ട്രെയിന്‍ യാത്രികര്‍, പ്രത്യേകിച്ചും ദീര്‍ഘദൂര യാത്ര നടത്തുന്ന സ്ലീപ്പര്‍ക്ലാസ് യാത്രികര്‍ നേരിടുന്ന പ്രതിസന്ധികളിലൊന്നാണ് ശുചിത്വമില്ലായ്മ. ചിതറിക്കിടക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും വൃത്തിഹീനമായ ടോയ്ലറ്റും ദുര്‍ഗന്ധവും യാത്ര അസഹ്യമാക്കുന്നു. നിയുക്ത സ്റ്റേഷനില്‍ മാത്രം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് ബോഗികളെ വൃത്തിഹീനമാക്കുന്നത്.

ഈ ദുര്‍ഗതിയ്ക്ക് പരിഹാരമായി സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ പുതിയ സജ്ജീകരണം ഒരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഒരു പ്രൊഫഷണല്‍ ടീമാണ് ഇനി ട്രെയ്ന്‍ ശുചീകരണത്തിന് ചുക്കാന്‍ പിടിക്കുക. ജനറല്‍ ക്ലാസ് ഉള്‍പ്പടെയുള്ള കോച്ചുകള്‍ പലപ്പോഴായി, ആവശ്യാനുസരണം വൃത്തിയാക്കപ്പെടും.
നിയുക്ത സ്റ്റേഷനുകളിലെത്തിയാല്‍ മാത്രം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, ഇപ്പോള്‍ അനുവര്‍ത്തിക്കുന്ന രീതിയില്‍ നിന്നുള്ള, മാറ്റമാണിത്.
പുതിയ പദ്ധതി
നിലവില്‍ പ്രത്യേക സ്റ്റോപ്പുകളിലാണ് ട്രെയ്ന്‍ വൃത്തിയാക്കപ്പെടുന്നത്. പുതിയ പരിഷ്ക്കരണം യാഥാര്‍ത്ഥ്യമാകുന്നതോടെ, യാത്രയിലുടനീളം, അതായത്, മണിക്കൂര്‍ ഇടവിട്ടോ അല്ലെങ്കില്‍ ആവശ്യാനുസരണമോ ട്രെയ്ന്‍ വൃത്തിയാക്കപ്പെടും. ഇതിനായി വിമാനത്തില്‍ ജോലി ചെയ്ത് പരിചയമുള്ള പ്രൊഫഷണല്‍ ജീവനക്കാരെ നിയുക്തരാക്കും.
"പീക്ക്, നോണ്‍-പീക്ക് സമയങ്ങളെ അടിസ്ഥാനമാക്കി വൃത്തിയാക്കലിന്റെ ആവൃത്തി നിയന്ത്രിക്കപ്പെടും.കൂടാതെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശുചീകരണ പ്രക്രിയ നിരീക്ഷിക്കുന്നതിന് വാര് റൂമുകള്‍ സൃഷ്ടിക്കും," റെയില്‍വേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.
കോച്ചുകള്‍, ടോയ്ലറ്റുകള്, ബേസിനുകള്‍ എന്നിവ വൃത്തിയാക്കല്‍, മാലിന്യ ശേഖരണം, ചെറിയ അറ്റകുറ്റപ്പണികള്‍, വെള്ളം നിറയ്ക്കുന്നതിന്റെ ഏകോപനം, സുരക്ഷാ ഉപകരണങ്ങളുടെ അവസ്ഥ പരിശോധിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യല്‍ എന്നിവ സേവനങ്ങളില്‍ ഉള്‍പ്പെടും. സാങ്കേതികവിദ്യ ഉപയോഗിച്ച് തത്സമയം നിരീക്ഷണം, ഫീഡ്ബാക്ക്, പ്രകടന മാനേജ്മെന്റ് എന്നിവ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
ആദ്യഘട്ടം
ആദ്യഘട്ടത്തില്‍ 80 ട്രെയ്നുകളിലാണ് പരിഷ്ക്കരണം. ഇതിനായി ട്രെയ്നുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിജയകരമാകുന്നതിനനുസരിച്ച് പദ്ധതി മറ്റ് ട്രെയ്നുകളിലേയ്ക്കും വ്യാപിപ്പിക്കും.
ചരക്ക് കൈമാറ്റം
ചരക്ക് ബിസിനസ് ശക്തിപ്പെടുത്താനുള്ള പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു. വെയര്‍ഹൗസുകള്‍, ഗ്രൈന്‍ഡിംഗ് യൂണിറ്റുകള്‍, പ്രോസസ്സിംഗ്, അഗ്രഗേഷന്‍ യൂണിറ്റുകള്‍ എന്നിവ വികസിപ്പിക്കുക, ഉപയോഗശൂന്യമായ ഗോഡൗണുകള്‍ ഗതി ശക്തി കാര്‍ഗോ ടെര്‍മിനലുകളായി അപ്ഗ്രേഡ് ചെയ്യുക എന്നതാണ് പദ്ധതി.
സ്വന്തമായി റെയില്‍വേ ട്രാക്കുകളോ (സൈഡിംഗ്സ് എന്ന് വിളിക്കുന്നു) സ്വകാര്യ ചരക്ക് സ്റ്റേഷനുകളോ ഉള്ള വ്യവസായങ്ങളേയും കമ്പനികളേയും ഗതി ശക്തി കാര്‍ഗോ ടെര്‍മിനല്‍ സംവിധാനത്തിലേക്ക് റെയില്‍വേ ക്ഷണിക്കുന്നു.
അനാവശ്യമായ വഴക്കുകളോ കാലതാമസമോ ഒഴിവാക്കാന്‍, തര്‍ക്ക പ്രതിരോധ ചട്ടക്കൂടും സ്ഥാപിച്ചിട്ടുണ്ട്. അതായത് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായാല്‍, കക്ഷികള്‍ക്ക്
ദീര്‍ഘവും സങ്കീര്‍ണ്ണവുമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടിവരില്ല. പകരം, ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അധികാരം ഡിവിഷണല്‍ മാനേജര്‍മാരില്‍ നിക്ഷിപ്തമാകും.
ഇന്ത്യന്‍ റെയില്‍വേയുടെ രണ്ട് പ്രധാന ശക്തികേന്ദ്രങ്ങള്‍-യാത്രക്കാരും ചരക്കുകകളും- ഇനി സുഖമമായി ലക്ഷ്യസ്ഥാനം താണ്ടും.
More From GoodReturns

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
