ആഗോളതലത്തിൽ ഇതിനോടകം തന്നെ ചർച്ചയായ ഒരു വലിയ മാറ്റമാണ് ട്രംപിന്റെ താരിഫ് നയങ്ങൾ. അമേരിക്കൻ ഭരണകൂടം വ്യാപകമായി ഇറക്കിയ താരിഫുകൾ ആഗോള വ്യാപാരത്തിൽ വലിയ അലയൊലികൾ സൃഷ്ടിച്ചിരിക്കുകയാണ്. യൂറോപ്യൻ യൂണിയനും ചൈനയും ഉൾപ്പെടെ പല രാജ്യങ്ങളും യു എസ് പ്രസിഡന്റിന്റെ ഈ പൊടുന്നനെയുള്ള നയത്തിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് അറിയിച്ചത്. പ്രമുഖ റേറ്റിംഗ് ഏജൻസികളായ ഫിച്ചും മറ്റ് സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നത് പോലെ, ഇതിന് ആഗോള വ്യാപാര വളർച്ചയിൽ ചുരുങ്ങലും വിലക്കയറ്റവും കുറെ രാജ്യങ്ങളിൽ സാമ്പത്തിക മാന്ദ്യവും വരെ ഉണ്ടാകാനിടയുണ്ട്.
ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായ ഇന്ത്യ ട്രംപ് ഏർപ്പെടുത്തിയ താരിഫ് നയത്തിൽ നിന്നും തീക്കനൽ പോലെ ചുട്ടുപൊള്ളിക്കുന്ന അതിന്റെ വിഷമഘട്ടങ്ങളിൽ നിന്നും എങ്ങനെ പുറത്തു കടക്കും എന്നാണ് എല്ലാവരും ഒറ്റുനോക്കുന്നത്. ഈ പുതിയ വ്യാപാര വ്യവസ്ഥകൾക്കിടയിൽ എങ്ങനെ തന്റേതായ വഴികൾ ഇന്ത്യ കണ്ടെത്തും എന്നതാണ് വലിയ ചോദ്യമാകുന്നത്.
ഇന്ത്യ നീന്തി കയറേണ്ട സമുദ്രങ്ങൾ
ചൈനയ്ക്ക് 34% താരിഫും നേരത്തെ നൽകിയ 20% താരിഫും ചേർന്ന് കനത്ത ബുദ്ധിമുട്ടാണ് ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. വിയറ്റ്നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങൾക്ക് യഥാക്രമം 46%വും 49%വും താരിഫുകൾ നിലവിലുണ്ട്. ഈ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് 27% എന്നത് തികച്ചും കുറഞ്ഞതാണ് എന്ന് തോന്നാം, പക്ഷേ ഇത് 'ലേബർ ഇൻറൻസീവ്' (തൊഴിലാളി അധിഷ്ഠിതം) വ്യവസായങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ജ്വല്ലറി, വസ്ത്രങ്ങൾ, ചെരിപ്പ് എന്നിങ്ങനെയുള്ള ഇന്ത്യയുടെ തനതായ ഡോമസ്റ്റിക് ഉത്പന്നങ്ങൾക്ക് ഈ മേഖലകളിലെ കയറ്റുമതി ചുരുങ്ങുന്നത് ആഭ്യന്തര ഡിമാൻഡിനെയും ആകെ മൊത്തം ഇന്ത്യയുടെ ജി ഡി പി വളർച്ചയെയും ബാധിക്കും.
പുതിയ സാധ്യതകൾ കണ്ടെത്തുന്നത് അനിവാര്യമാണ്
അതേസമയം, ഇന്ത്യയ്ക്കുള്ള ഒരു വലിയ സാധ്യതയും ഇതിലുണ്ട്. വിയറ്റ്നാം, കംബോഡിയ തുടങ്ങിയ മറ്റു ഏഷ്യൻ രാഷ്ട്രങ്ങളേക്കാൾ കുറച്ച് താരിഫ് ആയതിനാൽ ചില കയറ്റുമതികൾ വീണ്ടും റൂട്ടുചെയ്യേണ്ട സാഹചര്യം ഉണ്ടാകും. "ഇത് നമുക്ക് ഷൂസ്, വസ്ത്രം തുടങ്ങിയ മേഖലയിലെ ബിസിനസ് ആകർഷിക്കാൻ വഴിയൊരുക്കും. പക്ഷേ, അതിനായി നമുക്ക് പെട്ടെന്നുള്ള പ്രവർത്തനക്ഷമത ആവശ്യമുണ്ട്," എന്നാണ് ഫണ്ട് മാനേജർ നീലേഷ് ഷായുടെ അഭിപ്രായം.

അമേരിക്കയുമായി വേഗത്തിലുള്ള വ്യാപാര കരാർ അനിവാര്യമാണ്
ഇന്ത്യയുടെ കയറ്റുമതിയുടെ 18% ആണ് അമേരിക്കയിലേക്ക് ഒഴുകുന്നത്. ആകെ $91 ബില്ല്യൺ വിലമതിക്കുന്ന കയറ്റുമതികളാണ് ഇന്ത്യ അമേരിക്കയിലേക്ക് അയക്കുന്നത്. നിലവിൽ അമേരിക്കയുമായി നടക്കുന്ന വ്യാപാര ചർച്ചകൾക്ക് ഇത് കൂടുതൽ ഗുണം നൽകുമെന്നാണ് പൊതു നയ വിദഗ്ധനായ രാഹുൽ അഹ്‌ളുവാലിയ അഭിപ്രായപ്പെടുന്നത്.
വ്യാപാര വിപണികളുടെ വൈവിധ്യവത്കരണം നിർബന്ധമാണ്
യൂറോപ്പ്, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റുമതി വിപുലപ്പെടുത്തുന്നതിലും ഇന്ത്യ ഊന്നൽ നൽക്കേണ്ടത് ഈ അവസരത്തിൽ അനിവാര്യമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യ ഫ്രീ ട്രേഡ് എഗ്രിമെന്റുകൾക്കായി വീണ്ടും താത്പര്യം കാണിക്കുന്നുണ്ട്. യൂറോപ്യൻ യൂണിയൻ, യു കെ, ഇ എഫ് ടി എ തുടങ്ങിയവയുമായി ഇത്തരത്തിലുള്ള കരാറുകളിൽ ഏർപ്പെടാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.
ചൈനീസ് ഡമ്പിംഗിന്റെ ഭീഷണിയും പരിഗണിക്കണം
യു.എസ് ടാരിഫ് നിരീക്ഷണത്തിന്റെ ഭാഗമായി, ചൈനീസ് ഉൽപ്പന്നങ്ങൾ പുതിയ വിപണികൾ തേടും. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ വിപണി ചൈനയുടെ ലക്ഷ്യമായി മാറും. "ഗ്ലോബൽ സൗത്ത്"-ലെ പുതിയ മിഡിൽ ക്ലാസ് വിപണി ലക്ഷ്യമാക്കി ചൈന തങ്ങളുടെ ഉൽപ്പന്നങ്ങൾ ഇവിടേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ചൈനയ്ക്ക് എന്തും കൊണ്ട് വന്നു വലിച്ചെറിയാനുള്ള ഇടമാക്കി ഇന്ത്യയെ മാറ്റാൻ സാധ്യതയുള്ളതിനെ കൂടി പരിശോധിക്കേണ്ടതുണ്ട്.
ഇന്ത്യയുടെ ഉത്തരവാദിത്വങ്ങൾ
മോദി സർക്കാർ ഇപ്പോൾ ചില ഉൽപ്പന്നങ്ങളുടെ മേൽ താരിഫ് കുറച്ചിട്ടുണ്ട് (ഉദാ: ബോർബൺ, ഹൈ-എൻഡ് മോട്ടോർബൈക്കുകൾ). കാനഡ, മെക്സിക്കോ, യൂറോപ്യൻ യൂണിയൻ തുടങ്ങിയവയേക്കാൾ മിതമായ സമീപനമാണ് ഇന്ത്യ ട്രംപിന്റെ താരിഫ് നയങ്ങളിൽ സ്വീകരിച്ചിരിക്കുന്നത്.
പക്ഷേ, ആഭ്യന്തരമേഖലകൾക്ക്, ടെക്‌സ്റ്റൈൽസ് തുടങ്ങിയവയ്ക്ക് സർക്കാരിന്റെ ശക്തമായ പിന്തുണ ആവിശ്യമാണ്. ഉത്പാദന അടിസ്ഥാന സഹായങ്ങൾ മെച്ചപ്പെടുത്തി കയറ്റുമതി മത്സരക്ഷമത നിലനിർത്തേണ്ടത് ഈ അവസരത്തിൽ അനിവാര്യമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications