ബിസിനസ് രംഗത്ത് പുതിയ ചുവടുവെപ്പുകളുമായി ടാറ്റ ഗ്രൂപ്പ് വീണ്ടും ചരിത്രം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്. പുതിയ സാരഥി നോയല്‍ ടാറ്റയ്ക്കു കീഴിലാണ് ടാറ്റ ഗ്രൂപ്പ് ഇപ്പോൾ സാധ്യതകളുടെ പുതിയ പരീക്ഷണം നടത്തിയിരിക്കുന്നത്. രത്തന്‍ ടാറ്റയുടെ അകാല വിയോഗത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അര്‍ദ്ധ സഹോദരനായ നോയല്‍ ടാറ്റ കമ്പനിയുടെ മേധാവിത്വം ഏറ്റെടുക്കുന്നത്. രത്തൻ ടാറ്റ കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യത്തെ സുരക്ഷിതമാക്കാനും വളർത്താനും നോയൽ ടാറ്റയ്ക്ക് കഴിയുമോ എന്നത് ഒരു ചോദ്യചിഹ്നമായിരുന്നു.ഇപ്പോഴിതാ എലോൺ മസ്‌കിനെ പോലും അമ്പരപ്പിച്ചുകൊണ്ടാണ് നോയൽ ടാറ്റയുടെ മുന്നേറ്റം.
നോയല്‍ ടാറ്റ നടത്തിയ പുതിയ നീക്കമാണ് ഇപ്പോൾ ആഗോള തലത്തിൽ തന്നെ ശ്രദ്ധ നേടുന്നത്. ആഭ്യന്തര, അന്തര്‍ദേശീയ ഫ്‌ലൈറ്റുകളില്‍ വൈഫൈ സേവനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ എയർ ഇന്ത്യ. ആഭ്യന്തര റൂട്ടുകളില്‍ ഈ ഫീച്ചര്‍ നല്‍കുന്ന ആദ്യത്തെ ഇന്ത്യന്‍ എയര്‍ലൈന്‍ ആണ് എയര്‍ ഇന്ത്യ. ആഭ്യന്തര സര്‍വീസുകളില്‍ വൈഫൈ സേവനം ഇതുവരെ നടപ്പാക്കാന്‍ മറ്റു വിമാന കമ്പനികള്‍ക്കു കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിനെപ്പോലുള്ള ആഗോള കമ്പനികളെ ഇതുവഴി പിന്നിലാക്കാന്‍ എയര്‍ ഇന്ത്യയ്ക്കു സാധിക്കുന്നുവെന്നാണ് ഏറ്റവും ശ്രദ്ധേയം.

എയര്‍ബസ് എ350, ബോയിംഗ് 787-9, ചില എയര്‍ബസ് എ321നിയോ മോഡലുകള്‍ എന്നിവയുള്‍പ്പെടെ തെരഞ്ഞെടുത്ത വിമാനങ്ങളില്‍ മാത്രമാണ് ഇപ്പോൾ വൈഫൈ സേവനങ്ങള്‍ ലഭ്യമാകുന്നത്. ഈ സേവനം വഴി ഉപയോക്താക്കള്‍ക്ക് നിലവില്‍ ആകാശത്തും ഡാറ്റ ഉപയോഗിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, സ്മാര്‍ട്ട്ഫോണുകള്‍ തുടങ്ങിയ ഉപകരണങ്ങളില്‍ സോഷ്യല്‍ മീഡിയയും, സന്ദേശമയയ്ക്കല്‍ ആപ്പുകളും യഥേഷ്ടം പ്രവര്‍ത്തിപ്പിക്കാമെന്നത് ഇതിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. വിമാനം 10,000 അടി ഉയരത്തില്‍ എത്തുമ്പോള്‍ ഒന്നിലധികം ഉപകരണങ്ങളെ ബന്ധിപ്പിക്കാന്‍ ഈ സേവനം നിലവിൽ അനുവദിക്കുന്നുണ്ട്.
ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരീസ്, സിംഗപ്പൂര്‍ തുടങ്ങിയ അന്താരാഷ്ട്ര റൂട്ടുകളിലാണ് പൈലറ്റ് പദ്ധതി എന്ന വൈഫൈ സേവനം എയര്‍ ഇന്ത്യ ആദ്യം ലോഞ്ച് ചെയ്തത്. പരീക്ഷണാടിസ്ഥാനത്തിൽ ഉപയോകതാക്കൾക്ക് വൈഫൈ സേവനം സൗജന്യമായിരിക്കുമെന്നാണ് അറിയിപ്പ്. ഈ പദ്ധതിയെ ലോകത്തിലുടനീളം വ്യാപിപ്പിക്കാനാണ് ടാറ്റ പദ്ധതിയിടുന്നത്.
എങ്ങനെ ഈ സേവനം ഉപയോഗപ്പെടുത്താം
എയര്‍ ഇന്ത്യ വൈ-ഫൈ' എന്ന പേരിൽ ദൃശ്യമാകുന്ന വൈഫൈ ലിങ്കിൽ ആണ് ഉപയോക്താക്കൾ ലോഗിൻ ചെയ്യേണ്ടത്. ഇതു തെരഞ്ഞെടുത്ത് ഉപയോക്താക്കളുടെ പിഎന്‍ആര്‍ നമ്പറും, പേരിന്റെ അവസാന ഭാഗവും നല്‍കി കണക്ട് ചെയ്യാം.
ടാറ്റാ ഗ്രൂപ്പിന് ഇന്ന് 100-ലധികം കമ്പനികളും, 150-ലധികം രാജ്യങ്ങളിലേക്കുള്ള വ്യാപനവും ഉണ്ട്. പ്രധാനമായ മേഖലകളിൽ വാഹന നിർമ്മാണം, സ്റ്റീൽ വ്യവസായം, വിവര സാങ്കേതിക വിദ്യ, ചെറുകിട കടകളുടെ ശൃംഖല, ആവിഷ്‌കാര ഗവേഷണം, ടൂറിസം, ഫിനാൻസ് തുടങ്ങി നിരവധി വ്യവസായ മേഖലകളിൽ ഇവർ സ്വാധീനം ചെലുത്തുന്നു.
അതേസമയം, ഇന്ത്യൻ വ്യവസായ ലോകത്തെ പ്രതിഭാസമായിരുന്നു അന്തരിച്ച രതൻ നവൽ ടാറ്റ. 1937-ൽ ജനിച്ച അദ്ദേഹം ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാനായതോടെയാണ് ഗ്രൂപ്പിനെ ആഗോളതലത്തിൽ പ്രശസ്തമാക്കിയത്. ജഗ്വാർ-ലാൻഡ് റോവർ, കോറസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഏറ്റെടുത്ത് ബിസിനസ് രംഗത്ത് വലിയ വിജയങ്ങൾ അദ്ദേഹം കൈവരിച്ചു. ടാറ്റാ നാനോ എന്ന ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ വഴി സാധാരണ ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പദ്മ ഭൂഷൺ (2000) പദ്മ വിവൂഷൺ (2008) തുടങ്ങിയ ബഹുമതികൾ നേടിയ രതൻ ടാറ്റ, ഒരു വ്യവസായ പ്രമുഖനും, സാമൂഹിക പ്രവർത്തകനും, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ വലിയ സംഭാവകനും കൂടിയാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications