കൊവിഡ് 19 ലോക്ക് ഡൗണ്‍ കണക്കിലെടുത്ത് നികുതിയടക്കാനുള്ള സമയപരിധി ജൂണ്‍ 31 വരെ നീണ്ടിയിട്ടുണ്ടെന്ന് അടുത്തിടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചത്. അതിനാല്‍, 2020-21 സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്പ്പോലും, പോയ സാമ്പത്തിക വര്‍ഷത്തെ അവസാനഘട്ട പേപ്പര്വര്ക്കുകളെ കുറിച്ച് നിങ്ങള്‍ വിഷമിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ പോയ വര്‍ഷം നിങ്ങള്‍ അവശേഷിപ്പിച്ച നികുതി സംബന്ധിയായ ഏതെങ്കിലും ജോലികള്‍ ഉണ്ടെങ്കില്‍, അവ പൂര്‍ത്തിയാക്കാനുള്ള സമയം കൂടിയാണിത്.
ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) സമയപരിധികള്‍
കാലതാമസം വരുത്തിയ ആദായനികുതി റിട്ടേണ്‍സ് 1961 -ലെ ആദായനികുതി നിയമം അനുസരിച്ച്, ഒരു സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി, സാധാരണയായി ബന്ധപ്പെട്ട മൂല്യനിര്‍ണയ വര്‍ത്തിലെ ജൂലൈ 31 -നാണ്. എന്നിരുന്നാലും, നിശ്ചിത തീയതിയില്‍ ആരെങ്കിലും തങ്ങളുടെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍, അതേ സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ച് 31 വരെ കാലതാമസം വരുത്തിയ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അവര്‍ക്ക് സമയം നല്കുന്നു.
2019 സാമ്പത്തിക വര്‍ഷത്തെ അല്ലെങ്കില്‍ 2020 അസസ്മെന്റ് വര്‍ഷത്തെ കാലതാമസം വരുത്തിയ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി മാര്‍ച്ച് 31 ആയിരുന്നു. ഇതാണിപ്പോള്‍ ജൂണ്‍ 30 വരെ സര്‍ക്കാര്‍ നീട്ടിയത്.
കാലതാമസം വരുത്തിയ ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍ നികുതിദായകന് പിഴയൊടുക്കേണ്ടി വരുന്നു. അവസാന തീയതിക്ക് ശേഷം (ജൂലൈ 31) ഡിസംബര്‍ 31 വരെ സമര്‍പ്പിച്ചവയ്ക്ക് 5,000 രൂപയും, ജനുവരി 1 - മാര്‍ച്ച് 31 കാലയളവില്‍ സമര്പ്പിച്ചവയ്ക് 10,000 രൂപയും പിഴയൊടുക്കേണ്ടി വരും. എന്നാല്‍, നിങ്ങളുടെ വരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍, നിങ്ങള്‍ 1,000 രൂപ മാത്രം പിഴ നല്‍കേണ്ടി വരുന്നുള്ളൂ.
റിവൈസ്ഡ് റിട്ടേണ്‍സ്
തെറ്റായ വിവരങ്ങള്‍ നല്‍കുകയോ അല്ലെങ്കില്‍ ചില വരുമാനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെടുകയോ ചെയ്യുന്നവര്‍ക്കാണ് റിട്ടേണ്‍ പുതുക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റിട്ടേണ്‍ വിലയിരുത്തല്‍ ഇതുവരെയും നടത്തിയിട്ടില്ലെങ്കില്‍, ജൂണ്‍ 30 വരെ ഐടിആര്‍ പരിഷ്കരിക്കാന്‍ ആഗ്രിഹിക്കുന്നവര്‍ക്ക് ഇത് ചെയ്യാന്‍ കഴിയുന്നതാണ്.
നിങ്ങളൊരു റിട്ടേണ്‍ ഫയല്‍ ചെയ്ത് കഴിഞ്ഞാല്‍, ആദായനികുതി വകുപ്പ് വരുമാനം പരിശോധിച്ച് കൃത്യത സ്ഥീരീകരിക്കുന്നതാണ്. വരുമാനം പരിശോധിക്കുന്ന ഈ പ്രക്രിയയെയാണ് 'അസസ്മെന്റ്' എന്ന് വിളിക്കുന്നത്. ശേഷം, നിങ്ങള്‍ക്ക് ആദായനികുതി വകുപ്പില്‍ നിന്ന് ഒരു അറിയിപ്പ് ലഭിക്കുന്നതാണ്.
നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങള്‍
വളരെ മുന്‍കൂട്ടി തന്നെ നികുതിയിളവ് ലഭിക്കുന്ന നിക്ഷേപങ്ങള്‍ നടത്തുന്നത് ഉചിതമാണെങ്കിലും, സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ധാരാളം ആളുകളാണ് ഈ രീതി ഉപേക്ഷിക്കുകയോ വിട്ടുപോവുകയോ ചെയ്യുന്നത്.
ഇക്വിറ്റി അധിഷ്ഠിത സേവിംഗസ് പദ്ധതി (ഇഎല്‍എസ്എസ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), ദേശീയ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് (എന്എസ്സി) എന്നിങ്ങനെ 80 സി വകുപ്പ് പ്രകാരമുള്ള നികുതിയിളവിന് അര്ഹമായവയില് നിക്ഷേപം നടത്തുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഇത് ജൂണ്‍ 30 -നുള്ളില്‍ നടത്താനും ഇളവുകള്‍ ക്ലെയിം ചെയ്യാനും സാധിക്കും.
വകുപ്പ് 80 സിസിഡിക്ക് കീഴിലുള്ള ദേശീയ പെന്ഷന് പദ്ധതിയ്ക്കും വകുപ്പ് 80 ഡി പ്രകാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍സിലും സമാന കാലയളവില്‍ നിക്ഷേപം നടത്താവുന്നതാണ്.
മൂലധന നേട്ടങ്ങളുടെ പുനര്‍നിക്ഷേപം
നിങ്ങള്‍ ഏതെങ്കിലജും ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ (എല്‍ടിസിജി) ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍, നികുതി ഇളവുകള്‍ നേടുന്നതിന് റോള്‍-ഓവര്‍ ആനുകൂല്യത്തിനോ എല്‍ടിസിജിയുടെ പുനര്നിക്ഷേപത്തിനോ ഉള്ള സമയപരിധി 2020 മാര്‍ച്ച് 20 മുതല്‍ 2020 ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്. ഉദാഹരണത്തിന്, ആദായനികുതി നിയമത്തിലെ 54 ഇസി വകുപ്പ് പ്രകാരം വ്യക്തമാക്കിയ മൂലധന നേട്ട ബോണ്ടുകളില്‍ നിങ്ങള്‍ വീണ്ടും നിക്ഷേപിക്കുകയാണെങ്കില്‍, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം തുടങ്ങിയ മൂലധന ആസ്തികള്‍ കൈമാറ്റം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന നികുതിയിളവ് ക്ലെയിം ചെയ്യാന്‍ നിങ്ങളെ അനുവദിക്കും.
പാന്‍-ആധാന്‍ ബന്ധിപ്പിക്കല്‍
നിങ്ങളുടെ പാന്‍ കാര്‍ഡ്, ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പോലും സര്‍ക്കാര്‍ ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്. നിശ്ചിത തീയതിക്ക് മുമ്പായി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്നത് പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണ്. നിഷ്ക്രിയമായ ഒരു പാന്‍ ഉപയോഗിക്കുന്നതായി നികുതി വകുപ്പ് കണ്ടെത്തിയാല്‍, നിങ്ങള്‍ ഉപയോഗിക്കുന്ന ഉദ്ദേശ്യത്തെ ആശ്രയിച്ച് ഇതിന് 10,000 രൂപവരെ പിഴ ഈടാക്കുന്നതിന് കാരണമാവും.
മറ്റു സമയപരിധികള്‍
വിവാദ് സേ വിശ്വാസ്
പ്രത്യക്ഷ നികുതി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി 2020 ബജറ്റില്‍ സര്‍ക്കാര്‍ വിവാദ് സേ വിശ്വാസ് പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിക്ക് കീഴില്‍, 2020 ജനുവരി 31 -നോ അതിനു മുമ്പോ തീര്‍പ്പുകല്‍പ്പിക്കാത്ത നികുതി അപ്പീലുകളോ അപേക്ഷകളോ ഉള്ള എല്ലാവര്ക്കും തര്‍ക്കസംബന്ധിയായ തുക മാര്‍ച്ച് 31 -ന് മുമ്പ് അടക്കുന്നപക്ഷം പൂര്‍ണ പലിശയോ പിഴയോ ഒഴിവാക്കാം.
മറ്റു പദ്ധതികള്‍: ബെനാമി പ്രോപ്പര്‍ട്ടി ട്രാന്സാക്ഷന് ആക്ട്, ബ്ലാക്ക് മണി ആക്ട്, ഇക്വലൈസേഷന്‍ ലെവി ആക്ട് എന്നിവ പ്രകാരം ഒരു നികുതിദായകന് പാലിക്കേണ്ട എല്ലാ സമയപരിധികളും ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്.
More From GoodReturns

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ആർബിഐ പണനയം: എഫ്ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ബെംഗളൂരു സബർബൻ റെയിൽ: സ്വപ്ന പദ്ധതി വീണ്ടും പ്രതിസന്ധിയിൽ

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ബംഗളൂരു പവർകട്ട്: നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു, അറിയേണ്ടതെല്ലാം



Click it and Unblock the Notifications