ഈ സഹകരണം ഗ്രാമീണ ഇന്ത്യയുടെ വികസനത്തിന് മുതല്‍ക്കൂട്ടാകും
മുംബൈ: ഇന്ത്യയിലുടനീളമുള്ള ഗ്രാമീണ ഉപഭോക്താക്കള്‍ക്ക് ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യ വാഹനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സും കോമണ്‍ സര്‍വീസ് സെന്റര്‍ (സിഎസ് സി) ഇ-ഗവേണന്‍സ് ഇന്ത്യ ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവെച്ചു. സിഎസ്സിയുടെ രാജ്യവ്യാപക ശൃംഖലയും ഡിജിറ്റല്‍ സേവനങ്ങളും രാജ്യത്തെ ഉള്‍പ്രദേശങ്ങളിലടക്കം ഗ്രാമീണ മേഖലയില്‍ ടാറ്റ മോട്ടോഴ്സിന്റെ പ്രചാരം ശക്തിപ്പെടുത്തും. ഈ സഹകരണം ഗ്രാമീണ ഇന്ത്യയുടെ വികസനത്തിന് മുതല്‍ക്കൂട്ടാകും. പ്രത്യേകിച്ച് ലാസ്റ്റ് മൈല്‍ ഗതാഗത മേഖലയില്‍ ടാറ്റ മോട്ടോഴ്സിന്റെ ആധുനികവും കാര്യക്ഷവുമായ വാണിജ്യ വാഹന ശ്രേണിക്ക് ശ്രദ്ധേയമായ പങ്കുവഹിക്കാനാകും.

രാജ്യത്തിന്റെ വികസനത്തിനും രാജ്യത്തെ ഗ്രാമീണ ജനതയ്ക്ക് ഉപജീവന മാര്‍ഗം ലഭ്യമാക്കുകയും ചെയ്യുകയെന്ന ടാറ്റ മോട്ടോഴ്സിന്റെ അടിസ്ഥാന ആശയത്തിന്റെ ഭാഗമായാണ് പങ്കാളിത്തം. ഈ സംരംഭത്തിലൂടെ ഉള്‍പ്രദേശങ്ങളിലെ ആക്സസബിലിറ്റി വര്‍ധിപ്പിക്കാനും ഭാരത സര്‍ക്കാരിന്റെ ആത്മനിര്‍ഭ൪ ഭാരത് വീക്ഷണം യാഥാര്‍ഥ്യമാക്കാനുമാണ് ടാറ്റ മോട്ടോഴ്സും സിഎസ്സിയും ലക്ഷ്യമിടുന്നത്.
ഗ്രാമീണ മേഖലയിലെ ജനതയ്ക്കായി കമ്പനിയുടെ വാണിജ്യ വാഹനങ്ങള്‍ ലഭ്യമാക്കുന്നതിനായി സിഎസ് സിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയെന്നത് ചരിത്ര പ്രാധാന്യമുള്ളതാണെന്ന് ടാറ്റ മോട്ടോഴ്സ് കമേഴ്സ്യൽ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് രാജേഷ് കൗള്‍ പറഞ്ഞു. ഈ ഡിജിറ്റല്‍ യുഗത്തില്‍ സിഎസ്സിയുമായുള്ള പങ്കാളിത്തം കമ്പനിയുടെ വാണിജ്യ വാഹനങ്ങളിലൂടെ ഒരു ബിസിനസ് സംരംഭം തിരഞ്ഞെടുക്കാനുള്ള കരുത്ത് ഗ്രാമീണര്‍ക്ക് ലഭ്യമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കും.
ബിസിനസ് അവസരങ്ങള്‍ ഇന്ത്യയിലെ ഗ്രാമീണര്‍ക്കും ലഭ്യമാക്കുന്നതിന് സിഎസ്സി വില്ലേജ് ലെവല്‍ എന്റര്പ്രണ൪ ശൃംഖല നിര്‍ണ്ണായകമാകും. ഇത് ടാറ്റ മോട്ടോഴ്സിന്റെ വിപുലമായ സെയില്‍സ് ആന്‍ഡ് സര്‍വീസ് ടച്ച് പോയിന്റുകളെ ശക്തിപ്പെടുത്തുകയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള വികസനത്തിന് സംഭാവന നല്‍കുകയും ചെയ്യും. കാര്യക്ഷമതയേറിയ ഡ്രൈവ് ട്രെയ്നുകളും ഗുണനിലവാരമുള്ള നിര്‍മ്മിതിയോടു കൂടിയ ടാറ്റ മോട്ടോഴ്സിന്റെ വിപുലമായ വാണിജ്യ വാഹന ശ്രേണി ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ദുഷ്ക്കരമായ ഭൂപ്രദേശത്ത് സുരക്ഷിതവും സുഖകരവുമായ ഗതാഗതം സാധ്യമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ജീവിക്കുന്ന ജനതയുടെ പ്രതീക്ഷകളെ ബന്ധിപ്പിക്കാന്‍ ഈ സംരംഭത്തിലൂടെ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത സൗകര്യങ്ങള്‍, പ്രത്യേകിച്ച് വാണിജ്യ പ്രവര്‍ത്തനങ്ങളിൽ ഏറെ നിര്‍ണ്ണായക ഘടകമാണെന്ന് സിഎസ്സി എസ്പിവി മാനേജിംഗ് ഡയറക്ടര്‍ ഡോ. ദിനേഷ് ത്യാഗി പറഞ്ഞു. ചെറുകിട വ്യവസായങ്ങള്‍, കര്‍ഷക൪, ബിസിനസുകാര്‍ എന്നിവര്‍ക്കിടയിൽ ലളിതമായ വാണിജ്യ വാഹനങ്ങള്‍ക്കുള്ള ആവശ്യകത ഇനിയും നിര്‍വഹിക്കപ്പെട്ടിട്ടില്ല. ഈ വിഭാഗങ്ങള്ക്കിടയിലേക്കെത്താ൯ ടാറ്റ മോട്ടോഴ്സുമായി ചേര്‍ന്നുള്ള ഈ സംരംഭം വഴി കഴിയും. ഗ്രാമീണ മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വര്‍ധനയും സര്‍ക്കാരിന്റെ ആത്മനിര്‍ഭ൪ ഭാരത് ക്യാംപെയ്ന് വഴിയുള്ള വളര്‍ച്ചയും സാധന സാമഗ്രികളുടെ ഗതാഗതത്തിന് വാണിജ്യ വാഹനങ്ങളുടെ ആവശ്യകത തുടര്‍ന്നും വര്‍ധിപ്പിക്കും. എഫ്പിഒ മേഖലയിലും സിഎസ്സി പ്രവര്‍ത്തിച്ചുവരികയാണെന്നും ഈ പങ്കാളിത്തത്തിലൂടെ ആ മേഖലയിലും വാണിജ്യ വാഹനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സും പ്രമുഖ എന്‍ബിഎഫ്സി ആയ സുന്ദരം ഫിനാന്‍സുമായി സഹകരിച്ച് മറ്റൊരു പദ്ധതിക്കും തുടക്കം കുറിച്ചിരുന്നു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിഘട്ടത്തില്‍ ടാറ്റ മോട്ടോഴ്സിന്റെ പുതിയ ഫോര്‍എവര്‍ ശ്രേണി കാറുകളും യുവികളും ലഭ്യമാക്കുന്നതിനായി പാസഞ്ചര്‍ വാഹന ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഫിനാന്‍സ് ഓഫറുകള്‍ അവതരിപ്പിക്കാനാണ് ഈ കൂട്ടുകെട്ട്. കുറഞ്ഞ ഡൗണ്‍ പെയ്മെന്റിൽ ആറു വര്‍ഷത്തെ വായ്പകള്‍ സുന്ദരം ഫിനാന്‍സ് നല്‍കും. കൃഷിക്കാര്‍ക്കായി കിസാന്‍ കാര്‍ പദ്ധതിക്കു കീഴില്‍ ദീര്‍ഘിപ്പിച്ചതും സൗകര്യപ്രദവുമായ തിരിച്ചടവോടെയുള്ള പ്രത്യേക വായ്പകളും പങ്കാളിത്തത്തിലൂടെ ലഭ്യമാക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications