ലോകത്തിലെ കോടീശ്വരന്മാർ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇരട്ടിയായതായും ആഗോള ജനസംഖ്യയുടെ 60 ശതമാനത്തിലധികം പേർ സമ്പന്നരാണെന്നും ചാരിറ്റി ഓക്സ്ഫാമിന്റെ റിപ്പോർട്ട്. എന്നാൽ പാവപ്പെട്ട സ്ത്രീകളും പെൺകുട്ടികളും ഓരോ ദിവസവും 12.5 ബില്യൺ മണിക്കൂർ ശമ്പളമില്ലാത്ത പരിചരണ ജോലികൾ ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
നമ്മുടെ തകർന്ന സമ്പദ്‌വ്യവസ്ഥ സാധാരണക്കാരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ചെലവിൽ ശതകോടീശ്വരന്മാരുടെയും വൻകിട ബിസിനസുകാരുടെയും പോക്കറ്റുകൾ നിറയ്ക്കുകയാണെന്നും ഓക്സ്ഫാമിന്റെ ഇന്ത്യാ മേധാവി അമിതാഭ് ബെഹാർ പറഞ്ഞു. ബോധപൂർവമായ അസമത്വം തകർക്കുന്ന നയങ്ങളില്ലാതെ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം പരിഹരിക്കാനാവില്ലെന്നും ദാവോസിൽ നടക്കുന്ന വാർഷിക ലോക സാമ്പത്തിക ഫോറത്തിന് മുന്നോടിയായി ബെഹാർ പറഞ്ഞു.

അതിശയകരമായ ചില സ്ഥിതിവിവരക്കണക്കുകളും റിപ്പോർട്ടിൽ പറയുന്നുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നരായ 22 പുരുഷന്മാർക്ക് ആഫ്രിക്കയിലെ എല്ലാ സ്ത്രീകളേക്കാളും കൂടുതൽ സമ്പത്ത് ഉണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം പേർ 10 വർഷത്തേക്ക് അവരുടെ സ്വത്തിന് 0.5 ശതമാനം അധിക നികുതി നൽകിയിട്ടുണ്ടെങ്കിൽ പ്രായമായവരിലും കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും 117 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആവശ്യമായ നിക്ഷേപത്തിന് തുല്യമാകുമെന്നും ഓക്സ്ഫാം പറയുന്നു.
ഫോർബ്സ് മാഗസിൻ, സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്യൂസ് എന്നിവയിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഓക്സ്ഫാമിന്റെ കണക്കുകൾ. ലോകമെമ്പാടും, 42 ശതമാനം സ്ത്രീകൾക്ക് ജോലി നേടാൻ കഴിയാറില്ലെന്നും എന്നാൽ, പുരുഷന്മാരിൽ വെറും ആറ് ശതമാനം പേർക്കാണ് ജോലി നേടാൻ കഴിയാത്തതെന്നും ഓക്സ്ഫാം കണക്കുകൾ വ്യക്തമാക്കുന്നു.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications