോ സ്ത്രീയും അമൂല്യരത്നം' - പ്രാദേശികമായി ശ്രദ്ധനേടുന്നു. സമൂഹത്തിന് പ്രചോദനമേകുന്ന സ്ത്രീകളെ ക്യാംപയിന്റെ ഭാഗമാക്കുന്ന തിരക്കിലാണ് ടാറ്റ ഗ്രൂപ്പിന്റെ പ്രൗഢമുഖമായ തനിഷ്ക്ക്. ക്യാംപയിന് വഴി പ്രാദേശികതലത്തില്‍ പിടിമുറുക്കുകയും ബ്രാന്‍ഡിന്റെ ലക്ഷ്യമാണ്.

പേരു സൂചിപ്പിക്കുന്നതുപോലെ സ്ത്രീയുടെ മഹത്വം മുറുക്കെപ്പിടിക്കുന്ന തനിഷ്ക്ക് ക്യാംപയിന്, ദൈനംദിന ജീവിതത്തില്‍ ഓരോ സ്ത്രീയും അമൂല്യരത്നമാണെന്ന സന്ദേശമാണ് വിളിച്ചോതുന്നത്. ഓരോ സ്ത്രീയുടെയും വ്യക്തിത്വം വജ്രത്തിലും കുറഞ്ഞ വേറൊന്നല്ല, ക്യാംപയിന് അടിവരയിടുന്നു.

യുഎഇയിലെ അറിയപ്പെടുന്ന എഴുത്തുകാരിയും ലിംഗസമത്വ ആശയങ്ങളുടെ വക്താവുമായ ഹനാനി ബെന്കലൗക്ക് തനിഷ്ക്കിന്റെ പുതിയ ക്യാംപയിന്റെ പങ്കാളിയാണ്. 'സീഡ്സ് ഓഫ് ചേഞ്ച്' എന്ന സ്വന്തം പുസ്തകത്തില്‍ പുതിയ ലോകത്ത് സ്ത്രീകള്‍ക്ക് പ്രതീക്ഷയുടെ ചിറകുകള് സമ്മാനിക്കാനുള്ള ദൃഢനിശ്ചയം ഹനാനി പങ്കുവെയ്ക്കുന്നുണ്ട്.

സുപ്രസിദ്ധ പൊതുപ്രഭാഷക സെയ്ന അക്കാവിയാണ് തനിഷ്ക്കിനൊപ്പം കൈകോര്‍ക്കുന്ന മറ്റൊരു വനിതാരത്നം. യുഎഇയില്‍ നടന്ന ആദ്യഘട്ടത്തില്‍ പ്രാദേശിക അധ്യാപിക നര്ഗിഷ് ഖംബാട്ടയും പരിശീലക മേഘന മുണ്ട്കറും ക്യാംപയിന്റെ ഇന്ത്യന്‍ മുഖങ്ങളായി. 'ഓരോ സ്ത്രീയും അമൂല്യരത്നമെന്ന' തനിഷ്ക്ക് ക്യാംപയിന് യുഎഇയില്‍ ഉടനീളം ഡിജിറ്റല്‍, പത്രമാധ്യമങ്ങളിലൂടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
'വംശീയതയോ തൊഴിലോ ജീവിതപശ്ചാത്തലമോ അല്ല ഓരോ സ്ത്രീയും അമൂല്യരത്നം ക്യാംപയിന് ആധാരം. മറിച്ച് സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ സ്ത്രീകള്‍ക്ക് എങ്ങനെ കഴിയുന്നുവെന്നതാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. പ്രചോദനമേകുന്ന സ്ത്രീകളുടെ പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ ആദരിക്കുന്നു, ആഘോഷിക്കുന്നു', ടൈറ്റന് കമ്പനിയുടെ രാജ്യാന്തര ബിസിനസ് ഡിവിഷന് മാര്‍ക്കറ്റിംഗ് മേധാവി വന്ദന ഭല്ല പറയുന്നു.
'ഒപ്പം, ഏറ്റവും വിശിഷ്ടമായ ആഭരണങ്ങളിലൂടെ ഇവരുടെ തിളക്കമാര്‍ന്ന ജീവിതകഥകള്‍ക്ക് കൂടുതല്‍ മാറ്റുനല്കാനും ക്യാംപയിന് ലക്ഷ്യമിടുന്നു', വന്ദന ഭല്ല കൂട്ടിച്ചേര്‍ക്കുന്നു.

യുഎഇ ക്യാംപയിന്റെ ഭാഗമായ മഹിളാരത്നങ്ങള്‍ അണിഞ്ഞ ആഭരണങ്ങള്‍ യുഎഇയിലെ എല്ലാ തനിഷ്ക്ക് ഔട്ട്ലെറ്റുകളിലും ലഭ്യമാണ്. ഡയമണ്ട് നെക്ക്ലേസുകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റുകള്, വളകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന നിര ഈ ശേഖരത്തിലുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications