A Oneindia Venture

ടാറ്റ പഞ്ച് ഇവി ഫേസ് ലിഫ്റ്റ്‌ പുറത്തിറങ്ങി; ബാറ്ററി വാടകയ്‌ക്കെടുക്കുന്ന പദ്ധതിയും, വില 6.49 ലക്ഷം മുതല്‍

ചെറു ഇലക്ട്രിക് എസ്യുവികളില്‍ ഏറെ ശ്രദ്ധ നേടിയ ടാറ്റ പഞ്ച് ഇവി, പുതുക്കിയ രൂപത്തില്‍ വീണ്ടും എത്തി. 2024ല്‍ പുറത്തിറങ്ങിയ വാഹനം കാര്യമായ മാറ്റത്തിന് വിധേയമായിട്ടുണ്ട്.

ടാറ്റ പഞ്ച് ഇവി ഫേസ്ലിഫ്റ്റ് പുറത്തിറങ്ങി; ബാറ്ററി വാടകയ്‌ക്കെടുക്കുന്ന പദ്ധതിയും

പുതുക്കിയ പതിപ്പിന്റെ ഡെലിവറി ഉടന്‍ തുടങ്ങും. ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു.

രണ്ട് രീതിയിലാണ് കാര്‍ വാങ്ങാനാവുക. മുഴുവന്‍ വില നല്‍കിയും 'ബാറ്ററി ആസ് എ സര്‍വീസ്' പദ്ധതി വഴിയും. രണ്ടാമത്തെ രീതിയില്‍ വാഹനത്തിന്റെ ബാറ്ററി പൂര്‍ണ്ണമായി സ്വന്തമാക്കേണ്ടതില്ല.

ബാറ്ററി മാസവാടകയ്‌ക്കെടുക്കത്ത് കാര്‍ സ്വന്തമാക്കാം. ഇലക്ട്രിക് വാഹനത്തില്‍ ഏറ്റവും വില കൂടിയ ഭാഗം ബാറ്ററിയായതിനാല്‍ ഈ രീതിയില്‍ പ്രാരംഭ വില കുറയുന്നു. 6.49 ലക്ഷം രൂപ മുതലാണ് നിലവിലെ വില.

വേരിയന്റുകളും വിലയും

പഞ്ച് ഇവി അഞ്ച് പ്രധാന വേരിയന്റുകളില്‍ ലഭ്യമാണ്: സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ്, അഡ്വഞ്ചര്‍, എംപവര്‍ഡ്, എംപവര്‍ഡ് പ്ലസ് എസ്.

സ്മാര്‍ട്ട് 30 - വില 9.69 ലക്ഷം രൂപ. 30 കിലോവാട്ട് മണിക്കൂര്‍ ശേഷിയുള്ള ചെറിയ ബാറ്ററിയുള്ള അടിസ്ഥാന മോഡലാണിത്.

സ്മാര്‍ട്ട് പ്ലസ് 30- വില 10.29 ലക്ഷം രൂപ. 30 kWh ബാറ്ററിയുള്ള, കൂടുതല്‍ സൗകര്യമുള്ള മോഡല്‍.

സ്മാര്‍ട്ട് പ്ലസ് 40 - വില 10.89 ലക്ഷം രൂപ. 40 kWh ശേഷിയുള്ള പഞ്ചിന്റെ ആദ്യ മോഡലാണിത്.

അഡ്വഞ്ചര്‍ 40- വില 11.59 ലക്ഷം രൂപ. 40 kWh ബാറ്ററിയോടൊപ്പം കൂടുതല്‍ സൗകര്യങ്ങളാണ് പ്രത്യേകത.

എംപവര്‍ഡ് 40- വില 12.29 ലക്ഷം. ഉയര്‍ന്ന സവിശേഷതകളുള്ള മോഡല്‍.

എംപവര്‍ഡ് പ്ലസ് എസ് 40- വില 12.59 ലക്ഷം രൂപ. ഏറ്റവും കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയ മോഡലാണിത്.

എക്‌സ്റ്റീരിയല്‍
പുതിയ മോഡലില്‍ മുന്‍ഭാഗത്ത് ചെറിയ മാറ്റങ്ങളുണ്ട്. മുന്‍ വശത്തെ ലൈറ്റുകള്‍ അതേപോലെ നിലനിര്‍ത്തിയപ്പോള്‍ നടുവിലെ LED ലൈന്‍ ഒഴിവാക്കി.

വായു അകത്തുകിടക്കുന്ന ഭാഗം വലുതാക്കിയാണ് മുന്‍ വശത്തെ ബമ്പര്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ വെള്ളി നിറത്തിലുള്ള താഴത്തെ ഭാഗത്തിന് പുതിയ ടെക്‌സ്ചര്‍ ഫിനിഷ് നല്‍കി.

ചാര്‍ജിംഗ് ഇപ്പോഴും ബോണറ്റിന് താഴെ. അതിന് താഴെ 360 ഡിഗ്രി ക്യാമറ.

കറുത്ത നിറത്തിലുള്ള സൈഡ് മിററുകള്‍, സീലിംഗ് റെയില്‍, ഹാന്‍ഡിലിന്റെ സമീപം കട്ടിയുള്ള ബോഡി കവര്‍, 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയും ഘടിപ്പിച്ചിരിക്കുന്നു.

പിന്നില്‍ എല്‍ഇഡി ലൈറ്റുകള്‍ തമ്മില്‍ ബന്ധിപ്പിച്ചു. ബമ്പര്‍ ഉയര്‍ന്ന രൂപത്തിലാണ്.

ഏഴ് നിറങ്ങളില്‍ വാഹനം ലഭിക്കും. മൂന്ന് പുതിയ നിറങ്ങള്‍ അധികം ചേര്‍ത്തു.

ഇന്റീരിയര്‍

കറുപ്പും വെളുപ്പും ചേര്‍ന്ന ഇരട്ട നിറമാണ് ഇന്റീരിയറിന്റെ പ്രത്യേകത. രണ്ടു സ്‌പോക്കുള്ള, പ്രകാശിക്കുന്ന ടാറ്റ ലോഗോയോട് കൂടിയ സ്റ്റിയറിംഗ് വീല്‍, പുതുക്കിയ എസി വെന്റുകള്‍,ടച്ച് എസി, രണ്ട് ഡിജിറ്റല്‍ സ്‌ക്രീനുകള്‍ എന്നിവയും കാണാം.

പവര്‍ വിന്‍ഡോ സ്വിച്ചുകള്‍ പുതുക്കി.

സൗകര്യങ്ങളും സുരക്ഷയും

10.25 ഇഞ്ച് ടച്ച് സ്‌ക്രീനുമായി മൊബൈല്‍ കണക്റ്റ് ചെയ്യാം. ഇതിനായി കേബിള്‍ ഉപയോഗിക്കേണ്ടതില്ല. 10 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ സ്‌ക്രീന്‍ ഡ്രൈവിംഗ് വിവരങ്ങള്‍ കാണിക്കും.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും മുന്‍ സീറ്റുകള്‍ക്ക് കൂളിംഗ് സൗകര്യവും പ്രത്യേകതകളാണ്. വയര്‍ലെസ് മൊബൈല്‍ ചാര്‍ജര്‍, സണ്‍റൂഫ് എന്നിവ കാറിന് പുതുമോടി നല്‍കുന്നു.

ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍ പാഡില്‍ ഷിഫ്റ്റര്‍ എന്നീ പ്രീമിയം സൗകര്യങ്ങള്‍ക്ക് പുറമെ ആറു എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്.

ഇലക്ട്രോണിക് സ്റ്റാബിലിറ്റി കണ്‍ട്രോള്‍ വാഹനം വഴുതിപ്പോകുന്നത് തടയുമ്പോള്‍
കുട്ടികളുടെ സീറ്റ് ഉറപ്പിക്കാന്‍ പുതിയ സൗകര്യവും റെഡിയാണ്.

ബാറ്ററി

രണ്ട് ബാറ്ററി ഓപ്ഷനോടുകൂടിയാണ് പുതിയ പഞ്ച് എത്തിയിരിക്കുന്നത്. 30 kWh, 40 kWh.

30 kWh മോഡല്‍ 88 പി.എസ് ശക്തി പ്രദാനം ചെയ്യുമ്പോള്‍ 40 kWh മോഡല്‍ 129 പി.എസ് ശക്തി ഉല്‍പാദിപ്പിക്കുന്നു. യഥാക്രമം ഒറ്റ ചാര്‍ജില്‍ 365 മുതല്‍ 375 കിലോമീറ്റര്‍ വരെയും 468 കിലോമീറ്റര്‍ വരെയുമാണ് സഞ്ചരിക്കാനാകുക..

30 kWh ബാറ്ററി നഗര യാത്രയ്ക്ക് അനുയോജ്യമാകുമ്പോള്‍ 40 kWh ദീര്‍ഘദൂരത്തില്‍ ഉയര്‍ന്ന പവര്‍ ശേഷി ഉറപ്പുനല്‍കും.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X