ആഭ്യന്തര വാഹന വിപണിയില്‍ റെക്കോര്‍ഡ് വില്‍പ്പനയുമായി ടാറ്റ മോട്ടോഴ്സ് കുതിക്കുന്നു.
ആഭ്യന്തര വാഹന വിപണിയില്‍ റെക്കോര്‍ഡ് വില്‍പ്പനയുമായി ടാറ്റ മോട്ടോഴ്സ് കുതിക്കുന്നു. 2021 മാര്‍ച്ച് മാസത്തെ ആഭ്യന്തര വാഹന വില്‍പ്പനയുടെ കണക്കുകള്‍ പ്രകാരം 2020 മാര്‍ച്ച് മാസത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 505 ശതമാനം അധിക വളര്‍ച്ചയാണ് വില്‍പ്പനയില്‍ ടാറ്റാ മോട്ടോഴ്സ് നേടിയിരിക്കുന്നത്.

കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില്പന വളര്‍ച്ചയാണു മാര്‍ച്ചിലും ജനുവരി- മാര്‍ച്ച് പാദത്തിലും കമ്പനി നേടിയിരിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്സ് പറഞ്ഞു. കഴിഞ്ഞ മാസം ആകെ 66,609 യൂണിറ്റ് വാഹനങ്ങളാണ് ആഭ്യന്തര വിപണിയില്‍ ടാറ്റ വില്‍പ്പന നടത്തിയത്. 2020 മാര്‍ച്ച് മാസത്തിലെ ആകെ വാഹന വില്‍പ്പന 11,012 യൂണിറ്റുകളായിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വില്‍പ്പന നടത്തിയ യാത്രാ വാഹനങ്ങളുടെ എണ്ണം 5676 ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ അത് 29,654 ആയി ഉയര്‍ന്നു. കഴിഞ്ഞ ഏപ്രില്‍ മാര്‍ച്ച് കാലത്തെ യാത്രാവാഹന വില്പനയിലും 201920 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 69% വളര്‍ച്ച നേടി. 2,22,025 യൂണിറ്റാണു 202021ല്‍ ടാറ്റ മോട്ടോഴ്സിന്റെ യാത്രാവാഹന വില്പന. യാത്രാവാഹന വിഭാഗത്തില്‍ കമ്പനിയുടെ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വില്‍പനയാണിതെന്നും കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുതിയ സഫാരി ഉള്‍പ്പെടെയുള്ള ന്യൂ ഫോറെവര്‍ ഉല്പന്നങ്ങളുടെ മികച്ച പ്രകടനമാണ് യാത്രാവാഹന വിഭാഗത്തില്‍ ടാറ്റ മോട്ടോഴ്സിനു മികച്ച വില്‍പ്പന നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്നാണ് വിലയിരുത്തുന്നത്.
വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ 36,955 അധിക യൂണിറ്റിന്റെ വര്‍ധനവാണ് മാര്‍ച്ച് മാസത്തില്‍ ഉണ്ടായിരിക്കുന്നത്. 2020 മാര്‍ച്ചില്‍ വിറ്റ 5,336 യൂണിറ്റിനെ അപേക്ഷിച്ച് 593% അധികമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 4,64,515 വാണിജ്യ വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്സ് ആഭ്യന്തര വിപണിയില്‍ വിറ്റത്. 2019 - 20ല്‍ വിറ്റ 4,42,051 യൂണിറ്റിനെ അപേക്ഷിച്ച് അഞ്ചു ശതമാനത്തോളം അധികമാണിത്. വൈദ്യുത വാഹന വിഭാഗത്തില്‍ 4,219 യൂണിറ്റാണ് 2020-21ലെ വില്പന. മുന്‍ സാമ്പത്തിക വര്‍ഷത്തെ വൈദ്യുത വാഹനങ്ങളുടെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്ന് മടങ്ങോളം അധികമാണിത്. മാര്‍ച്ചില്‍ 705 വൈദ്യുത വാഹനങ്ങളും 2021 ജനുവരി - മാര്‍ച്ച് പാദത്തില്‍ 1,711 ഇ വികളുമാണ് കമ്പനി ആകെ വില്‍പ്പന നടത്തിയത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications