മുംബൈ: ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് 1,884 കോടി രൂപയ്ക്ക് ടെലികോം എക്വിപ്മെന്റ് നിര്‍മ്മാതാക്കളായ തേജസ് നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ 43.35% ഓഹരികള്‍ വാങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബെംഗളൂരു ആസ്ഥാനമായുള്ള ടെലികോം ഉപകരണ നിര്‍മ്മാതാക്കളാണ് തേജസ് നെറ്റ്വര്ക്സ്. ഈ കമ്പനിയെ ടാറ്റ എറ്റെടുത്തതോടെ 5ജി 4ജി ടെലികോം ഗിയറുകള്‍ക്ക് നിര്‍ണായകമായ സാങ്കേതികവിദ്യ ലഭ്യമാക്കാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ടാറ്റ സണ്‍സിന്റെ ഉപകമ്പനിയായ പാനടോണ്‍ ഫിന്‍വെസ്റ്റ് ലിമിറ്റഡാണ് തേജസിനെ ഓഹരികള്‍ സ്വന്തമാക്കുന്നത്. ഈ കമ്പനി ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ പ്രൊമോട്ടര്‍ കൂടിയാണ്. അതിവേഗ ബ്രോഡ്ബാന്‍ഡിന് നിര്‍ണായകമായ നെറ്റ്വര്‍ക്കിംഗിലും ഒപ്റ്റിക്കല്‍ ബാക്ക്ഹോളിലും തദ്ദേശീയമായ സാങ്കേതിക ഉല്പന്നങ്ങള് നിര്‍മ്മിച്ച ആദ്യകാല ടെലികോം ഉല്‍പ്പന്ന കമ്പനികളില്‍ ഒന്നാണ് തേജസ്.
ഇന്ത്യയിലും ആഗോള വിപണികളിലും ടെലികോം മേഖലയില്‍ 5 ജി, ഫൈബര്‍ അധിഷ്ഠിത ബ്രോഡ്ബാന്‍ഡ് എന്നിവയില്‍ പുതിയ നിക്ഷേപം നടത്തുന്നതിലൂടെ തേജസ് നെറ്റ്വര്ക്കുകള് വളരെ വലിയ അവസരമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. നിലവിലെ തേജസിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സഞ്ജയ് നായക് തല്‍സ്ഥാനത്ത് തന്നെ തുടര്‍ന്നേക്കും. ടാറ്റ സണ്‍സിന്റെ ഭാഗമാകുന്നതോടെ കമ്പനി വമ്പന്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാണ് നോട്ടമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
More From GoodReturns

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ



Click it and Unblock the Notifications