ആഭ്യന്തര ടെക്സ്റ്റൈൽ കമ്പനികളുടെ ഓഹരികൾ എട്ട് ശതമാനത്തിലധികം ഉയർന്നു. ആഭ്യന്തര ടെക്സ്റ്റൈൽ കമ്പനികളുടെ ഓഹരികൾ എട്ട് ശതമാനത്തിലധികം ഉയർന്നു. അതായത് താരിഫ് പ്രഖ്യാപനത്തിൽ ബംഗ്ലാദേശിന് മേൽ യുഎസ് 35 ശതമാനം അധിക തീരുവ ചുമത്തിയതിനെത്തുടർന്നാണ് ഇന്ന് രാവിലെ ഈ ഓഹരികൾ കുതിക്കാൻ കാരണമായത്.
ബംഗ്ലാദേശിൽ ഉയർന്ന താരിഫ് ചുമത്തിയതോടെ, പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന തുണിത്തരങ്ങളുടെ കയറ്റുമതി ആഗോള വിപണികളെ അപേക്ഷിച്ച് കൂടുതൽ ഉയരുന്നു. വിവിധ ടെക്സ്റ്റൈൽസ് ഓഹരികളാണ് ഇന്ന് മികച്ച പ്രകടനം കാഴ്ച വെച്ചത്.
ടെക്സ്റ്റൈൽസ് ഓഹരികൾ
രാവിലെ വിപണി ആരംഭിച്ചപ്പോൾ ഗോകൽദാസ് എക്സ്പോർട്ട്സിന്റെ ഓഹരികൾ 7.8 ശതമാനം ഉയർന്ന് 970 രൂപയിൽ എത്തിയിരുന്നു. നിലവിൽ നേരിയ താഴ്ചയുണ്ടെങ്കിലും ഓഹരികൾ 2 ശതമാനത്തിലധികം ഉയർന്ന് 921.05 രൂപയിലെത്തി. കെപിആർ മിൽ ഓഹരികൾ 1 ശതമാനത്തിലധികം ഉയർന്ന് ഇപ്പോൾ 1,180.30 രൂപയിലെത്തി.
വർധമാൻ ടെക്സ്റ്റൈൽസിന്റെ ഓഹരികൾ 7.4 ശതമാനം ഉയർന്ന് 535.75 രൂപയിലെത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഈ ഓഹരികൾ 4 ശതമാനത്തിലധികം ഉയർന്ന് 518.65 രൂപയിലെത്തി. വെൽസ്പൺ ലിവിംഗിന്റെ ഓഹരികൾ ഒരു ശതമാനത്തിലധികം ഉയർന്ന് 145.70 രൂപയിലെത്തി. അലോക് ഇൻഡസ്ട്രീസ്, റെയ്മണ്ട് തുടങ്ങിയവയും ഓഹരി വിപണിയിൽ മികച്ച നേട്ടം കൈവരിച്ചു.
യുഎസ് റെഡിമെയ്ഡ് വസ്ത്ര വിപണിയിൽ വിയറ്റ്നാമിന് 19 ശതമാനം വിഹിതമുണ്ട്, ബംഗ്ലാദേശിന് 9 ശതമാനവും ഇന്ത്യയ്ക്ക് 6 ശതമാനവുമാണ് പങ്കാളിത്തം.

താരിഫ് അൽപം കൂടുതലാണ്
ബംഗ്ലാദേശിനു മേൽ യുഎസ് ഏപ്രിലിൽ പ്രഖ്യാപിച്ചത് 37 ശതമാനമായിരുന്നു. നിലവിലെ നിരക്ക് പരിശോധിച്ചാൽ നേരിയ കുറവുണ്ട്, പക്ഷേ, അടിസ്ഥാന നിരക്കായ 10 ശതമാനത്തേക്കാൾ വളരെ മുകളിലാണ് എന്നത് ശ്രദ്ധേയമാണ്. ഓഗസ്റ്റ് 1 മുതലാണ് ഈ പുതിയ താരിഫുകൾ പ്രാബല്യത്തിൽ വരുന്നത്. ഈ സമയത്തിനുള്ളിൽ യുഎസുമായി ചർച്ചകൾ നടത്താനുള്ള അവസരമുണ്ട്.
നിലവിൽ ഇന്ത്യയുടെ കയറ്റുമതിക്ക് ശരാശരി 10 ശതമാനം യുഎസ് തീരുവ ചുമത്തുന്നുണ്ട്. പക്ഷേ ചില വിഭാഗങ്ങൾക്ക് 26 ശതമാനം വരെ നികുതി ചുമത്തുന്നു. ബംഗ്ലാദേശിന് മേൽ 35 ശതമാനം തീരുവ ചുമത്തുന്നത് ഇന്ത്യയ്ക്ക് അനുകൂലമായ മത്സര അന്തരീക്ഷത്തെ മാറ്റുന്നുണ്ട്.
നിലവിൽ 14 രാജ്യങ്ങൾക്ക് തീരുവ പ്രഖ്യാപിച്ചു. ഇവയിൽ ഭൂരിഭാഗം ഏഷ്യയിലാണ്. അതിനാൽ ഇന്ത്യയുമായി ഒരു വ്യാപാര കരാർ ഉടൻ പ്രതീക്ഷിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
"ഇന്ത്യയുമായി ഒരു കരാറിൽ ഉടൻ ഏർപ്പെടും. യുകെയുമായി ഇതിനകം ഞങ്ങൾ ഒരു കരാറിൽ ഏർപ്പെട്ടു. ചൈനയുമായും ഒരു കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. മറ്റുള്ളവരുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അവരുമായി ഞങ്ങൾക്ക് ഒരു കരാറിൽ എത്താൻ കഴിയുമെന്ന് കരുതുന്നില്ല. അതിനാൽ അവർക്ക് ഞങ്ങൾ ഒരു കത്തയച്ചു. എത്ര നിരക്കിൽ താരിഫ് അടയ്ക്കണമെന്ന് പറഞ്ഞുകൊണ്ടാണ് വിവിധ രാജ്യങ്ങൾക്ക് കത്തുകൾ അയയ്ക്കുന്നത്."
ഈ താരിഫ് മാറ്റം അടുത്ത കുറച്ച് പാദങ്ങളിൽ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖലയിൽ വമ്പൻ നേട്ടം നൽകും. വിവിധ ടെക്സ്റ്റൈൽ കമ്പനികളുടെ വളർച്ച കൂടുതൽ ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
