ഇന്നത്തെ ഓഹരി വിപണിയിൽ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില 4 ശതമാനത്തിലധികം ഉയർന്നു. വാണിജ്യ വാഹന ബിസിനസ് വേർപെടുത്തലും, ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ എന്നീ കാരണങ്ങളാണ് ഇന്ന് ടാറ്റാ മോട്ടോഴ്സ് ഓഹരികൾ കുതിക്കാൻ കാരണമായത്. ഇന്ന് ബിഎസ്ഇയിൽ ടാറ്റ മോട്ടോഴ്‌സ് ഓഹരി വില 640 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ പിന്നീട് 675.45 രൂപ എന്ന ഇൻട്രാഡേയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇപ്പോൾ 4.82% കുതിപ്പോടെ 679 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ടാറ്റ മോട്ടോഴ്‌സ് ഓഹരികൾ സമീപകാലത്തായി വിപണിയിൽ സമ്മിശ്ര ചലനമാണ് കാഴ്ചവച്ചത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില 3% നേരിയ നേട്ടം കൈവരിച്ചിട്ടുണ്ട്. മാത്രമല്ല ഒരു മാസത്തിനുള്ളിൽ 15% കുതിപ്പ് രേഖപ്പെടുത്തി. എങ്കിലും പൂർണമായ നേട്ടം കൈവരിക്കുന്നു എന്നുറപ്പിക്കാൻ സാധിക്കില്ല. കാരണം, കഴിഞ്ഞ ആറ് മാസത്തിനിടെ ഈ ഓഹരി 18% ഇടിഞ്ഞിട്ടുണ്ട്.
ടാറ്റ മോട്ടോഴ്‌സ് നിഫ്റ്റി 50, നിഫ്റ്റി 100 സൂചികകളുടെ ഭാഗമാണ്. ഈ സൂചികകൾ യഥാക്രമം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (NSE) ലിസ്റ്റ് ചെയ്തിട്ടുള്ള മികച്ച 50, 100 കമ്പനികളുടെ പ്രകടനത്തെ പ്രതിനിധീകരിക്കുന്നു.
ടാറ്റ മോട്ടോഴ്‌സ്- സിവി ബിസിനസ് വേർപെടുത്തി...
ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹന (CV) ബിസിനസ്സ് വേർപെടുത്താൻ പദ്ധതിയിടുന്നു. വാണിജ്യ വാഹന ബിസിനസ്സ് ഒരു പ്രത്യേക ലിസ്റ്റ് ചെയ്ത സ്ഥാപനമാക്കി മാറ്റാനുള്ള പദ്ധതിക്ക് ഓഹരി ഉടമകളുടെ ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഇതോടെയാണ് ഇന്ന് ഓഹരികൾ കുതിച്ചുയർന്നത്. എക്സ്ചേഞ്ച് ഫയലിംഗ് അനുസരിച്ച്, അതിന്റെ 99.99% ഓഹരി ഉടമകളും വിഭജനത്തിന് അനുകൂലമായി വോട്ട് ചെയ്തു എന്നാണ് വ്യക്തമാക്കിയത്.

ടാറ്റ മോട്ടോഴ്‌സിന്റെ പ്രസ്താവന പ്രകാരം, വോട്ടിംഗ് ഫലങ്ങളും റിപ്പോർട്ടും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ വഴി വിതരണം ചെയ്യുമെന്നും യോഗം അവസാനിച്ചതിന് ശേഷം രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കമ്പനിയുടെ വെബ്‌സൈറ്റുകളായ www.tatamotors.com, NSDL, www.evoting.nsdl.com എന്നിവയിൽ പ്രസിദ്ധീകരിക്കുമെന്നും ഉദ്യോഗസ്ഥർ ഇക്വിറ്റി ഓഹരി ഉടമകളെ അറിയിച്ചു.
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ
ഇന്നലെ 2025 മെയ് 6 ചൊവ്വാഴ്ച ഇന്ത്യയും, യുകെയും തമ്മിൽ ഒരു ചരിത്രപരമായ കരാറിന് അന്തിമരൂപം നൽകി. ഈ കരാർ പ്രകാരം ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനവും നികുതി രഹിതമായിരിക്കുമെന്ന് ഉറപ്പാക്കുന്നു. അതേസമയം ഇന്ത്യൻ ഇറക്കുമതി തീരുവകളും ഗണ്യമായി കുറയ്ക്കും. അതായത് ഒരു പ്രത്യേക ക്വാട്ടയ്ക്ക് കീഴിൽ ഓട്ടോമൊബൈൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി താരിഫ് 100 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയും.
ജാഗ്വാർ ലാൻഡ് റോവർ ഉൽപ്പന്ന ശ്രേണിയുടെ ഇറക്കുമതി വില കുറയ്ക്കുന്നതിന് നികുതി കുറയ്ക്കുവാൻ തീരുമാനിച്ചതോടെ ടാറ്റ മോട്ടോഴ്‌സിൻ്റെ ഓഹരികൾക്കും നേട്ടമുണ്ടാകും. മാത്രമല്ല ഇറക്കുമതി ചെലവ് കുറവായതിനാൽ ഇന്ത്യൻ വിപണിയിൽ ജെഎൽആറിന്റെ വിൽപ്പന വർദ്ധിപ്പിക്കാനും സാധ്യത കൂടുതലാണ്.
ടാറ്റ മോട്ടോഴ്‌സ് ഓഹരി വില ലക്ഷ്യം
ട്രെൻഡ്‌ലൈൻ ഡാറ്റ പ്രകാരം ടാറ്റ മോട്ടോഴ്‌സ് ഓഹരികളുടെ ശരാശരി ലക്ഷ്യ വില 812 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് നിലവിലെ വിപണി വിലകളിൽ നിന്ന് 25% വർദ്ധനവാണ് കാണിക്കുന്നത്. ഏകദേശം 30 വിപണി വിദഗ്ധരിൽ നിന്നും ഏകകണ്ഠമായ 'ബൈ' റേറ്റിംഗാണ് ടാറ്റ മോട്ടോഴ്സ് ഓഹരികൾക്ക് ലഭിച്ചത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications