ദില്ലി: കൊറോണ കാലത്തെ പ്രതിസന്ധി കാര്യമാക്കാതെ ജീവനക്കാര്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ടാറ്റ സ്റ്റീല്‍. കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബങ്ങളെ കമ്പനി സംരക്ഷിക്കുമെന്ന ഉറപ്പാണ് നല്‍കുന്നത്. ജീവനക്കാരന് കൊറോണ ബാധിച്ച് മരിച്ചാലും കുടുംബത്തിന് ശമ്പളം കിട്ടുന്നത് തുടരും. ജീവനക്കാരന് 60 വയസ് തികയുന്ന കാലം വരെയാണ് ശമ്പളം നല്‍കുക. ജീവനക്കാരന് ഏറ്റവും ഒടുവില്‍ വാങ്ങിയ ശമ്പളമാണ് തുടര്‍ന്നും നല്‍കുക എന്ന് കമ്പനിയുടെ പ്രസ്താവനയില്‍ അറിയിച്ചു.

കുടംബങ്ങള്‍ക്ക് വൈദ്യ സഹായവും ഭവന സൗകര്യവും ഒരുക്കുമെന്നും കമ്പനി അറിയിച്ചു. ജോലിക്കിടെയാണ് രോഗം ബാധിക്കുകയും മരിക്കുകയും ചെയ്തത് എങ്കില്‍ ജീവനക്കാരന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് പൂര്‍ണമായും കമ്പനി വഹിക്കും. ബിരുദം നേടുന്നത് വരെയുള്ള വിദ്യാഭ്യാസ ചെലവാണ് കമ്പനി വഹിക്കുക. കമ്പനിയുടെ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് ഉറപ്പാക്കുകയാണ് ചെയ്യുന്നതെന്ന് ടാറ്റ സ്റ്റീല്‍ ട്വിറ്ററില്‍ അറിയിച്ചു.
സോഷ്യല്‍ മീഡിയയില്‍ വലിയ അഭിനന്ദന പ്രവാഹമാണ് ടാറ്റ സ്റ്റീല്‍ ഏറ്റുവാങ്ങുന്നത്. കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ അഭിമാനം തോന്നുന്നുവെന്നാണ് കൂടുതല്‍ പ്രതികരണം. കോര്‍പറേറ്റ് ലോകത്തിന് പ്രചോദനമായ രത്തന്‍ ടാറ്റയ്ക്ക് നന്ദി എന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്. ഇത്തരത്തിലുള്ള പാക്കേജുകള്‍ ടാറ്റയിലെ ജീവനക്കാര്‍ക്കല്ലാതെ പ്രതീക്ഷിക്കാന്‍ സാധിക്കില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. കൊറോണ കാലത്ത് ഓക്സിജന്‍ വലിയ തോതില്‍ ആവശ്യം വന്നിരിക്കുകയാണ്. കമ്പനികള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ അഭ്യര്‍ഥന ആദ്യം ഏറ്റെടുത്ത കമ്പനികളില്‍ ടാറ്റ സ്റ്റീലുമുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications