നിലവിൽ 230 സ്‌പെഷ്യൽ ട്രെയിനുകൾ (115 ജോഡി) സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേ ഇന്ന് മുതൽ തത്കാൽ ക്വാട്ടകളിൽ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. നാളെ മുതൽ ഈ ട്രെയിനുകളിൽ യാത്ര ചെയ്യുന്നതിന് ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം. ജൂൺ 30 മുതൽ ആരംഭിക്കുന്ന യാത്രയ്ക്കായി എല്ലാ പ്രത്യേക ട്രെയിനുകളിലും ഇന്ന് മുതൽ തത്കാൽ ബുക്കിംഗ് ആരംഭിക്കുമെന്ന് സെൻട്രൽ റെയിൽവേ മേഖലയിലെ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ ട്വീറ്റ് ചെയ്തു.
തത്കാൽ ക്വാട്ടയിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് എസി ക്ലാസ്സിലേക്കുള്ള യാത്രയ്ക്ക് ഒരു ദിവസം മുമ്പും രാവിലെ 11 മണിക്ക് ശേഷം സ്ലീപ്പർ ക്ലാസിന് ടിക്കറ്റുകളും ബുക്ക് ചെയ്യണം. യാത്രക്കാർക്ക് ഐആർസിടിസി വെബ്‌സൈറ്റിലൂടെയും ആപ്ലിക്കേഷനിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. സാധാരണ ടിക്കറ്റിനെ അപേക്ഷിച്ച് തത്കാൽ ക്വാട്ടയിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് നിരക്ക് കൂടുതലായിരിക്കും.

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി മാർച്ച് 25 മുതൽ സാധാരണ ട്രെയിൻ സർവീസുകൾ നിർത്തിവച്ച ഇന്ത്യൻ റെയിൽവേ ഇപ്പോൾ 230 സ്പെഷ്യൽ ട്രെയിനുകളുടെ സർവ്വീസ് മാത്രമാണ് നടത്തുന്നത്.
ഇന്ത്യൻ റെയിൽവേ ഇതിനകം തന്നെ അഡ്വാൻസ് റിസർവേഷൻ കാലയളവ് 30 ദിവസത്തിൽ നിന്ന് 120 ദിവസത്തേക്ക് നീട്ടി. 30 പ്രത്യേക രാജധാനി, 200 സ്പെഷ്യൽ മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കുള്ള റിസർവേഷൻ നിയമങ്ങളിൽ മാറ്റം വരുത്തിയതായി റെയിൽവേ മന്ത്രാലയം വക്താവ് പറഞ്ഞു. എല്ലാ സ്പെഷ്യൽ ട്രെയിനുകളുടെയും റിസർവേഷൻ 30 ദിവസത്തിൽ നിന്ന് 120 ദിവസത്തേയ്ക്ക് നീട്ടിയിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ യാത്രാ ട്രെയിൻ സർവീസുകൾ ഓഗസ്‌റ്റ് 12 വരെ റദ്ദാക്കിയതിനെ തുടർന്ന്, ടിക്കറ്റ് തുക തിരികെ നൽകുന്നതിനുള്ള നടപടികൾ റെയിൽവേ ആരംഭിച്ചിട്ടുണ്ട്. ജൂലൈ ഒന്നിനും ഓഗസ്റ്റ് 12 നും ഇടയ്‌ക്ക് സമയ പരിധിയുള്ള ട്രെയിനുകൾക്കായി ബുക്ക് ചെയ്‌ത എല്ലാ ടിക്കറ്റുകളും റദ്ദാക്കിയതായി റെയിൽവെ അറിയിച്ചിരുന്നു.
റെയിൽവേ 200 പുതിയ ട്രെയിനുകളുടെ പട്ടിക പുറത്തിറക്കി; ഓൺലൈൻ ബുക്കിംഗ് ഇന്ന് ആരംഭിക്കും
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
