കൊവിഡ് 19 മഹാമാരി മൂലം സംജാതമായ നിലവിലെ പ്രതിസന്ധി മൂലം, ടാറ്റ ടെക്നോളജീസ് 400 -ഓളം ജീവനക്കാരെ താല്‍ക്കാലികമായി മാറ്റിനിര്‍ത്തി. ഇവരില്‍ പലരും ശമ്പളത്തോട് കൂടിയ അവധി തിരഞ്ഞെടുത്തു. നിലവിലെ മാറിയ ബിസിനസ് അന്തരീക്ഷത്തോടുള്ള പ്രതികരണമായി, ഞങ്ങളുടെ ബെഞ്ച് വിഭവങ്ങള്‍ ഒപ്റ്റിമൈസ് ചെയ്യുന്നതുള്‍പ്പടെയുള്ള നിരവധി നടപടികള്‍ കമ്പനി ഏറ്റെടുത്തിട്ടുണ്ട്,' ടാറ്റ ടെക്നോളജീസ് വക്താവ് മാധ്യമങ്ങളോടായി പറഞ്ഞു.
കമ്പനിയെ വേഗതയുള്ളതും പ്രതികരിക്കുന്നതും വഴക്കമുള്ളതുമായ ഒന്നാക്കി മാറ്റുന്നതിനായി സ്വീകരിച്ച നിരവധി നടപടികളിലൊന്നാണ് ഈ നീക്കമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 അവസാനം വരെ ജീവനക്കാര്‍ ശമ്പളപ്പട്ടികയില്‍ തുടരുമെന്നും കമ്പനിയുടെ ആരോഗ്യ നയത്തിന്റെ പരിധിയില്‍ വരുമെന്നും അവര്‍ വ്യക്തമാക്കി. അവധിയ്ക്ക് പോവാന്‍ തിരഞ്ഞെടുത്ത മാറ്റി നിര്‍ത്തപ്പെട്ട ജീവനക്കാര്‍ക്ക്, മറ്റ് ഓപ്ഷന് ഒരു നിയമപരമായ ആവര്‍ത്തന പ്രക്രിയയാണ്.

'അത്തരം ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും ശമ്പള/ ശമ്പളമില്ലാത്ത അവധി ഓപ്ഷനില്‍ പോവാന്‍ തീരുമാനിച്ചു. കാരണം, ഇത് അവരുടെ റോളുകളില്‍ തുടരാന്‍ അനുവദിക്കുകയും ഗ്രൂപ്പ് മെഡിക്ലെയിമിന് കീഴില്‍ വരികയും ചെയ്യുന്നു. നിലവിലെ സാഹചര്യങ്ങളുമായി കൂട്ടിച്ചേര്‍ക്കുമ്പോള്‍ അതിപ്രധാനമാണ് ഈ തീരുമാനം. കമ്പനി പ്രതീക്ഷിച്ചതുപോലെ ഡിമാന്‍ഡ് തിരിച്ചെത്തുന്നപക്ഷം ഈ ജീവനക്കാരെ തിരികെ അവരുടെ റോളുകളില്‍ എത്തിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു,' ടാറ്റ് ടെക്നോളജീസ് വക്താവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ടാറ്റ ടെക്നോളജീസിനെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (NITES), പൂനെയിലെ ലേബര്‍ കമ്മീഷനെ സമീപിച്ചു. ജൂലൈ 22 -നകം ജീവനക്കാരോട് പ്രതികരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ-മെയില്‍ വഴി സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എംപ്ലോയീസ് സെനറ്റ് ജനറല്‍ സെക്രട്ടറി ഹര്‍പ്രീത് സാലുജ പത്ര-മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇത്തരം അഭൂതപൂര്‍വമായ സമയങ്ങളില്‍ ജീവനക്കാരെ തിരിച്ചെടുക്കുന്നതിനെക്കുറിച്ചുള്ള ടാറ്റ ഗ്രൂപ്പ് ചെയര്മാന് രത്തന്‍ ടാറ്റയുടെ പ്രധാനപ്പെട്ട ഉത്തരവുകള്‍ പിന്തുടരണമെന്ന് ടാറ്റ ടെക്നോളജീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹര്‍പ്രീത് സാലുജ കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തില്‍ കനത്ത പ്രതിസന്ധി സൃഷ്ടിച്ച കൊവിഡ് 19 മഹാമാരി, മിക്ക കമ്പനികളുടെ പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
