ടാറ്റ എന്നത് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്‍റെ പര്യായമാണ്. ഇന്ത്യൻ ഓഹരി വിപണിയിൽ നിരവധി ടാറ്റ ഗ്രൂപ്പ് ഓഹരികളുണ്ട്. പലതും നിക്ഷേപകർക്ക് മികച്ച ലാഭം നൽകിയവയാണ്. ഇപ്പോക്ഷ ഇതാ ഒരു ടാറ്റ ഗ്രൂപ്പ് കമ്പനി കൂടി ഓഹരി വിപണിയിലേക്കെത്തുകയാണ്. അതെ, ടാറ്റ ക്യാപിറ്റല്‍ തന്നെ. ടാറ്റയുടെ ദീപാവലി സമ്മാനം എന്ന നിലയിലാണ് നിക്ഷേപകർ ടാറ്റ ക്യാപിറ്റല്‍ ഐപിഒയെ സ്വീകരിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ സാമ്പത്തിക സേവന വിഭാഗമാണ് ടാറ്റ ക്യാപിറ്റല്‍ ലിമിറ്റഡ്. ഐപിഒയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
പ്രൈസ് ബാൻഡ്
ഇതൊരു ബുക്ക് ബില്‍ഡിംഗ് ഇഷ്യു ആയിരിക്കും. 2 ബില്യണ്‍ ഡോളര്‍ അഥവാ 15,500 കോടി രൂപ ഐപിഒ ലക്ഷ്യം വയ്ക്കുന്നു. പുതിയ ഇഷ്യുവും, ഒഎഫ്എസും അടങ്ങുന്നതാണ് ഐപിഒ. 47.58 കോടി ഓഹരികളാകും വില്‍പ്പനയ്ക്ക് എത്തുക. ഇതില്‍ 21 കോടി ഓഹരികള്‍ പുതിയ ഇഷ്യൂവും, 26.58 കോടി ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയിലും ആണ്. ഐപിഒ പ്രൈസ് ബാൻഡ് 10 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 310 മുതൽ 326 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഐപിഒ സബ്‌സ്‌ക്രിപ്‌ഷൻ തീയതി ഒക്ടോബർ 6 തിങ്കളാഴ്ചയാണ്. ഒക്ടോബർ 8 ബുധനാഴ്ച അവസാനിക്കുകയും ചെയ്യും. ഐപിഒ ലോട്ട് സൈസ് 46 ഇക്വിറ്റി ഷെയറുകളാണ്. അതിനുശേഷം 46 ഇക്വിറ്റി ഷെയറുകളുടെ ഗുണിതങ്ങളുമാണ്.
ടാറ്റ ക്യാപിറ്റൽ ഓഹരികളുടെ അലോട്ട്മെന്റിന്റെ ഐപിഒ അടിസ്ഥാനം ഒക്ടോബർ 9 വ്യാഴാഴ്ച അന്തിമമാക്കുകയും ഒക്ടോബർ 10 വെള്ളിയാഴ്ച കമ്പനി റീഫണ്ടുകൾ ആരംഭിക്കുകയും ചെയ്യും, റീഫണ്ടിന് ശേഷമുള്ള അതേ ദിവസം തന്നെ ഓഹരികൾ അലോട്ട് ചെയ്തവരുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ടാറ്റ ക്യാപിറ്റൽ ഓഹരി വില ഒക്ടോബർ 13 തിങ്കളാഴ്ച ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.

ലീഡ് മാനേജർമാരും രജിസ്ട്രാറും
ടാറ്റാ ക്യാപിറ്റലിന്‍റെ ഐപിഒ കൈകാര്യം ചെയ്യുന്നത് ബുക്ക്-റണ്ണിംഗ് ലീഡ് മാനേജർമാരുടെ (ബിആർഎൽഎം) ശ്രദ്ധേയമായ ഒരു നിരയാണ്. ഇതിൽ കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി, ആക്സിസ് ക്യാപിറ്റൽ, ബിഎൻപി പാരിബാസ് , സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക് , എച്ച്എസ്ബിസി സെക്യൂരിറ്റീസ്, ഐസിഐസിഐ സെക്യൂരിറ്റീസ്, ഐഐഎഫ്എൽ ക്യാപിറ്റൽ, ജെപി മോർഗൻ, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് എന്നിവ ഉൾപ്പെടുന്നു.
ഇഷ്യുവിന്‍റെ രജിസ്ട്രാർ മുമ്പ് ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന എംയുഎഫ്ജി ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ്.
ആകെ ആസ്തി 2,48,465 കോടി രൂപ
2025 സാമ്പത്തിക വര്‍ഷത്തെ കണ്‍സോളിഡേറ്റഡ് കണക്കുകള്‍ പ്രകാരം കമ്പനിയുടെ ആകെ ആസ്തി 2,48,465 കോടി രൂപയുടേതാണ്. നികുതിക്ക് ശേഷമുള്ള ലാഭം 3,655 കോടി രൂപ വരും. വായ്പകൾ വാഗ്ദാനം ചെയ്യുന്നതിനു പുറമേ ടാറ്റ ക്യാപിറ്റൽ ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡുകൾ പോലുള്ള സേവനങ്ങളും നൽകുന്നുണ്ട്. കൂടാതെ സ്വകാര്യ ഇക്വിറ്റി ഫണ്ടുകളുടെ സ്പോൺസറായും നിക്ഷേപ മാനേജരായും പ്രവർത്തിക്കുന്നു. കമ്പനിയുടെ ടയര്‍-1 മൂലധന അടിത്തറ വര്‍ധിപ്പിക്കുന്നതിനായി ഐപിഒ വഴി സമാഹരിക്കുന്ന ഫണ്ട് ഉപയോഗിക്കും. വായ്പ, സുസ്ഥിരമായ ബിസിനസ് വളര്‍ച്ച എന്നിവ ഉള്‍പ്പെടെയുള്ള ഭാവി മൂലധന ആവശ്യകതകളെ പിന്തുണയ്ക്കുന്നതിനാണിത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications