ഇന്ത്യയുടെ അഭിമാനമാണ് ടാറ്റ ഗ്രൂപ്പ്. ഉപ്പ് തൊട്ട് വിനമാനം വരെ വിവിധ ടാറ്റ ഗ്രൂപ്പ് കമ്പനികൾ നിർമ്മിക്കുന്നുണ്ട്. ഓഹരി വിപണിയിലേക്ക് വരുമ്പോൾ ടാറ്റ ഗ്രൂപ്പ് ഓഹരികൾ നിക്ഷേപകർക്ക് ദീർഘകാലാടിസ്ഥാനത്തിൽ മികച്ച നേട്ടം നൽകിയിട്ടുണ്ട്. എന്നാൽ ടാറ്റ ഗ്രൂപ്പ് ഓഹരിയിലെ പ്രമുഖനായ ടാറ്റ മോട്ടോഴ്സ് ഓഹരി കഴിഞ്ഞ കുറച്ചുനാളുകളായി താഴേക്ക് വീഴുകയാണ്.
2025-ൽ ഇതുവരെ 12 ശതമാനം നഷ്ടം ടാറ്റ മോട്ടോഴ്സ് ഓഹരി നേരിട്ടു. ഏറ്റവും കൂടുതല്‍ ആളുകള്‍ നിക്ഷേപിച്ചിട്ടുള്ള ഇന്ത്യന്‍ ഓഹരികളിൽ ഒന്നാം സ്ഥാനത്താണ് ടാറ്റ മോട്ടോഴ്സ്. 2025 ജൂണ്‍ വരെ 67.5 ലക്ഷം ഓഹരി ഉടമകളുണ്ട്. എന്താണ് ഓഹരിയെ താഴേക്ക് വലിക്കുന്ന ഘടകങ്ങൾ, ഓഹരിയുടെ ഇടിവ് എത്രനാൾ തുടരും തുടങ്ങിയ കാര്യങ്ങൾ നമുക്ക് പരിശോധിക്കാം.
ഓഹരി വിപണിയിലെ പ്രകടനം
1.69 ശതമാനം ഇടിവാണ് വ്യാഴാഴ്ച ആദ്യ സെഷനിൽ തന്നെ ടാറ്റ മോട്ടോഴ്സ് ഓഹരിക്ക് സംഭവിച്ചത്. അതോടെ ഓഹരി വില 641.80 രൂപ നിലവാരത്തിലായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.19 ശതമാനവും ഒരുമാസത്തിനിടെ 6.83 ശതമാനവും നഷ്ടം ടാറ്റ ഓഹരി നേരിട്ടു. 2025-ൽ ഇതുവരെയുള്ള പ്രകടനം പരിശോധിച്ചാൽ 12.8 ശതമാനം നഷ്ടം ഓഹരിക്ക് സംഭവിച്ചിട്ടുണ്ടെന്ന് കാണാം.
കഴിഞ്ഞ ഒരുവർഷത്തിനിടെ 35.5 ശതമാനവും നഷ്ടവും ടാറ്റ കമ്പനി നേരിട്ടു. 1142 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 50 ശതമാനം നഷ്ടമാണ് ടാറ്റ മോട്ടോഴ്സ് ഓഹരിക്ക് സംഭവിച്ചത്.

ഇടിവിന് കാരണം
ഇന്ത്യയിൽ ഇലക്ട്രിക്ക് വാഹനങ്ങൾ നിർമ്മിക്കുന്നതിൽ ടാറ്റ മോട്ടോഴ്സ് മുൻപന്തിയിലാണ്. കൂടാതെ, അതിന്‍റെ അനുബന്ധ സ്ഥാപനമായ ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) ആഗോള വിപണികളിൽ, പ്രത്യേകിച്ച് യൂറോപ്പിലും ചൈനയിലും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. എന്നാൽ ടാറ്റ മോട്ടോഴ്‌സിന്‍റെ വരുമാനത്തിലും ലാഭക്ഷമതയിലും കഴിഞ്ഞ പാദത്തിൽ വലിയ കുറവാണുണ്ടായത്. ഇതാണ് ഓഹരി വിലയെ താഴേക്ക് വലിക്കുന്ന പ്രധാനപ്പെട്ട ഘടകം.
2025 മാർച്ചിൽ അവസാനിച്ച പാദത്തിൽ ടാറ്റ മോട്ടോഴ്‌സിന്‍റെ സംയോജിത അറ്റാദായം 51 ശതമാനം ഇടിഞ്ഞ് 8,470 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ വരുമാനം 1.19 ലക്ഷം കോടി രൂപയായി. ടാറ്റ മോട്ടോഴ്‌സിന്‍റെ മുൻനിര വിദേശ ഉൽപ്പന്നമായ ജാഗ്വാർ ലാൻഡ് റോവറിന് ചൈന, യൂറോപ്പ് തുടങ്ങിയ നിർണായക വിപണികളിൽ ഡിമാൻഡ് കുറയുന്നത് കമ്പനിയുടെ സാമ്പത്തിക പ്രകടനം മന്ദഗതിയിലാകാനുള്ള പ്രധാന കാരണമാണ്. ഇതിനുപുറമെ, നിരന്തരം വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ഏറ്റെടുക്കൽ ചെലവുകളും ഉയർന്ന വാറന്‍റി ചെലവും കമ്പനിയുടെ ലാഭത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു.
മത്സരം വർദ്ധിക്കുന്നു
ടാറ്റ മോട്ടോഴ്‌സ് ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിലെ ഒരു വലിയ പേരാണെങ്കിലും മാരുതി സുസുക്കി, ഹ്യുണ്ടായ്, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയ എതിരാളികളിൽ നിന്ന് ഇപ്പോഴും കടുത്ത മത്സരം നേരിടുന്നു. ഇന്ത്യൻ വാഹന വിപണിയിലേക്കുള്ള ടെസ്ലയുടെ വരവും ടാറ്റ മോട്ടോഴ്സിനെ നെഗറ്റീവായി ബാധിച്ചിട്ടുണ്ട്. 2026 സാമ്പത്തിക വർഷത്തിലെ ആദ്യപാദഫലം ഓഗസ്റ്റ് 8-ആം തീയ്യതി കമ്പനി പുറത്ത് വിടുന്നുണ്ട്.
ഓഹരി വാങ്ങണോ..?
ട്രെൻഡ്‌ലൈൻ ഡാറ്റ പ്രകാരം ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിൽ കവറേജുള്ള 26 ബ്രോക്കറേജുകളുടെ ഏകകണ്ഠമായ ശുപാർശ ഹോൾഡ് എന്നാണ്. ആറ് പേർ 'സ്ട്രോങ്ങ് ബൈ' നിർദ്ദേശിക്കുന്നു. 5 പേർക്ക് ബൈ കോളുണ്ട്. ശരാശരി ടാർഗെറ്റ് വില 771.19 രൂപയാണ്. ഇത് 18 ശതമാനത്തിലധികം സാധ്യതയുള്ള ഉയർച്ചയെ സൂചിപ്പിക്കുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications