അഞ്ച് ശതമാനത്തിലേറെയാണ് ഇന്ന് വ്യാപരം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വില ഇടിഞ്ഞത്
രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വിലയിൽ വൻ ഇടിവ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ നേരിട്ട നഷ്ടമാണ് ഓഹരി വിലയിലും തിരിച്ചടിയായത്. അഞ്ച് ശതമാനത്തിലേറെയാണ് ഇന്ന് വ്യാപരം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വില ഇടിഞ്ഞത്.

നൊമുറ ടാറ്റ മോട്ടോഴ്സ് ഓഹരി വില 313 രൂപയായാണ് രാവിലെ താഴ്ത്തിയത്. ഗോള്‍ഡ്മാന്‍ സാക്സ് ടാറ്റാ മോട്ടോഴ്സിന് സെല്‍ കോള്‍ ആണ് നല്‍കിയത്. പ്രതീക്ഷിക്കുന്ന ഓഹരി വില 254 രൂപയും. 'ന്യൂട്രല്‍' കോള്‍ നല്കിയ യുബിഎസ് ടാറ്റ മോട്ടോഴ്സിന്റെ ഓഹരിയുടെ ടാര്‍ഗറ്റ് പ്രൈസ് പറഞ്ഞിരിക്കുന്നത് 360 രൂപയാണ്. ബ്രോക്കിംഗ് കമ്പനിയായ സിഎല്‍സിഎ ടാറ്റാ മോട്ടോഴ്സിന് ബൈ കോളാണ് നല്‍കിയിരിക്കുന്നത്. ഇവരുടെ ടാര്‍ഗറ്റ് പ്രൈസ് 403 രൂപയാണ്.
ടാറ്റാ മോട്ടോഴ്സ് കടം കുറച്ചതിനെ ബ്രോക്കറേജ് കമ്പനികള്‍ നല്ല നീക്കമായി കാണുന്നുണ്ടെങ്കിലും ഇലക്ട്രിക് വാഹനങ്ങള്‍ ഇല്ലാത്തത് ജെഎല്‍ആറിന് ദീര്‍ഘകാല ആശങ്കയാണെന്ന വിലയിരുത്തലില്‍ ടാറ്റാ മോട്ടോഴ്സ് ഓഹരികളുടെ വില പലരും കുറച്ചു.
7585 കോടിയുടെ നഷ്ടമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാംപാദത്തിൽ ടാറ്റ മോട്ടോഴ്സിനുണ്ടായത്. മുന്‍വര്‍ഷം ടാറ്റാ മോട്ടോഴ്സിന്റെ ഇതേ കാലയളവിലെ നഷ്ടം 9,864 കോടി രൂപയായിരുന്നു. ടാറ്റയുടെ ഇന്ത്യന്‍ ബിസിനസില്‍ യുബിഎസ് പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. എന്നാല്‍ ചിപ്പ് ക്ഷാമം വാഹന നിര്‍മാണത്തെ ബാധിക്കാനിടയുണ്ടെന്ന് ഇവര്‍ വിലയിരുത്തുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
