നഷ്ട്ടത്തിലായ എയർ ഇന്ത്യയുടെ വിൽപ്പന നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ എയർ ഇന്ത്യയെ സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ച് ടാറ്റാ ഗ്രൂപ്പ് രംഗത്ത്. 87 വർഷങ്ങൾക്ക് മുമ്പ് എയർ ഇന്ത്യ സ്ഥാപിച്ച ടാറ്റാ ഗ്രൂപ്പ് തന്നെയാണ് ഇപ്പോൾ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ താല്പര്യമുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
ടാറ്റയുടെ അഭിപ്രായം
എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ടാറ്റാ സണ്സല്ല. വിസ്താര ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും. എനിക്ക് മൂന്നാമതൊരു എയര്‍ലൈന്‍ സര്‍വീസ് തുടങ്ങണമെന്നില്ല. നിലവില്‍ വിസ്താരയും എയര്‍ ഏഷ്യയും ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമാണ്. അതല്ലെങ്കില്‍ രണ്ട് കമ്പനികള്‍ തമ്മില്‍ ലയിച്ചാല്‍ അക്കാര്യം സാധ്യമാകുമെന്നും ടാറ്റ ഗ്രൂപ്പ് ചെയര്മാന് എന്‍ ചന്ദ്രശേഖരന് പറഞ്ഞു.
സർക്കാരിന്റെ തീരുമാനം
എയർ ഇന്ത്യയെ പൂർണ്ണമായും വിൽക്കാനുള്ള സന്നദ്ധത സർക്കാർ അടുത്ത മാസങ്ങളിൽ സൂചിപ്പിച്ചിരുന്നു. 76 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള മുൻ ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് സർക്കാരിന്റെ പുതിയ തീരുമാനം. മുമ്പ് നിബന്ധനകൾ കഠിനമായതിനാൽ ടാറ്റാ ഗ്രൂപ്പും താൽപ്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
ടാറ്റയ്ക്ക് നേട്ടം
എയർ ഇന്ത്യയെ ഏറ്റെടുക്കുന്നത് ടാറ്റയുടെ വ്യോമയാന ബിസിനസ്സിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ടാറ്റാ ഗ്രൂപ്പിന് രണ്ട് സംയുക്ത സംരംഭങ്ങളാണുള്ളത്. ഒന്ന് വിസ്താര പ്രവർത്തിപ്പിക്കുന്നതിന് സിംഗപ്പൂർ എയർലൈൻസുമായി (എസ്ഐഎ) ഒരു ഫുൾ സർവീസ് എയർലൈൻ, രണ്ടാമത്തേത് ബജറ്റ് കാരിയർ എയർ ഏഷ്യയുമായുള്ള ബിസിനസ്. 2019 സാമ്പത്തിക വർഷത്തിൽ ഇരു സംരംഭങ്ങളിൽ നിന്നുമായി 1,500 കോടി രൂപയുടെ നഷ്ടമാണ് കമ്പനിയ്ക്കുള്ളത്.
ചരിത്രം ഇങ്ങനെ
ജെആര്‍ഡി ടാറ്റ എന്ന ജഹാംഗീര്‍ രതന്‍ജി ദാദാഭായ് ടാറ്റയെ അറിയാത്തവരില്ല. ടാറ്റ ഗ്രൂപ്പിന്റെ ഉടമ മാത്രമല്ല ജെആര്‍ഡി ടാറ്റ. എയര്‍ ഇന്ത്യയ്ക്ക് തുടക്കം കുറിച്ച വ്യക്തി കൂടിയാണ്. 1904 ജൂലായ് 29ന് രതന്‍ജി ദാദാഭായ് ടാറ്റയുടേയും ഫ്രഞ്ചുകാരിയായ സൂനിയുടേയും മകനായി പാരീസിലാണ് ജെആര്‍ഡി ടാറ്റ ജനിച്ചത്. 1929ല്‍ ഫ്രഞ്ച് പൗരത്വം ഉപേക്ഷിച്ച് ജെആര്‍ഡി ടാറ്റ ഇന്ത്യയില്‍ തിരിച്ചെത്തി. 1932ല്‍ ജെആര്‍ഡി ടാറ്റ, സ്വന്തമായി വിമാനക്കമ്പനി സ്ഥാപിച്ചു - ടാറ്റ എയര്‍ സര്‍വീസസ് എന്നായിരുന്നു ഈ കമ്പനിയുടെ പേര്.
പേര് മാറി
ടാറ്റ എയര്‍ സര്‍വീസസ് 1938ല്‍ ടാറ്റ എയര്‍ലൈന്‍സായി. 1946 ജൂലായ് 29ന് പബ്ലിക് ലിമിറ്റഡ് കമ്പനിയായി ഇത് മാറി. എയര്‍ ഇന്ത്യ ലിമിറ്റഡ് എന്ന് പേര് മാറ്റി. 1948ല്‍ എയര്‍ ഇന്ത്യ അതിന്റെ ആദ്യ അന്താരാഷ്ട്ര സര്‍വീസ് തുടങ്ങി. 1953ല്‍ എയര്‍ ഇന്ത്യ ദേശസാത്കരിച്ചു. ആദ്യ ചെയര്‍മാനായി നിയമിക്കപ്പെട്ടതും ജെആര്‍ഡി ടാറ്റ തന്നെയായിരുന്നു.
malayalam.goodreturns.in
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications