നിക്ഷേപകരുടെ പ്രിയപ്പെട്ട ഓഹരികളിലൊന്നാണ് ടാറ്റ മോട്ടോഴ്സ്. കഴിഞ്ഞ ഒരുമാസത്തിനിടെ 12.4 ശതമാനം വളർച്ചയാണ് ടാറ്റ ഓഹരി നേടിയത്. കഴിഞ്ഞ ആഴ്ചയിൽ ടാറ്റ മോട്ടോഴ്‌സ് 3.39 ശതമാനം വരുമാനം നേടി. ഇത് നിക്ഷേപകരുടെ വികാരത്തിലെ പോസിറ്റീവ് മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. തിങ്കഴാഴ്ചയും ആദ്യ സെഷനിൽ മികച്ച മുന്നേറ്റമാണ് ടാറ്റ ഓഹരി കാഴ്ചവയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
തുടരുന്ന കുതിപ്പ്
എൻഎസ്ഇയിൽ 712.25 രൂപ എന്നതാണ് നിലവിൽ ടാറ്റ മോട്ടോഴ്സ് ഓഹരിയുടെ വില. ഇന്ന് ആദ്യ സെഷനിൽ തന്നെ 3 ശതമാനത്തോളം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 3.68 ശതമാനം വളർച്ചയാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഓഹരി നേടിയത്. ആറ് മാസത്തിനിടെ 10 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ടാറ്റ മോട്ടോഴ്‌സ് അതിന്‍റെ 20 ദിവസത്തെ സിമ്പിൾ മൂവിംഗ് ആവറേജിന് മുകളിലൂടെ കടന്നുപോയി. അതേസമയം 20 ദിവസത്തെ SMA 708.13 ആണ്.
1,049.95 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 535.75 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 394 ശതമാനം വളർച്ചയോടെ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകാൻ ടാറ്റ മോട്ടോഴ്സ് ഓഹരിക്ക് സാധിച്ചിട്ടുണ്ട്.

കുതിപ്പിന് പിന്നിലെ കാരണം
വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചതിന് പിന്നാലെ ടാറ്റ മോട്ടോഴ്സ് വാഹനങ്ങളുടേയും വില കുറഞ്ഞിരുന്നു. കൊമേഴ്ഷ്യൽ വാഹനങ്ങൾക്ക് വരെ 4.65 ലക്ഷം രൂപ വരെ വില കുറഞ്ഞു. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ വാഹനങ്ങൾ വാങ്ങാൻ പ്രേരണയായേക്കും. അതിന് പിന്നാലെ കമ്പനിയുടെ വിൽപ്പന ഉയരും. അതോടൊപ്പം സൌത്ത് ആഫ്രിക്കൽ വാഹന മാർക്കറ്റിൽ ടാറ്റ മോട്ടോഴ്സ് തിരിച്ചെത്തിയതും നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ടാറ്റ മോട്ടോഴ്സ് ഇതിനകം തന്നെ ഇന്ത്യയിലെ ഇവി മാർക്കറ്റിൽ 70% ഓളം ഷെയർ കൈവശം വെയ്ക്കുന്നു. ഇത് ദീർഘകാല നിക്ഷേപകരുടെ പിന്തുണ നേടുന്നതിനും കാരണമായിട്ടുണ്ട്.
സാങ്കേതിക കാര്യങ്ങൾ
52 വീക്ക് ഹൈ/ ലോ: 1,050 / 536 രൂപ
സ്‌റ്റോക്ക് പിഇ:12.1
ബുക്ക്‌വാല്യൂ: 315 രൂപ
ഡിവിഡന്റ്: 0.85%
ആര്‍ഒസിഇ: 20%
ആര്‍ഒഇ: 28.1%
മുഖവില: 2 രൂപ
സാമ്പത്തിക പ്രകടനം
2025 ജൂണിൽ അവസാനിച്ച പാദത്തിൽ ടാറ്റ മോട്ടോഴ്‌സിന്‍റെ സംയോജിത വരുമാനം 104,407 കോടി രൂപയാണെന്ന് സാമ്പത്തിക ഫലങ്ങൾ വെളിപ്പെടുത്തുന്നു. 2024 ജൂണിൽ അവസാനിച്ച പാദത്തിൽ റിപ്പോർട്ട് ചെയ്ത 108,048 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 3.37% കുറവാണ്. ഇതേ കാലയളവിലെ അറ്റാദായം 3,871 കോടി രൂപയായി. വാർഷിക കണക്കുകൾ നോക്കുമ്പോൾ, ടാറ്റ മോട്ടോഴ്‌സ് 2025 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 439,695 കോടി രൂപയുടെ വരുമാനം റിപ്പോർട്ട് ചെയ്തു, 2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ 437,927 കോടി രൂപയിൽ നിന്ന് നേരിയ വർധനവാണിത്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications