ടാറ്റാ ഇൻഡിഗോയെക്കുറിച്ച് തെറ്റായ പരസ്യം നൽകിയതിന് ടാറ്റാ മോട്ടോഴ്സിന് 3.5 ലക്ഷം രൂപ പിഴ. വാഹനത്തിന്റെ മൈലേജിന്റെ കാര്യത്തിലാണ് പരസ്യത്തിലൂടെ കമ്പനി തെറ്റായ വിവരങ്ങൾ നൽകിയിരിക്കുന്നതെന്ന് രാജ്യത്തെ പരമോന്നത ഉപഭോക്തൃ കമ്മീഷൻ എൻസിഡിആർസി വ്യക്തമാക്കി. പരസ്യത്തിലെ വാഗ്ദാനങ്ങൾ ഉപഭോക്താവിനെ കാർ വാങ്ങാൻ പ്രേരിപ്പിക്കുന്നതാണ്. എന്നാൽ വ്യത്യസ്ത തീയതികളിൽ നടത്തിയ ടെസ്റ്റ് ഡ്രൈവുകൾ കാറിന്റെ മൈലേജ് വാഗ്ദാനം ചെയ്യുന്നില്ലെന്ന് തെളിയിച്ചു.
കൊൽക്കത്ത സ്വദേശിയായ പ്രദീപ്ത കുണ്ടുവിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (എൻസിഡിആർസി) ടാറ്റ മോട്ടോഴ്‌സിനോട് നിർദ്ദേശിക്കുകയും ശിക്ഷാനടപടികൾക്കായി 1.5 ലക്ഷം രൂപ സംസ്ഥാന ഉപഭോക്തൃക്ഷേമ ഫണ്ടിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ടാറ്റാ മോട്ടോഴ്‌സ് സമർപ്പിച്ച അവലോകന ഹർജി എൻസിഡിആർസി നിരസിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിലൂടെ വഞ്ചനാപരമായ വ്യാപാരം നടത്തിയതിനാൽ മൊത്തം 3.5 ലക്ഷം രൂപ നൽകണമെന്ന് നിർദേശം നൽകിയ സംസ്ഥാന കമ്മീഷന്റെ ഉത്തരവ് ശരിവയ്ക്കുകയും ചെയ്തു. ലിറ്ററിന് 25 കിലോമീറ്റർ മൈലേജ് എന്ന് അവകാശപ്പെടുന്ന ഒരു പരസ്യം കണ്ടാണ് 2011ൽ കുണ്ടു ടാറ്റ ഇൻഡിഗോ വാങ്ങിയത്. എന്നാൽ കാർ വാഗ്ദാനം ചെയ്ത മൈലേജ് നൽകിയില്ലെന്നറിഞ്ഞപ്പോൾ കുണ്ടു നിരാശനായി.
ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറാണെന്നും പരിമിതമായ കാലയളവിലേക്കുള്ള ഓഫറാണെന്നും പരസ്യം അവകാശപ്പെട്ടിരുന്നു. കാർ മാറ്റി നൽകാൻ കമ്പനി വിസമ്മതിച്ചതിനെത്തുടർന്ന് കുണ്ടു ജില്ലാ ഫോറത്തിൽ പരാതിപ്പെടുകയായിരുന്നു. വാഹനത്തിന്റെ വില 4.8 ലക്ഷം രൂപയും 5 ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ ചെലവും തിരികെ നൽകണമെന്ന് ജില്ലാ ഫോറം ടാറ്റ മോട്ടോഴ്‌സിനോട് നിർദ്ദേശിച്ചു. എന്നാൽ ജില്ലാ ഫോറത്തിന്റെ ഉത്തരവിനെതിരെ കമ്പനി പിന്നീട് സംസ്ഥാന കമ്മീഷനെ സമീപിക്കുകയായിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications