രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടു. ഡിസംബര്‍ പാദത്തില്‍ 67 ശതമാനം അറ്റാദായ വര്‍ധനവാണ് കമ്പനി കുറിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വറുതിയിലായ ഇന്ത്യന്‍ വാഹന വിപണി പതിയെ തിരിച്ചുവരികയാണെന്ന സൂചനയും ടാറ്റ നല്‍കുന്നുണ്ട്.
നടപ്പു സാമ്പത്തികവര്‍ഷം മൂന്നാം പാദം 2,906 കോടി രൂപ അറ്റാദായം പിടിക്കാന്‍ ടാറ്റ മോട്ടോര്‍സിന് സാധിച്ചു. കൃത്യം ഒരു വര്‍ഷം മുന്‍പ് 1,738 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. നടപ്പു വര്‍ഷം മൂന്നാം പാദം ടാറ്റയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 71,676 കോടിയില്‍ നിന്നും 75, 654 കോടി രൂപയായി ഉയര്‍ന്നു. വര്‍ധനവ് 5.5 ശതമാനം.

ഇതേസമയം, ടാറ്റയ്ക്ക് കീഴിലുള്ള ആഢംബര വാഹന ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഡിസംബര്‍ പാദത്തില്‍ 314 കോടി രൂപ നഷ്ടം നേരിട്ടിട്ടുണ്ട്. സുപ്രധാന വിപണികളില്‍ കോവിഡ് ആശങ്ക വിട്ടുമാറാത്ത പശ്ചാത്തലത്തിലാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നഷ്ടത്തില്‍ തുടരുന്നത്. എന്നാല്‍ ഇന്ത്യയില്‍ വാഹന വിപണി ഉണര്‍ന്നു തുടങ്ങിയതായി ടാറ്റ മോട്ടോര്‍സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ ഗെന്തര് ബുഷെക്ക് പറയുന്നു.
ഡിസംബര്‍ പാദത്തില്‍ ഉത്സവകാലം കടന്നുവന്നതും ആളുകള്‍ സ്വന്തം വാഹനം വേണമെന്നു ചിന്തിക്കാന്‍ തുടങ്ങിയതും പാസഞ്ചര്‍ വാഹന ബിസിനസ് പുഷ്ടിപ്പെടാനുള്ള കാരണമായി ടാറ്റ മോട്ടോര്‍സ് മേധാവി ചൂണ്ടിക്കാട്ടി.
കമ്പനിയുടെ വാണിജ്യ വാഹന ബിസിനസും മോശമല്ല. സെപ്തംബര്‍ പാദത്തെ അപേക്ഷിച്ച് ഡിസംബര്‍ പാദം ടാറ്റയുടെ വാണിജ്യ വാഹന വില്‍പ്പന 48 ശതമാനം വളര്‍ച്ച കണ്ടു. ചിലവുകള്‍ വെട്ടിക്കുറച്ചും കാശ് ലഭ്യത ഉറപ്പാക്കിയുമാണ് പ്രവര്‍ത്തന, സാമ്പത്തിക ക്ഷമത ഉറപ്പാക്കിയതെന്ന് ടാറ്റ മോട്ടോര്‍സ് പറയുന്നു. നടപ്പു സാമ്പത്തികവര്‍ഷം അവസാന പാദവും മികച്ച പ്രകടനം തുടരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ കാര്യമെടുത്താല്‍ കമ്പനിയുടെ ചില്ലറ വില്‍പ്പന 13.1 ശതമാനം വര്‍ധിച്ചിട്ടുണ്ട് (മുന്‍ പാദത്തെ അപേക്ഷിച്ച്). ചില്ലറ വില്‍പ്പനയിലൂടെയാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വരുമാനത്തിന്റെ സിംഹഭാഗവും കണ്ടെത്തുന്നത്. ഇതേസമയം, കോവിഡ് മഹാമാരിക്ക് മുന്‍പുള്ള നിലയിലേക്ക് തിരിച്ചെത്താന്‍ കമ്പനിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.
മുന്‍ സാമ്പത്തികവര്‍ഷം ഡിസംബറിലെ ചില്ലറ വില്‍പ്പന കണക്കുകള്‍ വിലയിരുത്തിയാല്‍ ഇക്കുറി 9 ശതമാനം നഷ്ടത്തിലാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കടന്നുപോയത്. നിലവില്‍ നിരയിലെ മുഴുവന്‍ പാസഞ്ചര്‍ വാഹനങ്ങളുടെയും വില കൂട്ടാനുള്ള ഒരുക്കത്തിലാണ് ടാറ്റ. വാഹന നിര്മ്മാണഘടകങ്ങള്ക്ക് വില കൂടിയത് മോഡലുകളുടെ വില വര്‍ധിപ്പിക്കാനുള്ള കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
