നല്ല കവറേജ് നൽകുന്ന ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കുക എന്നത് ഇന്നത്തെ കാലത്ത് ഏറ്റവും അത്യാവശ്യമായ ഒന്നാണ്. കാരണം ചികിത്സാ ചെലവുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ പെട്ടെന്ന് ഉണ്ടാവുന്ന ആശുപത്രി ചിലവുകൾ ഒരു സാധാരണക്കാരന് താങ്ങാൻ കഴിഞ്ഞെന്നു വരില്ല. മാത്രമല്ല ഒരു ആരോഗ്യ ഇൻഷൂറൻസ് എടുക്കുന്നത് മെഡിക്കല്‍ ചെലവ് വഹിക്കുന്നു എന്ന പോലെ നികുതി ലാഭത്തിനും വഴിയൊരുക്കുന്നു.
അതായത് നിങ്ങൾ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനിനു വേണ്ടി അടയ്ക്കുന്ന പ്രീമിയം തുക ആദായ നികുതിയുടെ സെക്ഷന്‍ 80ഡി പ്രകാരം നികുതി ആനുകൂല്യങ്ങൾക്കായി ക്ലെയിം ചെയ്യാവുന്നതാണ്. എന്നാൽ നിങ്ങൾക്ക് ക്ലെയിം ചെയ്യാൻ കഴിയുന്ന തുകയ്ക്ക് ഒരു പരിധിയുണ്ട്.

ആരോഗ്യ ഇൻഷുറൻസിനുള്ള നികുതി ആനുകൂല്യങ്ങൾ:
നിങ്ങൾക്കും പങ്കാളിക്കും ആശ്രിതരായ കുട്ടികൾക്കുമായി ഒരു പോളിസി എടുക്കുകയാണെങ്കിൽ സെക്ഷൻ 80 ഡി പ്രകാരം പ്രീമിയത്തില്‍ പരമാവധി 25,000 രൂപവരെ (60 വയസ്സിന് താഴെയുള്ളവർക്ക്) ആദായനികുതി ആനുകൂല്യം ലഭിക്കും. നിങ്ങള്‍ ഒരു മുതിര്‍ന്ന പൗരനാണെങ്കില്‍ ഈ ഇളവ് പരിധി 30,000 രൂപവരെയാകും.
മാതാപിതാക്കള്‍ക്കായാണ് നിങ്ങള്‍ പോളിസി എടുത്തതെങ്കില്‍ ഇളവ് 25,000 രൂപയാണ്. നിങ്ങളുടെ മാതാപിതാക്കള്‍ മുതിര്‍ന്ന പൗരന്മാരാണെങ്കില് ഈ പരിധി 30,000 രൂപയായി ഉയരും.
നിങ്ങള്‍ക്കും പങ്കാളിക്കും കുട്ടികള്‍ക്കുമായി ഒരു പോളിസിയും, മാതാപിതാക്കള്‍ക്കായി മറ്റൊരു പോളിസിയും എടുക്കുകയാണെങ്കിൽ നിങ്ങൾ ഈ രണ്ട് ഇളവുകളും ലഭിക്കുന്നതാണ്. അതായത് നിങ്ങളുടെ പോളിസിയുടെ 25,000 രൂപവരെയും മാതാപിതാക്കളുടെ പോളിസിയുടെ 25,000 രൂപയും
നിങ്ങളുടെ മാതാപിതാക്കള്‍ മുതിര്‍ന്ന പൗരന്മാരാണെങ്കില്, അവര്‍ക്കായി ഒരു പ്ലാന്‍ എടുക്കുകയാണെങ്കിൽ നിങ്ങള്‍ രണ്ട് ഇളവുകളും ലഭിക്കുന്നതാണ് അതായത് നിങ്ങളുടെ പോളിസിക്ക് 25000 രൂപവരെയും മാതാപിതാക്കളുടെ പോളിസിക്ക് 30000 രൂപവരെയും.
നിങ്ങളും മാതാപിതാക്കളും മുതിര്‍ന്ന പൗരന്മാരാണെങ്കില്, നിങ്ങളുടെ കുടുംബത്തിനും മാതാപിതാക്കള്‍ക്കുമായി രണ്ടു പോളിസി എടുക്കുമ്പോള്‍, നിങ്ങള്‍ക്ക് 30,000 രൂപ വീതം രണ്ട് ഇളവ് ലഭിക്കും.
ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ നികുതിയിളവ് എങ്ങനെ ക്ലെയിം ചെയ്യാം:
പോളിസി വാങ്ങുന്ന സമയത്ത്, ഇൻഷുറർ 80ഡി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ടാക്സ് സർട്ടിഫിക്കറ്റ് നൽകും, അത് നികുതി ആനുകൂല്യങ്ങൾക്കായി ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ സമർപ്പിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
