സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് ഐ ഫോണിനെ വെല്ലാൻ മറ്റൊരു കമ്പനിയില്ല എന്നത് സത്യം. എന്നാൽ ഐ ഫോണിന് വെല്ലുവിളിയാവാൻ എലോൺ മസ്ക് രഹസ്യമായി ഒരു സ്മാർട്ട് ഫോൺ പുറത്തിറക്കാൻ ശ്രമിക്കുന്നുവെന്ന വാദം വർഷങ്ങളായി ഉയരുന്നതാണ്. ഇപ്പോൾ എലോൺ മസ്കിൻ്റെ ഈ ടെസ്‌ല പൈ ഫോൺ കൂടുതൽ ചർച്ചാ വിഷയമായി മാറിയിരിക്കുന്നു.
ഇതൊരു ഫ്യൂച്ചറിസ്റ്റിക് കമ്പനിയാണെന്ന് വാർത്തകളെല്ലാം നേരത്തെ എത്തിയിരുന്നു. മാത്രമല്ല സ്റ്റാര്‍ലിങ്ക് ഉപഗ്രഹകണക്ടിവിറ്റി, സോളാര്‍ ചാര്‍ജിങ്, ക്രിപ്‌റ്റോ മൈനിങ്, ന്യൂറാലിങ്ക് ഇന്റഗ്രേഷന്‍ ഉള്‍പ്പടെയുള്ള ഫീച്ചറുകൾ ഇതിലുണ്ടാവുമെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. എന്നാൽ 2025 സെപ്റ്റംബർ വരെ , ടെസ്‌ലയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. പക്ഷേ ടെക് ആരാധകർ ചർച്ചകൾ തുടർന്നുകൊണ്ടേയിരിക്കുന്നു.
ടെസ്‌ലയുടെ സിഗ്നേച്ചർ മോഡൽ 3 എന്ന കാറിന്റെ ഡിസൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഫോണിന്റെ ആശയരൂപീകരണം നടത്തിയിരിക്കുന്നത്. എന്നിരുന്നാലും, ഈ മോഡൽ വെറുമൊരു ഡിസൈൻ സങ്കൽപ്പമാണെന്നും ഔദ്യോഗികമായി കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നും ശ്രദ്ധേയമാണ്.

മസ്കിനോട് പല തവണയായി ഈ സ്മാർട്ട് ഫോണിനെ കുറിച്ച് ചോദിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പറഞ്ഞത് ആപ്പിളോ ഗൂഗിളോ ടെസ്‌ലയുടെ ആപ്പുകളോ സേവനങ്ങളോ വിലക്കിയാൽ മാത്രമേ ടെസ്‌ല ഒരു ഫോൺ നിർമ്മിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നായിരുന്നു. പക്ഷേ ഇപ്പോഴും ടെസ്‌ല കാറുകളും എനർജി ഉൽപ്പന്നങ്ങളും ഇതിനകം തന്നെ iOS, ആൻഡ്രോയിഡ് എന്നിവയിൽ പ്രവർത്തിക്കുന്നു. അതിനാൽ തന്നെ നിലവിൽ ടെസ്ലക്ക് ഒരു സ്മാർട്ട് ഫോണിൻ്റെ ആവശ്യകതയില്ല.
ടെസ്‌ല ഫോണുകൾ വിപണിയിലുണ്ടോ?
ടെസ്‌ല എന്ന പേരിൽ ഫോണുകൾ വിപണിയിൽ ലഭ്യമാണ്. പക്ഷേ അവ എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല കമ്പനിയുമായി ബന്ധപ്പെട്ടതല്ല. പ്രധാനമായും യൂറോപ്പ്, ഏഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ടെസ്‌ല എന്ന് ബ്രാൻഡിൽ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകൾ വിൽക്കുന്നുണ്ട്. ഇവ മറ്റേതോ കമ്പനിയുടെ ഭാഗമാണ്.
'ടെസ്‌ല പൈ ഫോൺ' എന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ കിംവദന്തിയായി തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് ടെസ്‌ലയുടെ ഭാഗത്തു നിന്നോ മസ്‌കിന്റെ ഭാഗത്തു നിന്നോ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
ടെസ്‌ലയും സ്പേസ് എക്‌സും കൂടുതൽ പ്രാധാന്യം നൽകുന്നത്
സത്യത്തിൽ ടെസ്‌ലയുടെയും സ്പേസ് എക്‌സിന്റെയും ശ്രദ്ധ ഇപ്പോൾ സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കുന്നതിലല്ല. ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി സംഭരണം, ഊർജ്ജ പരിഹാരങ്ങൾ എന്നിവയിലാണ് ടെസ്‌ല കമ്പനി ശ്രദ്ധയൂന്നുന്നത്. മറുവശത്ത് സ്‌പേസ് എക്‌സ് നിലവിലുള്ള ഫോണുകൾക്കായി ഡയറക്ട്-ടു-ഡിവൈസ് കണക്ഷനുകളിൽ പ്രവർത്തിക്കുന്നതിലും ആഗോള കവറേജ് വികസിപ്പിക്കുന്നതിലുമാണ് ശ്രദ്ധിക്കുന്നത്.
ഒരു ഫോൺ നിർമ്മിക്കുന്നത് ടെസ്‌ലയെ ആപ്പിൾ, സാംസങ്, ഗൂഗിൾ തുടങ്ങിയ ഭീമൻ കമ്പനികളുമായി നേരിട്ടുള്ള മത്സരത്തിലേക്ക് നയിക്കുമെന്ന് വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അത് വിപണിയിൽ വലിയ ചലനങ്ങൾക്ക് കാരണമായേക്കും. നിലവിലെ സാഹചര്യത്തിൽ എല്ലാം അഭ്യൂഹങ്ങളായി തുടരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications