ഇന്ത്യൻ ഐ.ടി മേഖലക്ക് ഓഹരി വിപണിയിൽ കടുത്ത നഷ്ടങ്ങളാണ് സംഭവിക്കുന്നത്. നിരവധി കാരണങ്ങളാണ് ഈ വീഴ്ചക്കു വഴിയൊരുക്കുന്നത്. ഇപ്പോൾ ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി ഇൻഫോസിസിനേക്കാൾ ടി.സി.എസിനെ കൂടുതൽ റേറ്റിംഗ് നൽകുന്നു. അതിനു കാരണം മാക്രോ ഇക്കണോമിക് ആശങ്കകൾ, സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ, മൂല്യനിർണ്ണയത്തിലെ വ്യത്യാസങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ്. പുതിയ തീരുമാനം വലിയ ചർച്ചകളാണ് ഉയർത്തുന്നത്.
ടിസിഎസ് vs ഇൻഫോസിസ്: മോർഗൻ സ്റ്റാൻലിയുടെ അഭിപ്രായം
ബ്രോക്കറേജ് റിപ്പോർട്ട് അനുസരിച്ച്, ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഇന്ത്യൻ ഐടി മേഖലയുടെ വരുമാന വളർച്ചയിലെ പ്രതീക്ഷിക്കുന്ന മാന്ദ്യമാണ്. തങ്ങളുടെ മാക്രോ ഇക്കണോമിക്‌സ് ടീം യുഎസിന്റെ യഥാർത്ഥ ജിഡിപി വളർച്ചാ പ്രവചനങ്ങൾ കുറച്ചതായും "2026 ൽ കൂടുതൽ ശക്തമായ പണപ്പെരുപ്പവും ബാക്ക്-എൻഡ്-ലോഡ് ചെയ്ത നിരക്ക് കുറവുകളും" പ്രവചിക്കുന്നതായും ബ്രോക്കറേജ് റിപ്പോർട്ടിൽ പറയുന്നു.
ഇത് ഒരു തരത്തിൽ ഇന്ത്യൻ ഐടി കമ്പനികളുടെ വരുമാന വളർച്ചയെ നിയന്ത്രിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തൽഫലമായി, ബ്രോക്കറേജ് അതിന്റെ യു.എസ്.ഡി വരുമാന വളർച്ചാ പ്രവചനങ്ങൾ 100 മുതൽ 200 ബേസിസ് പോയിന്റുകൾ വരെ കുറച്ചു. ലാർജ് ക്യാപ് ഐടി സ്ഥാപനങ്ങൾക്ക് 2026 സാമ്പത്തിക വർഷത്തിൽ 4.5% വളർച്ചയും 2027 സാമ്പത്തിക വർഷത്തിൽ 6% വളർച്ചയും പ്രതീക്ഷിക്കുന്നു.
മോർഗൻ സ്റ്റാൻലിയുടെ മറ്റു ആശങ്കകൾ ഇതാണ്.....
ഐടി രംഗത്തെ ഏറ്റവും വലിയ സ്ഥാപനമാണ് ഇൻഫോസിസ്. പക്ഷേ നിലവിൽ ദുർബലമായ ഇടപാടുകളും വീഴ്ചയും ചൂണ്ടിക്കാണിച്ചാണ് ബ്രോക്കറേജ് ഇൻഫോസിസിന്റെ റേറ്റിംഗ് താഴ്ത്തിയത്. "2025 സാമ്പത്തിക വർഷത്തിലെ ദുർബലമായ കരാർ വിജയങ്ങൾ കണക്കിലെടുക്കുമ്പോൾ 2026 സാമ്പത്തിക വർഷത്തിലെ അതിന്റെ വളർച്ചാ പ്രതീക്ഷ അപകടത്തിലാണ്," റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.
എന്നാൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇൻഫോസിസ് ടി.സി.എസിനെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കിലും, രണ്ട് കമ്പനികൾക്കിടയിലും EBIT വളർച്ച വലിയതോതിൽ സമാനമായി തുടരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നിട്ടും, അതിന്റെ മൂല്യനിർണ്ണയം നിലവിൽ ഉയർന്ന നിലയിലാണെന്ന് ബ്രോക്കറേജ് പറയുന്നു.

മാറുന്ന സാങ്കേതിക ലോകത്തെ കുറിച്ച് മോർഗൻ സ്റ്റാൻലി
Gen AI, ഡാറ്റ അനലിറ്റിക്സ്, ഓട്ടോമേഷൻ തുടങ്ങിയവ പൂർണ്ണമായും യാഥാർത്ഥ്യമാകാൻ വർഷങ്ങളെടുക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. ഇപ്പോൾ ഈ പുതിയ സാങ്കേതിക മാറ്റങ്ങൾ അറ്റ വളർച്ച കൈവരിക്കുമോ ഇല്ലയോ എന്ന് വ്യക്തമല്ല. എന്നാൽ ഈ നേട്ടം കൈവരിക്കാൻ കുറച്ച് വർഷത്തെ കാലതാമസം വേണ്ടി വരും "ബ്രോക്കറേജ് അതിന്റെ റിപ്പോർട്ടിൽ കുറിച്ചു. വിപണിയുടെ വികാസത്തിലേക്ക് നയിച്ച ക്ലൗഡ്, ഡിജിറ്റൽ ട്രാൻസ്ഫൊമേഷൻ തുടങ്ങിയവയെ കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചു.
ടി.സി.എസ് vs ഇൻഫോസിസ്: മൂല്യനിർണ്ണയവും റിസ്ക്-റിവാർഡും
ഈ വർഷം ഇന്ത്യൻ ഐടി ഓഹരികളിൽ 6% മുതൽ 18% വരെ തിരുത്തൽ ഉണ്ടായി. സെൻസെക്സുമായി താരതമ്യപ്പെടുത്തുമ്പോൾ മൂല്യനിർണ്ണയം ഇപ്പോഴും അഞ്ച് വർഷത്തെ ശരാശരിയിൽ തന്നെ തുടരുന്നുവെന്ന് ബ്രോക്കറേജ് വിശ്വസിക്കുന്നു. എന്നിരുന്നാലും, ബ്രോക്കറേജ് വരുമാന കണക്കുകളിൽ അപകടസാധ്യതകൾ കാണുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.
ബ്രോക്കറേജിന്റെ അഭിപ്രായത്തിൽ, ടിസിഎസ് അഞ്ച് വർഷത്തെ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. എന്നാൽ മൂല്യ നിർണ്ണയത്തിൻ്റെ കാര്യത്തിൽ ഇൻഫോസിസ് പിന്നിലാണ് എന്നതാണ് സത്യം.
ഇതിലൂടെ വ്യക്തമാവുന്നത് മോർഗൻ സ്റ്റാൻലി ബ്രോക്കറേജ് സ്ഥാപനം 2026-27 സാമ്പത്തിക വർഷത്തിൽ ഐ.ടി സേവന വരുമാന വളർച്ച 2024-25 സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് ഒരു കാരണം ഫിനാൻഷ്യൽ സർവീസസ് മേഖലകളിലെ തിരിച്ചു വരവാണ്. പ്രധാന ഐടി സ്ഥാപനങ്ങളുടെ വരുമാന വളർച്ചാ നിരക്ക് 2024-25 സാമ്പത്തിക വർഷത്തിലെ ട്രെൻഡുകൾക്ക് തുല്യമോ അതിൽ കുറവോ ആയിരിക്കുമെന്ന് ബ്രോക്കറേജ് പറയുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications