കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പുതിയ തീരുമാനവുമായി ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ്. ഇനി മുതല്‍ അഞ്ചു ലക്ഷം രൂപയുടെ അധിക ആനുകൂല്യം പോളിസി ഉടമകള്‍ക്ക് കമ്പനി ഉറപ്പുവരുത്തും. ഇതിനായി അധിക പ്രീമിയവും ഈടാക്കില്ല, വെള്ളിയാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് വ്യക്തമാക്കി.

എല്ലാ പോളിസി ഉടമകള്‍ക്കും ഈ അധിക ആനുകൂല്യം ലഭിക്കും. അടിസ്ഥാന തുകയ്ക്ക് പുറമെയാണിത്. ഇതേസമയം, ജൂണ്‍ 30 -ന് മുന്‍പ് മരണപ്പെടുന്ന പോളിസി ഉടമകളുടെ കുടുംബങ്ങള്‍ക്ക് മാത്രമേ അധിക ആനുകൂല്യം ലഭിക്കുകയുള്ളൂ. ഇതിന് പുറമെ ഇന്‍ഷുറന്‍സ് ഏജന്ുമാര്ക്കും പ്രത്യേക പിന്തുണ കമ്പനി അറിയിച്ചിട്ടുണ്ട്. കൊറോണ ബാധയേറ്റ സജീവ ഏജന്റുമാര്‍ക്കും അവരുടെ കുടുംബത്തിനും 25,000 രൂപയുടെ ധനസഹായമാണ് ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവില്‍ കൊവിഡ് മരണസംഖ്യ ഭീതിദായകമായി ഉയരുകയാണ്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 56,000 പിന്നിട്ടു. യൂറോപ്പില്‍ മാത്രം 40,000 -ത്തില്‍പ്പരം ആളുകള്‍ക്ക് കൊറോണ വൈറസ് കാരണം ജീവന് നഷ്ടപ്പെട്ടു. ഇന്ത്യയിലും സ്ഥിതിഗതികള്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 478 കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,547 -ല്‍ എത്തിനില്‍ക്കുകയാണ്.
62 പേരാണ് ഇതുവരെ ഇന്ത്യയില്‍ രോഗം ബാധിച്ച് മരിച്ചത്. ദില്ലിയില്‍ മാത്രം 91 പുതിയ കേസുകള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 389 പേര്‍ക്കാണ് രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധയേറ്റിരിക്കുന്നത്. ദില്ലിയില്‍ മരണസംഖ്യ അഞ്ചായി. മഹാരാഷ്ട്രയാണ് കൊവിഡ് ബാധ വിനാശം വിതയ്ക്കുന്ന മറ്റൊരു സംസ്ഥാനം. 490 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. മരണസംഖ്യ 26. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് തമിഴ്നാട്ടിലാണ്. വെള്ളിയാഴ്ച്ച മാത്രം 102 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. നിലവില്‍ 411 പേര്‍ക്ക് തമിഴ്നാട്ടില്‍ കൊവിഡ് ബാധ കണ്ടെത്തിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
