ഇന്നത്തെ ഓഹരി വിപണിയിൽ അപ്രതീക്ഷിത മാറ്റങ്ങൾ സംഭവിക്കുമോ? ആഭ്യന്തര സൂചികകളായ നിഫ്റ്റി 50യും സെൻസെക്സും താരതമ്യേന മികച്ച പ്രകടമായിരുന്നു കഴിഞ്ഞ വ്യാപാര സെഷനിൽ കാഴ്ച വെച്ചത്. സെൻസെക്സ് 259.75 പോയിന്റ് അഥവാ 0.32% ഉയർന്ന് 80,501.99 പോയിൻ്റിലും, നിഫ്റ്റി 12.50 പോയിന്റ് അഥവാ 0.05% ഉയർന്ന് 24,346.70 പോയിൻ്റിലും ക്ലോസ് ചെയ്തു. നിഫ്റ്റി ഏകദേശം 24,500 എന്ന ലെവലിനടുത്ത് എത്തിയിരിക്കുന്നു. അതിനാൽ ഇന്നത്തെ വിപണി ഒരു പോസിറ്റീവ് തുടർച്ചയാവും.
ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ ഏറ്റവും ശ്രദ്ധ നേടാനിരിക്കുന്ന ഓഹരികളാണ് ടാറ്റാ മോട്ടോഴ്സ്. ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ, വാണിജ്യ വാഹന നിർമ്മാതാക്കളാണ് ടാറ്റാ മോട്ടോഴ്സ്. നിലവിൽ 652.00 രൂപയാണ് ടാറ്റാ മോട്ടോഴ്സ് ഓഹരികളുടെ വില. ടാറ്റാ മോട്ടോഴ്സ് ഓഹരികൾ ശ്രദ്ധിക്കപ്പെടാൻ കാരണം ജാഗ്വാർ ലാൻഡ് റോവറുമായി ബന്ധപ്പെട്ട പുതിയ വാർത്തയാണ്.
വീണ്ടും ജെഎൽആർ വരുന്നു
ടാറ്റാ മോട്ടോഴ്സിൻ്റെ അനുബന്ധ സ്ഥാപനമായ ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) യുഎസിലേക്കുള്ള വാഹനങ്ങളുടെ കയറ്റുമതി പുനരാരംഭിച്ചു എന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏകദേശം ഒരു മാസത്തിനുശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് യുഎസിലേക്കുള്ള ജെഎൽആർ വാഹനങ്ങളുടെ ആദ്യ കയറ്റുമതി യുകെയിൽ നിന്ന് പുറപ്പെട്ടുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. പക്ഷേ ഈ കയറ്റുമതി പുനരാരംഭിക്കുന്നതിനെക്കുറിച്ച് ജെഎൽആർ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല എന്നതാണ് മറ്റൊരു വശം.

താരിഫും കാർ നിർമ്മാതാക്കളും..
താരിഫ് പ്രതിസന്ധി അലയടിച്ചപ്പോൾ ജാഗ്വാർ ലാൻഡ് റോവർ വലിയ തകർച്ചയിലെത്തി. കാരണം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസിലേക്കുള്ള എല്ലാ ഓട്ടോമൊബൈൽ ഇറക്കുമതികൾക്കും 25% തീരുവയായിരുന്നു ചുമത്തിയിരുന്നത്. ഇതോടെ ജെഎൽആർ അതിൻ്റെ നിർമ്മാണം താത്കാലികമായി നിർത്തി വെക്കേണ്ടി വന്നിരുന്നു.
ബ്രിട്ടനിലെ കാർ വ്യവസായം നേരിട്ട് 200,000 പേർക്ക് തൊഴിൽ അവസരം നൽകുന്നുണ്ട്. യൂറോപ്യൻ യൂണിയന് ശേഷം യുകെയിൽ നിർമ്മിച്ച കാറുകളുടെ രണ്ടാമത്തെ വലിയ ഇറക്കുമതിക്കാരാണ് യുഎസ്. ഏകദേശം 20% വിഹിതമുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇറക്കുമതിയിൽ നികുതി ഇളവ് വരുത്തുമെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു, എന്നാൽ ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് കൂടുതൽ നടപടികൾ ആവശ്യമാണെന്ന് കാർ നിർമ്മാതാക്കൾ പറഞ്ഞിട്ടുണ്ട്.
സെപ്റ്റംബർ വരെയുള്ള 12 മാസത്തിനുള്ളിൽ ഏകദേശം 8.3 ബില്യൺ പൗണ്ട് വിലമതിക്കുന്ന വാഹനങ്ങൾ യുകെയിൽ നിന്ന് യുഎസിലേക്ക് എത്തിയിട്ടുണ്ട്. മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് സൊസൈറ്റിയുടെ കണക്ക് പ്രകാരം കഴിഞ്ഞ വർഷം ബ്രിട്ടനിൽ നിർമ്മിച്ച കാറുകളുടെ എണ്ണം ഏകദേശം 13.9% കുറഞ്ഞു. അതിൽ 77 ശതമാനത്തിലധികം കയറ്റുമതി വിപണി ലക്ഷ്യമിട്ടതായിരുന്നു.
ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികൾ കഴിഞ്ഞ വ്യാപാര സെഷനിൽ 1.2% ഉയർന്ന് 652 രൂപയിൽ അവസാനിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി 12.5% ഉയർന്നു. ഈ കാരണങ്ങളാൽ ഇന്ന് ടാറ്റാ മോട്ടോഴ്സ് ഓഹരികൾ കൂടുതൽ ശ്രദ്ധയാകർഷിക്കും. നിങ്ങളും വാങ്ങുന്നുണ്ടോ?
ജാഗ്വാർ ലാൻഡ് റോവർ
ആഡംബര വാഹനങ്ങളും എസ്‌യുവികളും നിർമ്മിക്കുന്ന ഒരു ബ്രിട്ടീഷ് മൾട്ടിനാഷണൽ ഓട്ടോമൊബൈൽ കമ്പനിയാണ് ജാഗ്വാർ ലാൻഡ് റോവർ. മുൻപ് രണ്ട് കമ്പനികളായിരുന്ന ജാഗ്വാറും, ലാൻഡ് റോവറും പിന്നീട് 2008ലാണ് ലയിക്കുന്നത്. ഇത് ഒരു ഹോൾഡിംഗ് കമ്പനിയായി ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുത്തതോടെയാണ് ജാഗ്വാർ ലാൻഡ് റോവർ അവരുടെ അനുബന്ധ സ്ഥാപനമായത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications