മുംബൈ: ഓണ്‍ലൈന്‍ പലചരക്ക് പ്ലാറ്റ്ഫോമായ ബിഗ് ബാസ്ക്കറ്റില് വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. 200-250 ദശലക്ഷം ഡോളര്‍ നിക്ഷേപത്തിനാണ് ടാറ്റ ഇപ്പോള്‍ തയ്യാറായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നെങ്കിലും ഇപ്പോഴാണ് അന്തിമഘട്ടത്തിലെത്തിയത്. മൊത്തത്തില്‍, ടാറ്റയ്ക്ക് ബിഗ് ബാസ്ക്കറ്റിലേക്കുള്ള പ്രാഥമിക, ദ്വിതീയ ഓഹരി വില്‍പ്പനയില്‍ ഏകദേശം 1.3 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ കഴിയും. ഇന്ത്യയിലെ ഏറ്റവും വലിയ ഇ-പലചരക്ക് കമ്പനിയ്ക്കുള്ള 60 ശതമാനം ഓഹരികളുടെ മൂല്യമാണിത്.

ടാറ്റ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റ സണ്‍സാണ് ഓണ്‍ലൈന്‍ പലചരക്ക് രംഗത്തേക്ക് കാലെടുത്തുവയ്ക്കുന്നത്. നിലവിലുള്ള വന്‍കിട ഓണ്‍ലൈന്‍ റിട്ടെയില്‍ പ്ലാറ്റ്ഫോമുകള്‍ക്കൊപ്പം മത്സരിച്ച് ടാറ്റയ്ക്ക് ആധിപത്യം പുലര്‍ത്താന്‍ ഈ ഏറ്റെടുക്കല്‍ സഹായകമാകും. പലചരക്ക് രംഗത്തെ നിര്‍ണായക സാന്നിദ്ധ്യമാണ് ബിഗ് ബാസ്ക്കറ്റ്. ചൈനീസ് കമ്പനിയായ ആലിബാബയ്ക്കും ഇക്വിറ്റി കമ്പനിയായ അബ്രാജ് ഗ്രൂപ്പും ബിഗ്ബാസ്ക്കറ്റിന്റെ 46 ശതമാനം ഓഹരികളാണ് കൈവശം വച്ചിരിക്കുന്നത്. ഈ ഇടപാട് നടക്കുന്നതോടെ ഇരു കമ്പനികളും ബിഗ് ബാസ്ക്കറ്റില് നിന്ന് പുറത്തുപോകും.
ലോക്ക് ഡൗണ്‍ കാലത്ത് വലിയ രീതിയിലുള്ള വളര്‍ച്ചയാണ് ബിഗ് ബാസ്ക്കറ്റ് നേടിയെടുത്തത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 160,000 ഓര്‍ഡര്‍ വരെ പ്രതിദിനം കമ്പനിക്ക് ലഭിച്ചെന്നാണ് കണക്കുകള്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
