ടാറ്റ മോട്ടോഴ്‌സ് ഓഹരികൾ ഗണ്യമായി ഇടിയുകയും ടാറ്റാ സ്റ്റീൽ ഓഹരികൾ കുതിക്കുകയും ചെയ്യുന്നു. ഇന്ന് ബി.എസ്.ഇയിൽ രണ്ട് വ്യത്യസ്ത പ്രകടനമാണ് കാണുന്നത്. ഇന്നലെയും ടാറ്റ മോട്ടോഴ്‌സ് ഓഹരികൾ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നില്ല. പക്ഷേ പതിവ് പോലെ ടാറ്റാ സ്റ്റീൽസ് ഇന്നും പച്ചയിൽ കുതിക്കുന്നു. ഇന്ന് വ്യാഴാഴ്ച ടാറ്റ മോട്ടോഴ്‌സ് ഓഹരികൾ 0.27% ഇടിഞ്ഞ് 637.50 രൂപയിലാണ് വ്യാപാരം നടത്തുന്നത്. എന്നാൽ ടാറ്റാ സ്റ്റീൽ ഓഹരികൾ നിലവിൽ 3.42% ഉയർച്ചയിലാണ് കുതിക്കുന്നത്.
ഓഹരി വില
ടാറ്റാ മോട്ടോഴ്സിൻ്റെ ഓഹരികൾ ഇന്ന് 653.25 രൂപയിലാണ് വ്യാപാരം തുടങ്ങിയത്. എന്നാൽ അത് 636.35 രൂപ വരെ താഴ്ന്ന് ഇപ്പോൾ 640 രൂപയിൽ വ്യാപാരം നടക്കുന്നു. ടാറ്റാ മോട്ടോഴ്സിൻ്റെ 52 ആഴ്ചയിലെ ഏറ്റവും വലിയ വില 1,179.05 രൂപയാണ്. അതേ സമയം 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ വില 606.20 രൂപയാണ്. നിലവിലെ വില മെച്ചപ്പെട്ട നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
ടാറ്റാ സ്റ്റീൽ ഓഹരികൾ ഇന്ന് 146.79 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. അത് 150.75 രൂപ വരെ ഉയർന്നു. നിലവിൽ 150.86 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു. ടാറ്റാ സ്റ്റീൽ ഓഹരികളുടെ 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ വില 122.62 രൂപയും കൂടിയ വില 184.60 രൂപയുമാണ്. അതായത് നിലവിലെ കണക്ക് പ്രകാരം റെക്കോർഡ് വിലയിലേക്ക് ഉയരാൻ ഇനിയുമുണ്ട്.
വിൽപ്പനയും സാമ്പത്തിക പ്രകടനവും....
1. ടാറ്റ മോട്ടോഴ്‌സ്...
ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികളിലെ ഇടിവ് പ്രകടമാണ്. ഫെബ്രുവരിയിൽ കമ്പനിയുടെ ആഭ്യന്തര വിൽപ്പന വാർഷികാടിസ്ഥാനത്തിൽ (YoY) 9 ശതമാനം കുറഞ്ഞു. ഇതിനു പുറമേ ഇലക്ട്രിക് വാഹന (ഇവി) വിഭാഗത്തിലെ വളർച്ച മന്ദഗതിയിലാണ് ചലിക്കുന്നത്. അതിനാൽ ഇവി വിഭാഗത്തിലെ നേട്ടവും വാർഷികാടിസ്ഥാനത്തിൽ 23 ശതമാനം കുത്തനെ ഇടിഞ്ഞു.
2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ, കമ്പനിയുടെ അറ്റാദായത്തിൽ വാർഷികാടിസ്ഥാനത്തിൽ 22 ശതമാനം ഇടിവ് രേഖപ്പെടുത്തി. അത് 5,451 കോടി രൂപയായി കുറഞ്ഞു. വരുമാനം വാർഷികാടിസ്ഥാനത്തിൽ 3 ശതമാനം വർധിച്ച് 1.13 ലക്ഷം കോടിയിലെത്തിയപ്പോൾ, കൺസോളിഡേറ്റഡ് EBITDA 15,500 കോടി രൂപയായി. 2024ൽ ടാറ്റ മോട്ടോഴ്‌സ് നിക്ഷേപകർക്ക് 3 രൂപയാണ് ലാഭവിഹിതം നൽകിയത്.

2. ടാറ്റ സ്റ്റീൽ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടാറ്റ സ്റ്റീൽ ഓഹരികൾ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ജനുവരിയിലെ 122 രൂപ എന്ന താഴ്ന്ന നിലവാരത്തിൽ നിന്ന് കരകയറിയ ടാറ്റ സ്റ്റീലിന്റെ ഓഹരി വില ഇപ്പോൾ 150 രൂപയിലെത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ ടാറ്റാ സ്റ്റീൽ ഓഹരികൾ ഏകദേശം 5 ശതമാനം ഇടിഞ്ഞു, അതേസമയം രണ്ട് വർഷത്തിനുള്ളിൽ ഓഹരി വില 35 ശതമാനത്തിലധികം ഉയർന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ നിക്ഷേപകർക്ക് 13 ശതമാനവും അഞ്ച് വർഷത്തിനുള്ളിൽ 285 ശതമാനത്തിലധികം വരുമാനവും ലഭിച്ചു.
വിദഗ്ദരുടെ അഭിപ്രായത്തിൽ ടാറ്റാ സ്റ്റീൽ ഓഹരി വില 152 രൂപയ്ക്ക് മുകളിൽ എത്തിക്കഴിഞ്ഞാൽ, ഓഹരി വ്യാപകമായി ആളുകൾ വാങ്ങാൻ സാധ്യതയുണ്ട്. ടാറ്റ സ്റ്റീലിന് ഓരോ സ്റ്റോക്കിനും 2.47 ശതമാനം ലാഭവിഹിതം ഉണ്ട്. 2024 ലും 2023 ലും ടാറ്റ സ്റ്റീൽ നിക്ഷേപകർക്ക് 3.60 രൂപ ലാഭവിഹിതം നൽകിയിരുന്നു.
ടാറ്റാ ഗ്രൂപ്പിലെ പ്രമുഖർ....
ഒരു പ്രമുഖ ആഗോള ഓട്ടോമൊബൈൽ നിർമ്മാതാക്കളാണ് ടാറ്റ മോട്ടോഴ്‌സ്. കാറുകൾ, സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ, ട്രക്കുകൾ, ബസുകൾ, പ്രതിരോധ വാഹനങ്ങൾ എന്നിവയുടെ നിർമ്മാണവുമുണ്ട്. ഇന്ത്യ, യുകെ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, ചൈന, ബ്രസീൽ, ഓസ്ട്രിയ, സ്ലൊവാക്യ എന്നിവിടങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നുണ്ട്.
1907-ൽ സ്ഥാപിതമായ ഏഷ്യയിലെ ആദ്യത്തെ സംയോജിത സ്വകാര്യ സ്റ്റീൽ കമ്പനിയാണ് ടാറ്റ സ്റ്റീൽ ലിമിറ്റഡ്. ഇരുമ്പയിര്, കൽക്കരി എന്നിവയുടെ ഖനനം, സംസ്കരണം എന്നിവ മുതൽ വിവിധ ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിതരണവും വരെ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
2025 ആകുമ്പോഴേക്കും ടാറ്റ സ്റ്റീൽസിൻ്റെ ആഭ്യന്തര സ്റ്റീൽ നിർമ്മാണ ശേഷി 30 ദശലക്ഷം ടൺ ടൺ ആയി ഉയർത്തുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications