ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റാര്‍ട്ട് അപ്പായ ബിഗ് ബാസ്ക്കറ്റ്, ടാറ്റ ഗ്രൂപ്പുമായി ചര്‍ച്ചകളിലെന്ന് റിപ്പോര്‍ട്ടുകള്‍. ബിഗ് ബാസ്ക്കറ്റിന്റെ വലിയൊരു ശതമാനം ഓഹരിയും ടാറ്റ ഗ്രൂപ്പിന് കൈമാറുന്നത് സംബന്ധിച്ചാണ് നിര്‍ണായക ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുന്നത് എന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിഗ് ബാസ്ക്കറ്റിന്റെ 50 മുതല്‍ 60 ശതമാനം വരെ ഓഹരികള്‍ ടാറ്റ ഗ്രൂപ്പ് വാങ്ങിയേക്കും. ഒരു ബില്യണ്‍ ഡോളറിന്റെതാവും ഇടപാട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റാര്‍ട്ട് അപ്പാണ് ബിഗ് ബാസ്ക്കറ്റ്. ടാറ്റയാകട്ടെ അപ്പ് മുതല്‍ സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ വരെയുളള രംഗങ്ങളില്‍ വ്യാവസായിക സാമ്രാജ്യം പരന്നിരിക്കുന്ന ഭീമനും. നൂറ്റാണ്ടിലേറെക്കാലമായി രാജ്യത്തെ വ്യാവസായിക മേഖലയിലെ വന്‍ സ്രാവാണ് ടാറ്റ. ടാറ്റ ഗ്രൂപ്പ് പുതിയ ഒരു സൂപ്പര്‍ ആപ്പ് പുറത്തിറക്കാന്‍ ആണ് തയ്യാറെടുക്കുന്നത്.

ഓണ്‍ലൈന്‍ അധിഷ്ഠിതമാക്കിയിട്ടുളള വ്യവസായങ്ങളില്‍ കരുത്ത് തെളിയിച്ച ആമസോണുമായും റിലയന്‍സ് ഇന്‍ഡസ്ട്രിയുമായും മത്സരിക്കാനാണ് ടാറ്റ ഗ്രൂപ്പ് കച്ച മുറുക്കുന്നത്. ടാറ്റ ഗ്രൂപ്പിന് കീഴിലുളള എല്ലാ കണ്‍സ്യൂമര്‍ ബിസ്സിനസ്സുകളും ഒരു കുടക്കീഴില് അണി നിരത്തുന്ന തരത്തിലുളള ആപ്പാണ് പുറത്തിറക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത് എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊവിഡ് വൈറസ് വ്യാപനവും ലോക്കഡൗണ്‍ അടക്കമുളള നിയന്ത്രണങ്ങളും കാരണം ഓണ്‍ലൈന്‍ ഷോപ്പിംഗിന് ആളുകള്‍ക്കിടയില്‍ വലിയ തോതില്‍ പ്രചാരം വര്‍ധിച്ചിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഗ് ബാസ്ക്കറ്റ് ഈ രംഗത്ത് ആഗോള ഭീമനായ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുളള ഫ്ളിപ്കാര്‍ട്ടുമായും ആമസോണ്‍ ഫ്രഷ് സര്വ്വീസുമായടക്കമാണ് മത്സരിക്കുന്നത്. ബിഗ് ബാസ്ക്കറ്റുമായുളള ടാറ്റ ഗ്രൂപ്പിന്റെ ചര്‍ച്ചകള്‍ സംബന്ധിച്ച് ഇരു സ്ഥാപനങ്ങളുടേയും പ്രതിനിധികള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
