കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരന്റെയും ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും (സിഇഒമാർ) ശമ്പളം 20 ശതമാനം വരെ വെട്ടിക്കുറയ്ക്കും. കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു ശമ്പള വെട്ടിക്കുറയ്ക്കൽ. ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) വാർഷിക റിപ്പോർട്ട് അനുസരിച്ച് സിഇഒ രാജേഷ് ഗോപിനാഥന്റെ ശമ്പള പാക്കേജ് മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2019-20ൽ 16 ശതമാനം കുറച്ച് 13.3 കോടി രൂപയാക്കിയിരുന്നു.
കമ്പനിയുടെ അതിജീവന ഘട്ടത്തെ സഹായിക്കാൻ ഉന്നത മാനേജ്‌മെന്റ് ടീമംഗങ്ങളുടെ ഈ പാദത്തിലെ ശമ്പളത്തിന്റെ ഒരു ശതമാനം നൽകുമെന്ന് ഇന്ത്യൻ ഹോട്ടൽസ് അറിയിച്ചു. കൊറോണ വൈറസ് മൂലമുണ്ടായ പ്രതിസന്ധിയുടെ സമയത്ത് ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് പിന്നിലെ പ്രധാന ഉദ്ദേശ്യം ജീവനക്കാരുടെ മനോവീര്യം വർദ്ധിപ്പിക്കുക എന്നതാണെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ടാറ്റാ സ്റ്റീൽ, ടാറ്റ പവർ, ടാറ്റ മോട്ടോഴ്സ്, ടാറ്റ ക്യാപിറ്റൽ, ടാറ്റ ഇന്റർനാഷണൽ, വോൾട്ടാസ് തുടങ്ങി നിരവധി കമ്പനികളുടെ സിഇഒമാരുടെയും എംഡികളുടെയും ശമ്പളം വെട്ടിക്കുറയ്ക്കുമെന്നാണ് വിവരം. നടപ്പുവർഷത്തെ ബോണസുകളിൽ പ്രധാനമായും കുറവുണ്ടാകുമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.
ഗ്രൂപ്പിന്റെ ചരിത്രത്തിൽ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത സാഹചര്യത്തിലൂടെയാണ് ഇപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ബിസിനസുകൾ പരിരക്ഷിക്കുന്നതിന് ചില കടുത്ത നടപടികൾ ആവശ്യമായി വന്നേക്കാം. ശരിയായ നേതൃത്വം ഉറപ്പാക്കാൻ ആവശ്യമായതെല്ലാം തങ്ങൾ ചെയ്യുമെന്ന് കമ്പനിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ടാറ്റാ ഗ്രൂപ്പിന്റെ സംസ്കാരം എന്ന നിലയിൽ, ജീവനക്കാർക്ക് കഴിയുന്നത്ര പരിരക്ഷ ഉറപ്പാക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
