മുംബൈ: സ്വകാര്യ ഇക്വിറ്റി ഫണ്ടിനായി 1,250 കോടി രൂപ സമാഹരിച്ചതായി ടാറ്റ ക്യാപിറ്റല്‍ തിങ്കളാഴ്ച്ച പ്രഖ്യാപിച്ചു. ഇക്വിറ്റി ഫണ്ടിലെ പണം നഗരവത്കരണ, നിര്‍മ്മാണ മേഖലകളില്‍ ടാറ്റ ക്യാപിറ്റല്‍ നിക്ഷേപിക്കും. ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ട് II (രണ്ടാം പതിപ്പ്) എന്ന പേരിലാണ് കമ്പനി പണം സമാഹരിച്ചത്. ഈ ഫണ്ടില്‍ നിലവിലെ നിക്ഷേപകരും പുതുനിക്ഷേപകരും ഒരുപോലെ പങ്കെടുക്കുന്നുണ്ടെന്ന് ടാറ്റ ക്യാപിറ്റല്‍ അറിയിച്ചു. ആഗോള, യൂറോപ്യന്‍ ഫണ്ടുകള്‍ക്ക് പുറമെ ജാപ്പനീസ് സ്ഥാപനങ്ങളും ഏഷ്യയിലെ മുന്‍നിര സാമ്പത്തിക സ്ഥാപനവും പങ്കാളികളാണെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

ആദ്യ പതിപ്പിന് സമാനമായിരിക്കും ഫണ്ടിന്റെ രണ്ടാം പതിപ്പും. തന്ത്രപ്രധാന സേവനങ്ങള്‍, നഗരവത്കരണം, നിര്‍മ്മാണം എന്നീ മേഖലകളില്‍ ഫണ്ട് നിക്ഷേപം നടത്തും. ഇപ്പോഴത്തെ സമ്പദ് സാഹചര്യങ്ങള്‍ സസൂക്ഷ്മം വിലയിരുത്തിയാണ് ഫണ്ടിന്റെ പ്രവര്‍ത്തനമെന്ന് ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ട് മാനേജിങ് പാര്‍ട്ണര്‍ അഖില്‍ അവാസ്തി പറഞ്ഞു. രാജ്യമെങ്ങും കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ച പശ്ചാത്തലവും ഇപ്പോഴത്തെ പോര്‍ട്ട്ഫോളിയോയുടെ ഗുണനിലവാരവും ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ട് രണ്ടാം പതിപ്പിന് മേലുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. രാജ്യത്തെ മുന്‍നിര കമ്പനികള്‍ തിരിച്ചറിഞ്ഞ് അവയില്‍ നിക്ഷേപം നടത്തുന്ന പതിവ് രണ്ടാം പതിപ്പിലും ഫണ്ട് തുടരുമെന്ന് അവാസ്തി അറിയിച്ചു.
നേരത്തെ, പുതിയ ഫണ്ടുകള്‍ക്കായുള്ള സമാഹരണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്നു. സമ്പദ് ഘടന പരുങ്ങലിലായതും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പുതിയ ഫണ്ടുകളുടെ സമാഹരണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. പോയവര്‍ഷം ജനുവരി - നവംബര്‍ കാലയളവില്‍ 31 ശതമാനത്തോളം ഇടിവാണ് പുതിയ ഫണ്ട് സമാഹരണങ്ങള്‍ക്ക് സംഭവിച്ചത്. കണക്കുകള്‍ പ്രകാരം 5.9 ബില്യണ്‍ ഡോളറാണ് ഇക്കാലയളവില്‍ സമാഹരിക്കാന്‍ വിവിധ ഫണ്ടുകള്‍ക്ക് കഴിഞ്ഞതും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
