രാജ്യത്തെ ഏറ്റവും വലിയ ഐടി സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് (ടിസിഎസ്) പുതിയ നേട്ടം. റിലയന്‍സിന് ശേഷം വിപണിമൂല്യം (മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്) 10 ലക്ഷം കോടി രൂപ പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യന്‍ കമ്പനിയായി ടിസിഎസ് തിങ്കളാഴ്ച്ച മാറി. ഓഹരി വിപണിയിലെ കുതിപ്പാണ് അപൂര്‍വനേട്ടത്തിലേക്ക് ടിസിഎസിനെ കൊണ്ടുവന്നത്. രാവിലത്തെ വ്യാപാരത്തില്‍ 6 ശതമാനത്തില്‍പ്പരം നേട്ടം കൈവരിക്കാന്‍ ടിസിഎസിന് കഴിഞ്ഞു. ഓഹരി തിരിച്ചുവാങ്ങല്‍ പദ്ധതി നടപ്പിലാക്കാന്‍ കമ്പനി തയ്യാറെടുക്കവെയാണ് വിപണിമൂല്യം കുതിച്ചുയര്‍ന്നത്. ബുധനാഴ്ച്ച ടിസിഎസ് ബോര്‍ഡ് ഡയറക്ടര്‍മാര്‍ യോഗം ചേരും.

ഇതേസമയം, തിങ്കളാഴ്ച്ച വ്യാപാരത്തില്‍ ടിസിഎസ് ഓഹരികള്‍ ബിഎസ്ഇ സൂചികയില്‍ 6.18 ശതമാനം ഉയര്‍ന്ന് 2,678.80 രൂപ എന്ന റെക്കോര്‍ഡ് വില തൊട്ടു. എന്‍സ്ഇ സൂചികയിലും എക്കാലത്തേയും ഉയര്‍ന്ന നേട്ടമാണ് കമ്പനി കുറിച്ചത്. എന്‍എസ്ഇയില്‍ ടിസിഎസ് ഓഹരി 6.16 ശതമാനം വര്‍ധിച്ച് 2,679 എന്ന നിലയിലെത്തി. ഓഹരി വിപണിയിലെ കുതിച്ചുച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഉച്ച വ്യാപാരത്തില്‍ കമ്പനിയുടെ വിപണിമൂല്യം 10,03,012.43 കോടി രൂപയായി (ബിഎസ്ഇ). കഴിഞ്ഞമാസമാണ് 9 ലക്ഷം കോടി രൂപ വിപണിമൂല്യം പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യന്‍ കമ്പനിയായി ടിസിഎസ് മാറിയത്. നിലവില്‍ ഇന്ത്യന്‍ കമ്പനികളില്‍ ഏറ്റവും വിപണിമൂല്യമുള്ള രണ്ടാമത്തെ കമ്പനിയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. ആദ്യസ്ഥാനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കയ്യടക്കുന്നു. 15,02,355.71 കോടി രൂപയാണ് റിലയന്‍സിന്റെ വിപണിമൂല്യം. രാജ്യത്ത് ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളില്‍ ഏറ്റവും മുന്നില്‍ റിലയന്‍സുതന്നെ.
ടിസിഎസിന്റെ കാര്യമെടുത്താല്‍ ഓഹരികളുടെ തിരിച്ചുവാങ്ങല്‍ സാധ്യത പരിശോധിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ കമ്പനി. ഒക്ടോബര്‍ ഏഴിന് (ബുധന്‍) ചേരുന്ന ബോര്‍ഡ് ഡയറക്ടര്‍മാരുടെ യോഗത്തില്‍ കമ്പനി ഇക്കാര്യം ചര്‍ച്ച ചെയ്യും. ബുധനാഴ്ച്ച ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഓഹരികളുടെ തിരിച്ചുവാങ്ങല്‍ സാധ്യത പരിശോധിക്കുമെന്ന് ടിസിഎസ് സെക്യുരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയെ (സെബി) അറിയിച്ചു. ഇതേസമയം, തിരിച്ചുവാങ്ങല്‍ പദ്ധതി എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ടിസിഎസ് പുറത്തുവിട്ടിട്ടില്ല. സെപ്തംബര്‍ പാദത്തിലെ സാമ്പത്തിക വളര്‍ച്ച വിലയിരുത്തി ഓഹരിയുടമകള്‍ക്ക് രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കാനും ബോര്‍ഡിന് ആലോചനയുണ്ട്.

മുന്‍പ് 2018 -ല്‍ മുംബൈ ആസ്ഥാനമായ ടിസിഎസ് ഏകദേശം 16,000 കോടി രൂപയുടെ ഓഹരികള്‍ തിരിച്ചുവാങ്ങിയിരുന്നു. അന്ന് ഓഹരിയൊന്നിന് 2,100 രൂപ എന്ന കണക്കിനാണ് കമ്പനി വില നിശ്ചയിച്ചത്. 7.61 കോടി ഓഹരികള്‍ ഇത്തരത്തില്‍ കമ്പനി തിരിച്ചുവാങ്ങി. 2017 -ലും സമാനമായ ഓഹരി തിരിച്ചുവാങ്ങല്‍ പദ്ധതി ടിസിഎസ് നടപ്പിലാക്കിയിരുന്നു. ഓഹരിയുടമകള്‍ക്ക് അധിക പണം തിരികെ നല്‍കുന്നതിനുള്ള ദീര്‍ഘകാല മൂലധനവിഹിതനയത്തിന്റെ ഭാഗമായാണ് തിരിച്ചുവാങ്ങല്‍ പദ്ധതിക്ക് ടിസിഎസ് മുന്‍കയ്യെടുക്കുന്നത്.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം



Click it and Unblock the Notifications