ടാറ്റ മോട്ടോഴ്സ്, തങ്ങളുടെ പഞ്ച് ഇവി ഫെയ്സ് ലിഫ്റ്റ് ഫെബ്രുവരി 20 ന് അവതരിപ്പിക്കും. രൂപത്തിലും പ്രകടനത്തിലും വലിയ മാറ്റവുമായാണ് പുതിയ പഞ്ചിന്റെ വരവ്.ഒറ്റ ചാര്‍ജില്‍ 593.6 കിലോമീറ്റര്‍ വരെ ഇതിന് സഞ്ചരിക്കാമെന്ന് ടാറ്റയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ അവകാശപ്പെട്ടു.

ടാറ്റ പഞ്ച് ഇവി ഫെയ്സ്ലിഫ്റ്റ്
ജയ്പൂരില്‍ നിന്ന് ഉദയ്പൂരിലേക്കുള്ള ഏകദേശം 400 കിലോമീറ്റര്‍ യാത്രയുടെ വീഡിയോയാണ് കമ്പനി പങ്കുവച്ചത്. 200 കിലോമീറ്റര്‍ പിന്നിട്ടിട്ടും, 67 ശതമാനം ബാറ്ററി ശേഷി നിലനിര്‍ത്തിയ വാഹനം 590 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ മാത്രമാണ് പൂജ്യം ബാറ്ററി ശേഷി കാണിക്കുന്നത്. 400 കിലോമീറ്റര്‍ താണ്ടിയപ്പോള്‍ ബാറ്ററി ശേഷി 37 ശതമാനമാണ്.
ടാറ്റ പഞ്ച് ഇവി ഫെയ്സ്ലിഫ്റ്റ്: ബാറ്ററി സ്പെസിഫിക്കേഷനുകള്‍
25kWh പായ്ക്ക്, 35kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ ടാറ്റ പഞ്ച് ഇവി
ലഭ്യമാകും. 25 kWh ഓപ്ഷന് ഒറ്റ ചാര്‍ജ്ജില്‍ ഏകദേശം 265 കിലോമീറ്റര്‍ താണ്ടുമ്പോള്‍ 35 kWh ബാറ്ററി ഏകദേശം 365 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മോട്ടോറുകള്‍ യഥാക്രമം 82 ഹോഴ്സ് പവര്‍, 114 ന്യൂട്ടണ്‍ പവര്‍ എന്നിങ്ങനെയും 122 ഹോഴ്സ് പവര്‍, 190 ന്യൂട്ടണ്‍ പവര്‍ ശേഷിയുള്ളതാകും. നെക്സോണ്‍ ഇവിയിലെ 45 kWh ബാറ്ററി ഘടിപ്പിക്കുന്നപക്ഷം റേഞ്ച് 600 കിലോമീറ്ററായി ഉയരും.
പുറംഭാഗം
വാഹനത്തിന്റെ പുറംഭാഗത്തും മാറ്റങ്ങള്‍ പ്രകടമാണ്. ബംപര്‍ പുനര്‍ രൂപകല്‍പ്പനയ്ക്ക് വിധേയമായി. എയര്‍ഡാമും സ്കിഡ് പ്ലേറ്റും പരിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. അതേസമയം Y ആകൃതിയിലുള്ള എല്‍ഇഡി റണ്ണിംഗ് ലൈറ്റുകളും മധ്യഭാഗത്ത് ഘടിപ്പിച്ച ചാര്‍ജിഗ് ഫ്ലാപ്പും അതേപടി നിലനിര്‍ത്തി.
തിരഞ്ഞെടുത്ത വാരിയന്റുകളില്‍ അലോയ് വീലുകള്‍ ലഭ്യമാണ്. വാഹനം രണ്ട് ഷേഡുകളിലാണ് ദൃശ്യമായത്. കോണ്‍ട്രാസ്റ്റിംഗ് ബ്ലാക്ക് റൂഫ്, തവിട്ട്, തിളക്കമുള്ള മഞ്ഞ നിറങ്ങളും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനാകും.
മുഴുവന്‍ ഭാഗവും നീളുന്ന എല്‍ഇഡി ലൈറ്റ് ബാറും പുനര്‍നിര്‍മ്മിച്ച ബംപറും പിന്‍ഭാഗത്ത്് ദൃശ്യമാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications