ഓഹരി വിപണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ടെക് മഹീന്ദ്ര. കമ്പനിയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി കടന്നു. നിലവില്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയില്‍ 1,01,671.34 രൂപയാണ് ടെക് മഹീന്ദ്ര ഓഹരികളുടെ മൊത്തം മൂല്യം. വെള്ളിയാഴ്ച്ച കമ്പനി കാഴ്ച്ചവെച്ച വന്‍മുന്നേറ്റം പുതിയ നേട്ടം സാധ്യമാക്കി. 5.64 ശതമാനം മൂല്യവര്‍ധനവ് കുറിച്ചാണ് വെള്ളിയാഴ്ച്ച ടെക് മഹീന്ദ്ര ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ദിവസ വ്യാപാരത്തില്‍ 6.54 ശതമാനംവരെ നേട്ടം കുറിക്കാന്‍ കമ്പനിക്ക് സാധിച്ചു. ഈ അവസരത്തില്‍ ടെക് മഹീന്ദ്രയുടെ ഓഹരികള്‍ 1,059.95 രൂപ വരെ വില കണ്ടു. നിലവില്‍ 1,050.95 രൂപയാണ് ടെക് മഹീന്ദ്ര ഓഹരികളുടെ പ്രതിവില.

ഇന്ത്യയില്‍ ഒരു ലക്ഷം കോടി രൂപ വിപണി മൂല്യം പിന്നിടുന്ന അഞ്ചാമത്തെ ഐടി കമ്പനിയാണ് ഇപ്പോള്‍ ടെക് മഹീന്ദ്ര. ടാറ്റ കണ്‍സള്‍ട്ടന്‍സി (ടിസിഎസ്), ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്നോളജീസ് ലിമിറ്റഡ്, വിപ്രോ എന്നിവര്‍ ടെക് മഹീന്ദ്രയ്ക്ക് മുന്‍പ് ഈ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. നിലവില്‍ വിപണി മൂല്യം അടിസ്ഥാനപ്പെടുത്തിയുള്ള ബിഎസ്ഇ റാങ്കിങ്ങില്‍ ടെക് മഹീന്ദ്ര 33 ആം സ്ഥാനത്താണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍. 12,25,445.59 രൂപയാണ് റിലയന്‍സിന്റെ വിപണി മൂല്യം. രണ്ടാം സ്ഥാനം ടിസിഎസ് കയ്യടക്കുന്നു; 11,70,875.36 രൂപയാണ് കമ്പനിയുടെ വിപണി മൂല്യവും. പ്രധാന ഐടി കമ്പനികളുടെ കാര്യമെടുത്താല്‍ ടിസിഎസിന് ശേഷം ഇന്‍ഫോസിസാണ് പട്ടികയില്‍ മുന്നില്‍. 5,58,772.73 രൂപ വിപണി മൂല്യം ഇന്‍ഫോസിസിനുണ്ട്. എച്ച്സിഎല്‍ ടെക്നോളജീസ് ലിമിറ്റഡിന്റെ വിപണി മൂല്യം 2,69,860.43 രൂപയാണ്. വിപ്രോയുടെ വിപണി മൂല്യമാകട്ടെ 2,45,845.27 രൂപയും.
നേരത്തെ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഡിസംബര്‍ പാദത്തിലെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ 9 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന മൂന്നാം പാദ വളര്‍ച്ചയാണ് ടിസിഎസ് കാഴ്ച്ചവെച്ചത്. ഡിസംബര്‍ പാദത്തില്‍ 5.4 ശതമാനം വളര്‍ച്ചാ നിരക്കില്‍ ടിസിഎസ് 42,015 കോടി രൂപ വരുമാനം നേടി. 7.2 ശതമാനം വര്‍ധനവ് അറ്റാദായത്തിലും സംഭവിച്ചു. 8,701 കോടി രൂപയാണ് കഴിഞ്ഞ പാദത്തില്‍ ടിസിഎസ് രേഖപ്പെടുത്തിയ അറ്റാദായം. സുപ്രധാന ബിസിനസ് മേഖലകളിലെ മുന്നേറ്റമാണ് ടിസിഎസിനെ ഡിസംബര്‍ പാദത്തില്‍ തുണച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
