ലോകത്തെ ഏറ്റവും വലിയ കോടീശ്വരനെന്ന പദവി ഇനി ടെസ്ല് സ്ഥാപകന്‍ ഇലോണ്‍ മസ്കിന് സ്വന്തം. ആമസോണ്‍ തലവന്‍ ജെഫ് ബെസോസിനെ കടത്തിവെട്ടിയാണ് ഇലോണ്‍ മസ്ക് ഈ സുപ്രധാന നേട്ടം കൈവരിച്ചത്. ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം വ്യാഴാഴ്ചയിലെ ടെസ്ലയുടെ ഓഹരി നേട്ടങ്ങള്‍ ഉള്‍പ്പടെ മസ്കിന്റെ ആകെ ആസ്തി 188.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. ഇതോടെയാണ് ജെഫ് ബെസോസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ബെസോസിനേക്കാള്‍ 1.5 ബില്യണ്‍ ഡോളര്‍ കൂടുതലാണ് മസ്കിന്റെ ആകെ ആസ്തി.

ജനുവരി ആറിലെ കണക്ക് പ്രകാരം ഇലോണ്‍ മസ്കിന്റെ ആകെ ആസ്തി 184.5 ബില്യണ്‍ ഡോളറായിരുന്നു. അന്ന് ബെസോസിനേക്കാള്‍ വെറും മൂന്ന് ബില്യണ്‍ ഡോളറിന്റെ കുറവ് മാത്രമാണ് ഉണ്ടായത്. വ്യാഴാഴ്ച മാത്രം ഇലട്രിക്ക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ ഓഹരി 4.8 ശതമാനമാണ് ഉയര്‍ന്നത്. ഇതോടെ ലോകത്തിലെ അതി സമ്പന്നരുടെ റാങ്കിങ്ങായ ബൂംബെര്‍ഗ് ശതകോടീശ്വര സൂചികയില്‍ മസ്ക് ഒന്നാമതെത്തുകയായിരുന്നു.
ചരിത്രപരമായ ഒരു നേട്ടമാണ് 49കാരനായ ഇലോണ്‍ മസ്ക് ഇപ്പോള്‍ സ്വന്തമായിരിക്കുന്നത്. ആമസോണ്‍ തലവനായ ജെഫ് ബെസോസ് 2017 മുതല്‍ അടക്കിവാണിരുന്ന പദവിയിലേക്കാണ് മസ്ക് ഇപ്പോള്‍ നടന്നുകയറിയിരിക്കുന്നത്. 2020 നവംബറില്‍ ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ബില്‍ഗേറ്റ്സിനെ ഇലോണ്‍ മസ്ക് മറികടന്നിരുന്നു. അന്ന് 128 ബില്യണ്‍ ഡോളര്‍ ആസ്തിയോടെയാണ് മസ്ക് മറികടന്നത്. ടെസ്ലയുടെ ഓഹരി വിലയില്‍ ഉണ്ടായ കുതിപ്പാണ് മസ്കിനെ കോടീശ്വരപട്ടകയില്‍ മുന്‍നിരയില്‍ എത്തിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
