ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരികൾ കുതിപ്പ് തുടരുകയാണ്. ഓഹരി വില 28 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 278 രൂപയിലെത്തി. ബുധനാഴ്ച നടന്ന വ്യാപാരത്തിൽ ബിഎസ്‌ഇയിൽ 7 ശതമാനം വർധനവ് രേഖപ്പെടുത്തി. ടാറ്റ ഗ്രൂപ്പ് വാണിജ്യ വാഹന കമ്പനിയുടെ ഓഹരി 2018 സെപ്റ്റംബർ മുതൽ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ആഭ്യന്തര പാസഞ്ചർ വെഹിക്കിൾ (പിവി) ബിസിനസ്സിലെ ഓഹരി വിൽക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ചിട്ടും നിക്ഷേപകരുടെ താൽപ്പര്യം നിലനിർത്താൻ ഓഹരികൾക്ക് കഴിഞ്ഞു.
കഴിഞ്ഞ ഏഴ് വ്യാപാര ദിവസങ്ങളിൽ, ടെസ്‌ല തങ്ങളുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യാ കടന്നു വരവിനായി ടാറ്റ മോട്ടോഴ്‌സിനെ തിരഞ്ഞെടുത്തേക്കാമെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഓഹരികൾ 26 ശതമാനം നേട്ടം കൈവരിച്ചത്. എന്നാൽ ടാറ്റാ മോട്ടോഴ്‌സ് ഇത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. മാത്രമല്ല കമ്പനി എല്ലാ അഭ്യൂഹങ്ങളും നിഷേധിക്കുകയും ചെയ്തു. ടാറ്റ മോട്ടോഴ്‌സ് ജനുവരി 12 ന് എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, 2021 ജനുവരി മാസത്തിൽ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില 51 ശതമാനം ഉയർന്നു. കമ്പനിയുടെ അനുബന്ധ കമ്പനിയായ ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) തുടർച്ചയായ രണ്ടാം പാദത്തിൽ വീണ്ടെടുക്കൽ രേഖപ്പെടുത്തി.എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് ഈ മാസം ഇതുവരെ 4.4 ശതമാനം നേട്ടം കൈവരിച്ചു.
2020ൽ, ജെഎൽആർ റീട്ടെയിൽ വിൽപന 23.6 ശതമാനം ഇടിഞ്ഞിരുന്നു. ഇത് കൊവിഡ് -19 ന്റെ വ്യവസായത്തിൻമേലുള്ള സ്വാധീനം പ്രതിഫലിപ്പിക്കുന്നു. പ്രത്യേകിച്ചും രണ്ട് മാസത്തിലേറെയായി പ്ലാന്റുകൾ അടച്ചുപൂട്ടിയ വർഷത്തിന്റെ ആദ്യ പകുതിയിൽ ഇടിവ് ശക്തമായിരുന്നു. എന്നിരുന്നാലും, സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ വിൽപനയിൽ 53 ശതമാനം വർദ്ധനവുണ്ടായി. തൊട്ടടുത്ത പാദത്തിൽ 13.1 ശതമാനം വർധനവും.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications