A Oneindia Venture

ടാറ്റ ഓഹരികൾ കൈവശമുണ്ടോ: രണ്ട് വർഷം വരെ നിക്ഷേപം തുടരണമെന്ന് വിപണി വിദഗ്ദ്ധർ, കാരണം ഇതാണ്

ഓഹരി വിപണിയിൽ ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായിരുന്ന ടാറ്റാ സ്റ്റീൽസിന് കാലിടറി തുടങ്ങിയിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി പലപ്പോഴും ടാറ്റാ സ്റ്റീൽസ് ഓഹരികൾ ഇടിവിലേക്ക് വീണു. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രതീക്ഷക്കൊത്ത നേട്ടം കൊണ്ടു വരാൻ ടാറ്റാ സ്റ്റീൽസിന് സാധിച്ചിട്ടില്ല എന്നതാണ് സത്യം. എന്നാൽ ഇപ്പോൾ വിപണിയിൽ വൻതോതിലുള്ള വിൽപ്പന സമ്മർദ്ദം നേരിടുന്നതിനാൽ ടാറ്റ സ്റ്റീൽ ഓഹരികൾ കടുത്ത സമ്മർദ്ദത്തിലാണ്.

ഏപ്രിൽ 7 തിങ്കളാഴ്ച ടാറ്റ സ്റ്റീൽസ ഓഹരികൾ എൻ‌എസ്‌ഇയിൽ ഏകദേശം 7.50 ശതമാനം ഇടിഞ്ഞ് 130.20 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ കനത്ത നഷ്ടത്തിൽ നിന്നും ഇന്നലെ ചൊവ്വാഴ്ച ടാറ്റാ സ്റ്റീൽസ് ഉയിർത്തെഴുന്നേറ്റു. ഇന്നലെ 5 ശതമാനം ഉയർന്ന ടാറ്റ സ്റ്റീൽ ഓഹരികൾ എൻ‌എസ്‌ഇയിൽ 136.20 രൂപ വരെ ഉയർന്നു. പക്ഷേ പ്രതീക്ഷകളെ താളം തെറ്റിച്ച് ടാറ്റ സ്റ്റീൽ ഓഹരി വില ഈ നേട്ടങ്ങളെല്ലാ ഉച്ചയോടെ തകർത്തു. ഉച്ചക്ക് 129.45 രൂപയിലാണ് വ്യാപാരം പുരോ​ഗമിച്ചത്.

ടാറ്റ സ്റ്റീൽ ഓഹരികളുടെ 52 ​​ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്ക് 122.62 രൂപയും 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്ക് 184 രൂപയുമാണ്. അതായത് നിലവിലെ ഓഹരി വില അനുസരിച്ച് ഏറ്റവും താഴ്ന്ന നിരക്കിലേക്കുള്ള ദൂരം അകലെയല്ല എന്നർത്ഥം. നിക്ഷേപകരേ... നിങ്ങളും ടാറ്റാ സ്റ്റീൽ ഓഹരികൾ വാങ്ങാൻ ആസൂത്രണം ചെയ്യുന്നുണ്ടോ?

ടാറ്റ ഓഹരികൾ കൈവശമുണ്ടോ: രണ്ട് വർഷം വരെ നിക്ഷേപം തുടരണമെന്ന് വിപണി വിദഗ്ദ്ധർ, കാരണം ഇതാണ്

ടാറ്റ സ്റ്റീൽ ഓഹരികൾ വാങ്ങുമ്പോൾ റീട്ടെയിൽ നിക്ഷേപകർ അതിനെ എങ്ങനെ സമീപിക്കണം? എന്തെല്ലാം തന്ത്രങ്ങൾ പ്രയോ​ഗിക്കണം? വിദ​ഗ്ദ അഭിപ്രായം വിലയിരുത്താം;

"ഏപ്രിൽ 5 വെള്ളിയാഴ്ച ടാറ്റ സ്റ്റീൽ ഓഹരികൾ 200-DMA യിൽ താഴെയായി തകർന്നു. അതിനുശേഷം ടാറ്റ ഓഹരികൾ കുത്തനെ ഇടിഞ്ഞു. തിങ്കളാഴ്ചയും ടാറ്റ സ്റ്റീൽ ഓഹരികൾ ഏറ്റവും താഴ്ന്ന നിലയിലാണ് ആരംഭിച്ചത്, ശേഷം താരിഫ് ഭീതിയും ഓഹരി വിപണിയുടെ തകർച്ചയുമെല്ലാം ടാറ്റാ സ്റ്റീൽ ഓഹരികളെ ലോവർ സർക്യൂട്ടിലെത്തിച്ചു. എന്നാൽ തിങ്കളാഴ്ചത്തെ ഏറ്റവും വലിയ ഇടിവിൽ നിന്നാണ് ടാറ്റ സ്റ്റീൽ ഓഹരികൾ തൊട്ടടുത്ത ദിവസം കുതിച്ചത്." ഒരു വിപണി വിദ​ഗ്ദൻ പറഞ്ഞു.

"ടാറ്റാ സ്റ്റീലിന്റെ ജനുവരിയിലെ ഏറ്റവും താഴ്ന്ന വില ഏകദേശം 122 രൂപയായിരുന്നു. ഇവിടെ ടാറ്റ സ്റ്റീൽ ഓഹരി വില 120 രൂപ മുതൽ 122 രൂപ വരെയാണ് നിലനിൽക്കുന്നത്. അതായത് 120 മുതൽ 122 രൂപ വരെ മാറ്റമില്ലാതെ നിലനിൽക്കുകയാണെങ്കിൽ ടാറ്റ സ്റ്റീൽ ഓഹരികളിൽ കൂടുതൽ ഇടിവ് കാണുന്നില്ല," എന്നാണ് വിപണി വിദഗ്ധൻ പറഞ്ഞത്.

"ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ ആ​ഗ്രഹിക്കുന്നെങ്കിൽ, അതായത് 1 മുതൽ 2 വർഷം വരെ നിലനിർത്താൻ പ്ലാനുണ്ടെങ്കിൽ ടാറ്റ സ്റ്റീൽ ഒരു മികച്ച ഓപ്ഷനായിരിക്കാം. 120-122 രൂപ എന്ന നിരക്കിൽ ടാറ്റ സ്റ്റീൽ ഓഹരികൾ വാങ്ങിക്കൂട്ടാം. എന്റെ അഭിപ്രായത്തിൽ ഈ ഓഹരികൾ വാങ്ങി അത് 1 വർഷം മുതൽ 2 വർഷം വരെ നിക്ഷേപം തുടരണം എന്നതാണ്," മാർക്കറ്റ് വിദഗ്ദ്ധൻ കൂട്ടിച്ചേർത്തു.

ടാറ്റ സ്റ്റീൽ ഓഹരികളുടെ നാലാം പാദത്തിലെ ഫലങ്ങൾ...

2025 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ടാറ്റാ സ്റ്റീൽ സംയോജിത വിൽപ്പനയിൽ 5.34% വളർച്ച രേഖപ്പെടുത്തി 8.28 മില്യൺ ടണ്ണിലെത്തി. മുൻ സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ഇതിന് 7.86 മില്യൺ ടൺ വിൽപ്പനയായിരുന്നു. മൊത്തം സാമ്പത്തിക വർഷത്തെ കണക്ക് നോക്കിയാൽ കമ്പനിയുടെ വിൽപ്പന 6% വർദ്ധിച്ച് 30.86 മില്യൺ ടണ്ണായി. എന്നാൽ 2024 സാമ്പത്തിക വർഷത്തിൽ ഇത് 29.16 മില്യൺ ടണ്ണായിരുന്നു.

2025 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ, ഇന്ത്യയിലെ ടാറ്റാ സ്റ്റീൽ ഉത്പാദനം 5.51 ദശലക്ഷം ടണ്ണായി രേഖപ്പെടുത്തി. എന്നാൽ 2024 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 5.40 ദശലക്ഷം ടണ്ണായിരുന്നു.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X