ടാറ്റാ ഗ്രൂപ്പും മലേഷ്യയുടെ എയർ ഏഷ്യ ഗ്രൂപ്പുമായി ചേർന്ന് ഇന്ത്യയിൽ നടത്തുന്ന സംയുക്ത സംരംഭമായ ബജറ്റ് എയർലൈൻസായ എയർ ഏഷ്യയ്ക്ക് ടാറ്റാ ഗ്രൂപ്പ് 50 മില്യൺ ഡോളർ അടിയന്തര ധനസഹായം നൽകും. ഡെറ്റും ഇക്വിറ്റിയും കൂടിച്ചേർന്നുള്ള ധനസഹായം എയർ ഏഷ്യ ഇന്ത്യ ലിമിറ്റഡിലെ ടാറ്റ ഗ്രൂപ്പിന്റെ നിലവിലെ 51 ശതമാനം ഓഹരിയ്ക്ക് മുകളിലേയ്ക്ക് ഉയർത്തുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ധനസഹായം
ആഗോള യാത്രാ മാന്ദ്യത്തിൽ നിന്ന് കരകയറാൻ പാടുപെടുന്ന മലേഷ്യൻ കമ്പനി എയർ ഏഷ്യ ഇന്ത്യയ്ക്ക് ധനസഹായം നൽകുന്നത് നിർത്തി വിപണിയിൽ നിന്ന് പുറത്തു പോകുന്നതിനെക്കുറിച്ച് സൂചനകൾ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് എയർ ഏഷ്യ ഇന്ത്യ ടാറ്റാ ഗ്രൂപ്പിനെ ആശ്രയിച്ച് പണം കണ്ടെത്തുന്നത്.
ആഭ്യന്തര വിമാന സർവ്വീസ്
ഭാവിയിൽ എയർലൈനിൽ നിക്ഷേപിക്കാൻ അനുയോജ്യമായ ഒരു പങ്കാളിയെ തേടിയേക്കാമെങ്കിലും ടാറ്റാ ഗ്രൂപ്പ് എയർ ഏഷ്യ ഇന്ത്യയിൽ നിക്ഷേപം തുടരുമെന്നാണ് ഗ്രൂപ്പുമായി അടുത്ത വൃത്തങ്ങളിൽ നിന്നുള്ള വിവരം. ആഭ്യന്തര വ്യോമയാന വിപണി ശക്തമായി തിരിച്ചുവരുമെന്നും ആഭ്യന്തര വിമാനങ്ങൾക്ക് വിപണിയിൽ മതിയായ ഇടമുണ്ടെന്നും ടാറ്റ ഉറച്ചു വിശ്വസിക്കുന്നതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ജീവനക്കാർ
ടാറ്റ ഗ്രൂപ്പും എയർ ഏഷ്യ ഇന്ത്യയും ഇക്കാര്യങ്ങളോട് പ്രതികരിച്ചില്ല. മെയ്, ജൂൺ മാസങ്ങളിൽ എയർ ഏഷ്യ ഇന്ത്യയിൽ പൈലറ്റുമാരുടെ ശമ്പളം ശരാശരി 40% കുറച്ചിരുന്നു. ജൂൺ മാസത്തിൽ ആറ് വർഷത്തെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ എയർലൈനിൽ 2500 ഓളം ജീവനക്കാരുണ്ട്. 600ഓളം പൈലറ്റുമാർ ഉൾപ്പെടെയാണിത്.
ബിസിനസ് നഷ്ടത്തിൽ
ജപ്പാനിലെയും ഇന്ത്യയിലെയും ഞങ്ങളുടെ ബിസിനസുകൾ നഷ്ടത്തിലാണെന്നും ഇത് ഗ്രൂപ്പിന് വളരെയധികം സാമ്പത്തിക സമ്മർദ്ദം ഉണ്ടാക്കുന്നുണ്ടെന്നും എയർ ഏഷ്യ അറിയിച്ചിരുന്നു. എയർ ഏഷ്യ ജപ്പാൻ അടുത്തിടെ അടച്ചതും എയർ ഏഷ്യ ഇന്ത്യയിലെ ചെലവ് ചുരുക്കലും കമ്പനി വ്യക്തമാക്കിയിരുന്നു. അതേസമയം, ആസിയാൻ മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
വിസ്താരയിലെ നിക്ഷേപം
സിംഗപ്പൂർ എയർലൈൻസുമായുള്ള സംയുക്ത സംരംഭമായ വിസ്താരയിൽ ടാറ്റാ ഗ്രൂപ്പിന് നിയന്ത്രണ ഓഹരിയുണ്ട്. ടാറ്റാ ഗ്രൂപ്പും സിംഗപ്പൂർ എയർലൈൻസും അടുത്തിടെ 585 കോടി രൂപ വിസ്താരയിൽ നിക്ഷേപിച്ചതായി തിങ്കളാഴ്ച ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ജൂലൈയിൽ എയർ ഏഷ്യ തങ്ങളുടെ ഓഹരി വിൽക്കാൻ ടാറ്റ ഗ്രൂപ്പിനെ സമീപിച്ചതായി മിന്റ് ജൂലൈയിൽ റിപ്പോർട്ട് ചെയ്തിരുന്നു. സംയുക്ത സംരംഭത്തിന്റെ നിബന്ധനകൾ അനുസരിച്ച് ടാറ്റാ സൺസിന് ഓഹരികൾ വാങ്ങാനുള്ള ആദ്യ അവകാശമുണ്ട്.
നഷ്ടം
ജൂൺ പാദത്തിൽ എയർ ഏഷ്യയുടെ നഷ്ടം 332 കോടി രൂപയായി ഉയർന്നിരുന്നു. ലോക്ക്ഡൗൺ, മഹാമാരിയെ തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങൾ എന്നിവയാണ് ഇതിന് കാരണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications